ഫേസ്ബുക് ചാറ്റിംഗ് സംവിധാനം നിര്‍ത്തലാക്കുന്നു!!!

By Bijesh
|

സ്മാര്‍ട്‌ഫോണില്‍ മൊബൈല്‍ ഫേസ്ബുക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ ചാറ്റിംഗ് സംവിധാനം ലഭിക്കില്ല. ചാറ്റിംഗ് ആവശ്യമുള്ളവര്‍ ഫേസ്ബുക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ പ്രത്യേകമായി ഡൗന്‍ലോഡ് ചെയ്യണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫ്രാന്‍സും ഇംഗ്ലണ്ടും ഉള്‍പ്പെടെ നിരവധി യുറോപ്യന്‍ രാജ്യങ്ങളില്‍ ഫേസ്ബുക് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. താമസിയാതെ മറ്റു രാജ്യങ്ങളിലും നടപ്പിലാക്കും.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫേസ്ബുക് മൊബൈല്‍ മെയിന്‍ ആപ്ലിക്കേഷനില്‍ ചാറ്റിംഗ് സംവിധാനം നിര്‍ത്തലാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫേസ്ബുക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കം എന്ന് കമ്പനി വക്താവ് ഡെറിക് മെയിന്‍സ് അറിയിച്ചു.

മൊബൈല്‍ ഫോണുകള്‍ക്കായുള്ള ഫേസ്ബുക് മെയിന്‍ ആപ്ലിക്കേഷനേക്കാള്‍ മികച്ചതാണ് ഫേസ്ബുക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍. മാത്രമല്ല, വോയ്‌സ് കോളിംഗ് ഉള്‍പ്പെടെ പുതിയ നിരവധി ഫീച്ചറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

അതേസമയം സ്‌നാപ്ചാറ്റ്, ലൈന്‍ തുടങ്ങിയ മൊബൈല്‍ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളി നേരിടാനാണ് ഫേസ്ബുക്ക് ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് കമ്പനിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും ഫേസ്ബുക്കിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് വന്നിരിക്കുന്നത്.

അതോടൊപ്പം പ്രമുഖ ടെക്‌നോളജി സൈറ്റായ മാഷബിള്‍, ഫേസ്ബുക്കിന്റെ തീരുമാനം വലിയ അബദ്ധമാണെന്നു അതിനുള്ള കുറെ കാരണങ്ങള്‍ നിരത്തി സ്ഥാപിക്കുന്നുണ്ട്. അതെന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

#1

#1

ഇന്ന് വാട്‌സ്ആപ് ഉള്‍പ്പെടെ ഫേസ്ബുക് മെസഞ്ചറിനേക്കാള്‍ മികച്ച നിരവധി മെസേജിംഗ് ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്‌ഫോണില്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ട കാര്യമില്ല.

 

#2

#2

എണ്ണമറ്റ ആപ്ലിക്കേഷനുകള്‍ വലിയൊരളവില്‍ ഫോണ്‍ മെമ്മറി അപഹരിച്ചിട്ടുണ്ടാവും. ഈ സാഹചര്യത്തില്‍ ഫേസ്ബുക് മെസഞ്ചര്‍കൂടി എന്തിന് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആളുകള്‍ ചിന്തിച്ചേക്കാം.

 

#3

#3

മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ ചാറ്റിംഗും മെസേജിംഗും മാത്രമേ സാധ്യമാവു. അതേസമയം ഫേസ്ബുക് ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്കും മറ്റുള്ളവരുടെ പോസ്റ്റുകളും കമന്റുകളും അറിയുന്നതിനുമാണ്.

 

#4

#4

ഫ്രണ്ട്സ്ലിസ്റ്റില്‍ പെട്ടവര്‍ ഓണ്‍ലൈനില്‍ ഉണ്ടോ എന്നു സൂചിപ്പിക്കുന്ന പച്ച ബട്ടണ്‍ ഇപ്പോഴും ഫേസ്ബുക് മെയിന്‍ ആപ്ലിക്കേഷനില്‍ കാണാം. എന്നാല്‍ അതില്‍ ചാറ്റിനായി ക്ലിക് ചെയ്യുമ്പോള്‍ മെസഞ്ചര്‍ ആപ്ലിക്കേഷനാണ് തുറക്കുക. അതുശകാണ്ടുതന്നെ ഒമരസമയം അപ്‌ഡേറ്റുകളും ചാറ്റും പരിശോധിക്കുക എന്നത് തീര്‍ത്തും പ്രയാസമാണ്.

 

#5

#5

വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഫേസ്ബുക്കിന് കൃത്യമായ മറുപടിയുണ്ട്. കഴിഞ്ഞ ഒക്‌റ്റോബറില്‍ ഫേസ്ബുക് മെസഞ്ചര്‍ പരിഷ്‌കരിച്ച ശേഷം ഉപയോക്താക്കളുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. വേഗത കൂടുതലാണെന്നു മാത്രമല്ല, പുതിയ നിരവധി ഫീച്ചറുകളും ഉണ്ട്. ഫേസ്ബുക്ക് മെയില്‍ പേജില്‍ നിന്ന് നേരിട്ട് മെസഞ്ചറിലേക്കും അതുപോലെ തിരിച്ച് മെയിന്‍ പേജിലേക്കും പോകാന്‍ ഒറ്റ ക്ലിക് മതി. മെസഞ്ചറില്‍ നിന്ന് 'റിട്ടേണ്‍ ടു ഫേസ്ബുക്' എന്നത് ക്ലിക് ചെയ്താല്‍ ഫേസ്ബുക്കില്‍ നേരത്തെ എവിടെയാണോ നിങ്ങള്‍ നിര്‍ത്തിയത് അവിടേക്കു തന്നെ തിരിച്ചെത്തുമെന്നും പറയുന്നു.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X