ഫേസ്ബുക് ആദ്യമായി ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുന്നു

Posted By:

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുന്നു. ബാംഗ്ലൂള്‍ ആസ്ഥാനമായ ലിറ്റില്‍ ഐ ലാബ്‌സ് എന്ന സ്റ്റാര്‍ട് അപാണ് ഏറ്റെടുക്കാന്‍ പോകുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകും.

ഫേസ്ബുക് ആദ്യമായി ഇന്ത്യന്‍ കമ്പനി ഏറ്റെടുക്കുന്നു

2012-ല്‍ ആരംഭിച്ച ലിറ്റില്‍ ഐ ലാബ്‌സ് ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ക്കായി മൊബൈല്‍ ആപ് അനാലിസിസ് ടൂള്‍സ് നിര്‍മിക്കുന്ന കമ്പനിയാണ്. കൂടാതെ കഴിഞ്ഞ ഏപ്രിലില്‍ ആപ്ലിക്കേഷനുകളുടെ പെര്‍ഫോമന്‍സ് പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനവും ഐ ലാബ്‌സ് വികസിപ്പിച്ചിരുന്നു.

ഇന്ത്യന്‍ പ്രൊഡക്റ്റ് കമ്പനികള്‍ക്ക് ആഗോളതലത്തില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാനായി രൂപം കൊടുത്ത ഐ സ്പിരിറ്റിന്റെ ങ&അ കണക്റ്റ് പ്രോഗ്രാമിലൂടെയാണ് ലിറ്റില്‍ ഐസ് ഫേസ് ബുക്കുമായി ലയിക്കുന്നത്.

ഏറ്റെടുക്കപ്പെടാന്‍ താല്‍പര്യമുള്ളതോ കൂടുതല്‍ ഫണ്ട് സ്വരൂപിക്കാന്‍ താല്‍പര്യമുള്ളതോ ആയ കമ്പനികള്‍ക്ക് അതിനുള്ള അവസരം സൃഷ്ടിക്കുക എന്നതാണ് ഐ സ്പിരിറ്റിന്റെ ഉദ്ദേശം.

നേരത്തെ ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ കമ്പനികള്‍ ഫേസ് ബുക് ഏറ്റെടുത്തിരുന്നു. കൂടാതെ പാര്‍സെ എന്ന ആപ് ഡവലപ്പര്‍മാരെ സഹായിക്കുന്ന ക്ലൗഡ് കമ്പനിയും സ്വന്തമാക്കിയിരുന്നു.

യു.എസില്‍ യുവാക്കള്‍ക്കിടയില്‍ ഫേസ്ബുക്കിന് പ്രചാരം നഷ്ടപ്പെടുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കമ്പനിയെ കൂടുതല്‍ കരുത്തുറ്റതാക്കാനാണ് പുതിയ ഏറ്റെടുക്കലുകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot