കൈയില്‍ പണമുണ്ടോ, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥനാകാം.

Posted By:

കൈയില്‍ പണമുണ്ടോ, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥനാകാം.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് എന്നു കേള്‍ക്കുമ്പോള്‍ഏതു സാധാരണക്കാരന്റെയു ംമനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് ഫെയ്‌സ്ബുക്ക്.  ഇപ്പോള്‍ നമ്മുടെയല്ലാം നിത്യ ജാവിതത്തിന്റെ ഒരു ഭാഗമാണു താനും ഫെയ്‌സ്ബുക്ക്.  ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിടയില്‍ ബന്ധങ്ങള്‍ മങ്ങാതെ കൊണ്ടു പോതുന്നതിന് ഫെയ്‌സ്ബുക്ക് വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് ഫെയ്‌സ്ബുക്കിനെ വിമര്‍ശിക്കുന്നര്‍ പോലും സമ്മതിക്കുന്ന സത്യം.

ഇപ്പോഴിതാ ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്‍ ഇതാ 5 ലക്ഷം കോടി ഡോളര്‍ ഷെയര്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറില്‍ (ഐപിഒ) ഫയല്‍ ചെയ്യാന്‍ പോകുന്നു അത്രെ.  ഈയൊരു മുഹൂര്‍ത്തിത്തിനു വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ബിസിനസ് ലോകം.

10 ലക്ഷം കോടി ഡോളര്‍ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് അതിന്റെ പകുതി ഷെയര്‍ എന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.  മെയ് മാസത്തില്‍ ഷെയറുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കിട്ടും.  ഇതിനു മുമ്പായി സെക്യൂരിറ്റീസ് എക്‌സ്‌ച്ചേഞ്ച് കമ്മീഷനില്‍ (എസ്ഇസി) രജിസ്റ്റര്‍ ചെയ്യുക എന്ന ലളിതമായ ഒരു നടപടി കൂടി നടക്കാനുണ്ട്.

ഈ നടപടി ക്രമങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുക മോര്‍ഗന്‍ സ്റ്റാന്‍ലി ആയിരിക്കും.  ജെപി മോര്‍ഗന്‍, ബാര്‍ക്ലേയ്‌സ് ക്യാപിറ്റല്‍, ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് എന്നിങ്ങനെയുള്ളവരെയെല്ലാം പരിഗണിച്ച ശേഷം നറുക്കു വീണത് മോര്‍ഗന്‍ സ്റ്റാന്‍ലിക്കാണ്.

ഇതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ഫെയ്‌സ്ബുക്ക് അധികൃതരൊന്നും തയ്യാറായിട്ടില്ല.  കഴിഞ്ഞ ആഴ്ച ഐപിഒ സമയം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം, കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ഫെയ്‌സ്ബുക്ക് സെക്കന്ററി വിപണികളിലെ വില്പന നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത യഥാര്‍ത്ഥം തന്നെയാണ് എന്നാണ്.  ഐപിഒ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക, പ്രസ്താവനകളിറക്കുക, അഭിമുഖങ്ങള്‍ നല്‍കുക തുടങ്ങിയവയൊന്നും സാധ്യമല്ല.  അതുകൊണ്ടായിരിക്കണം ഫെയ്‌സ്ബുക്ക് തിരക്കു പിടിച്ച് പുതിയ പ്രൊഫൈല്‍ ലുക്ക് ആയ ടൈംലൈനും, പുതിയ ആപ്ലിക്കേഷനുകളും തിരക്കു പിടിച്ച് ലോഞ്ച് ചെയ്തത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot