ഫേസ്ബുക്കില്‍ കമന്റുകള്‍ക്ക് പ്രത്യേകം റിപ്ലൈ ബട്ടണ്‍

Posted By: Staff

ഫേസ്ബുക്കില്‍ കമന്റുകള്‍ക്ക് പ്രത്യേകം റിപ്ലൈ ബട്ടണ്‍

എല്ലായ്‌പോഴും പുതുമകള്‍ പരീക്ഷിയ്ക്കുന്ന മുന്‍നിര സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഇപ്പോഴിതാ പുതിയൊരു റിപ്ലൈ സൗകര്യം പരീക്ഷിയ്ക്കുന്നു. ഈ പുതിയ റിപ്ലൈ ബട്ടണ്‍ കമന്റുകള്‍ക്കടിയിലാകും ഉണ്ടാകുക. അതുകൊണ്ട് പോസ്റ്റുകള്‍ക്ക് ലഭിയ്ക്കുന്ന ഓരോ കമന്റുകള്‍ക്കും പ്രത്യേകമായി, എളുപ്പത്തില്‍ മറുപടി നല്‍കാന്‍ സാധിയ്ക്കും. ഇപ്പോഴത്തെ രീതിയില്‍ മറ്റ് കമന്റുകള്‍ക്ക് ഒപ്പമാണ് കമന്റുകള്‍ക്കുള്ള മറുപടിയും നല്‍കുന്നത്. ഇത് ഒഴിവാക്കുന്നത് വളരെ മികച്ച രീതിയിലുള്ള ഒരു പരിഷ്‌ക്കാരം തന്നെയായിരിയ്ക്കും. മാഷബിള്‍ വെബ്‌സൈറ്റാണ് ഇത് സംബന്ധിയ്ക്കുന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.


ഈയടുത്തിടെയാണ് ഫേസ്ബുക്ക് മറ്റ് രണ്ട് പുതിയ ഫീച്ചറുകള്‍ പരീക്ഷിച്ചത്. നോട്ടിഫിക്കേഷനുകള്‍ക്ക് സൗണ്ട് അലേര്‍ട്ട് സംവിധാനമായിരുന്നു ഒന്ന്.  ടൈംലൈനിനെ ഇരട്ട കോളത്തില്‍ നിന്ന് ഒറ്റക്കോളം ആക്കി മാറ്റുന്നതായിരുന്നു രണ്ടാമത്തെ പരീക്ഷണം. ഇപ്പോഴിതാ കമന്റുകള്‍ക്ക് മറുപടി ബട്ടണുമായി അടുത്തത്. പക്ഷെ ഈ പുതിയ ഡിസൈന്‍ എന്നുമുതല്‍ ഉപയോഗത്തില്‍ വരുമെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ഫേസ്ബുക്ക് പുറത്ത് വിട്ടിട്ടില്ല.


ഏതായാലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തന്നെയാണ് ഫേസ്ബുക്കിന്റെ ശ്രമം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot