ഫേസ്ബുക്കും, ട്വിറ്ററും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നു..!

Written By:

ഫേസ്ബുക്കും ട്വിറ്ററും ഇന്ന് സോഷ്യല്‍ നെറ്റ്‌വെര്‍ക്ക് സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പ്രിയ തോഴന്മാരാണ്. എന്നാല്‍ ഫേസ്ബുക്കിനും ട്വിറ്ററിനും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

നിങ്ങള്‍ അറിയാത്ത ട്വിറ്റര്‍ വിശേഷങ്ങള്‍...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട 10 ഫേസ്ബുക്ക് സവിശേഷതകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കും ട്വിറ്ററും

ഫേസ്ബുക്കിനും ട്വിറ്ററിനും പുതിയ ഉപയോക്താക്കളെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന പഠനം നടത്തിയത് പ്യു റിസേര്‍ച്ച് സെന്‍ടര്‍ എന്ന സ്ഥാപനമാണ്.

 

ഫേസ്ബുക്കും ട്വിറ്ററും

എന്നാല്‍ പിന്‍ടെറെസ്റ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് പുതിയ ഉപയോക്താക്കളെ കണ്ടെത്താന്‍ സാധിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

 

ഫേസ്ബുക്കും ട്വിറ്ററും

പിന്‍ടെറെസ്റ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്ന പ്രായപൂര്‍ത്തിയായവരുടെ എണ്ണം കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് ഇരട്ടിയായിരിക്കുകയാണ്.

 

ഫേസ്ബുക്കും ട്വിറ്ററും

സോഷ്യല്‍ നെറ്റ്‌വെര്‍ക്ക് ഉപയോഗിക്കുന്നവരില്‍ 31 ശതമാനം ആളുകള്‍ ഇപ്പോള്‍ പിന്‍ടെറെസ്റ്റ് ഉപയോഗിക്കുന്നുണ്ട്.

 

ഫേസ്ബുക്കും ട്വിറ്ററും

2012-ല്‍ പിന്‍ടെറെസ്റ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നിന്ന് 15% വര്‍ദ്ധനവാണ് ഇത്.

 

ഫേസ്ബുക്കും ട്വിറ്ററും

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 28 ശതമാനമാണെന്നാണ് കണക്കാക്കുന്നത്.

 

ഫേസ്ബുക്കും ട്വിറ്ററും

2012-ല്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവരില്‍ നിന്ന് 13 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

 

ഫേസ്ബുക്കും ട്വിറ്ററും

കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഏറ്റവും പ്രശസ്തമായ സോഷ്യല്‍ മീഡിയാ സൈറ്റായി ഫേസ്ബുക്ക് തന്നെ തുടരുകയാണ്. ഓണ്‍ലൈനിലുളള 72 ശതമാനം സ്ത്രീകളും ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

 

ഫേസ്ബുക്കും ട്വിറ്ററും

എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുകയാണ്. എല്ലാ ദിവസവും ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നവര്‍ 22 ശതമാനമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്

 

ഫേസ്ബുക്കും ട്വിറ്ററും

വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വേറിട്ട കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ന്ന് വരുന്ന പ്രവണതയാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook, Twitter fail to attract new users: Survey.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot