ഫേസ് ബുക്കില്‍ സുരക്ഷാപാളിച്ച കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിക്ക് 8 ലക്ഷം രൂപ പാരിതോഷികം

Posted By:

പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്കില്‍ സുരക്ഷാ പാളിച്ച കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവിന് 8 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഫേസ് ബുക്ക് അധികൃതര്‍ അറിയിച്ചു.

ഏത് ഉപയോക്താവിന്റെയും ഫേസ് ബുക്ക് ഫോട്ടോകള്‍ മറ്റൊരാള്‍ക്ക് ഡിലിറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് അരുള്‍കുമാര്‍ എന്ന 21-കാരന്‍ കണ്ടെത്തിയത്. സേലം സ്വദേശിയായ യുവാവ് എഞ്ചിനീയറിംഗ് പാസായ ശേഷം ജോലിയന്വേഷിച്ച് ചെന്നൈയില്‍ താമസിക്കുകയാണ് ഇപ്പോള്‍.

ഫേസ് ബുക്കില്‍ സുരക്ഷാപാളിച്ച; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 8 ലക്ഷം സമ്മാ

സുരക്ഷാ പാളിച്ച കണ്ടെത്തുന്നവര്‍ക്ക് ഫേസ് ബുക്ക് പ്രതിഫലം നല്‍കാറുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് അരുള്‍ പരീക്ഷണം തുടങ്ങിയത്. കഴിഞ്ഞ മാസം ചെറിയ രീതിയിലുള്ള ഒരു സുരക്ഷാ പാളിച്ച കണ്ടെത്തി ഫേസ് ബുക്ക് അധികൃതരെ അറിയിച്ചിരുന്നു. അന്ന് ഒരു ലക്ഷത്തോളം രൂപ പാരിതോഷികം നല്‍കുമെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഗുരുതരമായ മറ്റൊരു സുരക്ഷാ പാളിച്ചകൂടി അരുള്‍ കണ്ടെത്തിയത്.

സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോട്ടോകള്‍ ആര്‍ക്കും ഡിലിറ്റ് ചെയ്യാമെന്ന കാര്യം ആദ്യം അറിയിച്ചപ്പോള്‍ ഫേസ് ബുക്ക് അധികൃതര്‍ അത് തള്ളിക്കളഞ്ഞു. എന്നാല്‍ സാക്ഷാല്‍ സുക്കര്‍ബര്‍ഗിന്റെ പേജില്‍ കയറി ഫോട്ടോ ഡിലിറ്റ് ചെയ്യുകയും അത് വീഡിയോ സഹിതം അയച്ചുകൊടുക്കുകയും ചെയതതോടെ അരുളിന്റെ വാദം അവര്‍ അംഗീകരിക്കുകയായിരുന്നു. 12500 ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

സമ്മാനമായി ലഭിക്കുന്ന തുക സേലത്ത് കട നടത്തുന്ന അച്ഛനു നല്‍കുമെന്ന് അരുള്‍ പറഞ്ഞു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot