ഫേസ്ബുക്കിലെ നിങ്ങളറിയാത്ത 5 'കാണാ സവിശേഷതകള്‍'

ഫേസ്ബുക്കില്‍ നിങ്ങളില്‍ പലര്‍ക്കും ഒരുപക്ഷെ അറിയാത്ത ധാരാളം ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. ഈ ഓപ്ഷനുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് കൂടുതല്‍ മെച്ചപെട്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതുപോലുളള 5 സുന്ദരമായ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
താഴെയുളള സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കില്‍ interest list എന്ന് പേരുളള ഒരു പുതിയ സവിശേഷത നല്‍കിയിട്ടുണ്ട്, ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളിഷ്ടപ്പെട്ട ഏത് ലിസ്റ്റും തയ്യാറാക്കാവുന്നതാണ്.

നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളുടെ പഴയ ചരിത്രം പരിശോധിക്കണമെങ്കില്‍ അവരുടെ പ്രൊഫൈലില്‍ പോകേണ്ട ഒരു കാര്യവുമില്ല. ഇതിനായി നിങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് https://www.facebook.com/us എന്നതില്‍ ക്ലിക്ക് ചെയ്ത് ഫ്രണ്ട്ഷിപ് ഹിസ്റ്ററി പരിശോധിക്കാവുന്നതാണ്.

നിങ്ങള്‍ ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കണമെങ്കില്‍ നിങ്ങളുടെ മുഴുവന്‍ സുഹൃത്തുക്കളേയും ഓഫ്‌ലൈനില്‍ ആക്കേണ്ട ആവശ്യം ഇല്ല. ആ ഫ്രന്‍ഡിന്റെ മാത്രം ചാറ്റിംഗ് ബോക്‌സിന്റെ മുകളില്‍ കൊടുത്തിരിക്കുന്ന സെറ്റിംഗ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക, എന്നിട്ട് ടേണ്‍ ഓഫ് ചാറ്റ് ഫോറില്‍ അയാളുടെ പേര് എന്‍ടര്‍ ചെയ്ത് ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ സേവ് ചെയ്തിരിക്കുന്ന മുഴുവന്‍ ഡാറ്റയും സേവ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇതിനായി ഫേസ്ബുക്ക് സെറ്റിംഗ് ഐക്കണില്‍ പോയി General Account Settings ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. അവിടെ Download a copy of your Facebook data ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മുഴുവന്‍ ഫോട്ടോയും ഡാറ്റയും സേവ് ചെയ്യാവുന്നതാണ്.

 

ഫേസ്ബുക്കില്‍ നിങ്ങള്‍ നോട്ടിഫിക്കേഷന്‍ സൗണ്ട് കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍, ഇത് അവസാനിപ്പിക്കുന്നതിനായി ആദ്യം തന്നെ ഫേസ്ബുക്ക് പ്രൊഫൈല്‍ തുറന്ന് സെറ്റിംഗ് ഓപ്ഷനില്‍ പോയി നോട്ടിഫിക്കേഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് ഓണ്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും, അതിനെ ഓഫ് മോഡിലാക്കുക തുടര്‍ന്ന് പ്ലേ എ സൗണ്ട് ഓപ്ഷനില്‍ കൊടുത്തിട്ടുളള ടിക്ക് മാര്‍ക്ക് നീക്കി സെറ്റിംഗ് സേവ് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting