പുതിയ ലളിതമായ മെസഞ്ചര്‍ ആപ്പ് പുറത്തിറക്കി ഫെയ്‌സ്ബുക്ക്

|

ഫെയ്‌സ്ബുക്ക് പുതിയ മെസഞ്ചര്‍ ആപ്പ്, മെസഞ്ചര്‍ 4, പുറത്തിറക്കി. ഈ വര്‍ഷം മെയില്‍ നടന്ന വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ്, F8-ല്‍ പുതിയ ആപ്പിനെ കുറിച്ച് ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയിരുന്നു. ലാളിത്യമായിരിക്കും പുതിയ ആപ്പിന്റെ മുഖമുദ്ര.

 

മെസഞ്ചര്‍

മെസഞ്ചര്‍

മെസഞ്ചര്‍ ആപ്പിലുള്ള പ്രധാനപ്പെട്ട എല്ലാ ഫീച്ചറുകളും പുതിയ ആപ്പിലുമുണ്ടാകും. ഇതില്‍ മൂന്ന് ടാബുകളാണുള്ളത്. ചാറ്റ്, പീപ്പിള്‍, ഡിസ്‌കവര്‍ എന്നിവയാണവ. ചാറ്റ് ടാബിന് താഴെ എല്ലാ സംഭാഷണങ്ങളും ലഭിക്കും.

പീപ്പിള്‍ ടാബില്‍

പീപ്പിള്‍ ടാബില്‍

പീപ്പിള്‍ ടാബില്‍ സുഹൃത്തുക്കളെയും സ്റ്റോറികളും കണ്ടെത്താന്‍ കഴിയും. ആരൊക്കെ ഓണ്‍ലൈനില്‍ സജീവമാണെന്നും ഇവിടെ അറിയാനാകും. ബിസിനസ്സുകളുമായി ബന്ധപ്പെടുക, ഓഫറുകളെ കുറിച്ച് അറിയുക, ഗെയിമുകള്‍ കളിക്കുക, അവധിക്കാല പാക്കേജുകള്‍ ബുക്ക് ചെയ്യുക, വാര്‍ത്തകള്‍ പിന്തുടരുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് ഡിസ്‌കവര്‍ ടാബ്.

കളര്‍ ഗ്രേഡിയന്റുകള്‍
 

കളര്‍ ഗ്രേഡിയന്റുകള്‍

കളര്‍ ഗ്രേഡിയന്റുകള്‍ ഉപയോഗിച്ച് ചാറ്റ് ആകര്‍ഷകമാക്കിയിട്ടുണ്ടെന്നതാണ് മെസഞ്ചര്‍ 4-ന്റെ മറ്റൊരു സവിശേഷത. സംഭാഷണങ്ങളിലെ ചാറ്റ് ബബിളുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കാം. ആരോടെങ്കിലും നടത്തിയ ചാറ്റ് മുകളില്‍ നിന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ചുവപ്പ് നീലയായി മാറുന്നു. നിങ്ങളുടെ മനോനില, സംഭാഷണത്തിന്റെ വിഷയം എന്നിവയ്ക്കനുസരിച്ച് കളര്‍ ഗ്രേഡിയന്റ് എപ്പോള്‍ വേണമെങ്കിലും മാറ്റാവുന്നതാണ്.

മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍

മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍

സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആപ്പില്‍ വന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. അതുകൊണ്ടാണ് ഫീച്ചറുകള്‍ ഘട്ടംഘട്ടമായി അവതരിപ്പിക്കുന്നത്. ഡാര്‍ക് മോഡ്, റി-സ്‌കിന്ന്ഡ് ഇന്റര്‍ഫേസ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തുമെന്നും ഫെയ്‌സ്ബുക്കിന്റെ ഔദ്യോഗിക പോസ്റ്റ് പറയുന്നു.

വർഷങ്ങളായി നമ്മൾ കാത്തിരുന്ന ആ സൗകര്യം വാട്സാപ്പിൽ എത്തി!!വർഷങ്ങളായി നമ്മൾ കാത്തിരുന്ന ആ സൗകര്യം വാട്സാപ്പിൽ എത്തി!!

Best Mobiles in India

Read more about:
English summary
Facebook starts rolling out the new and simplified Messenger app

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X