നവംബര്‍ 6-ന് സക്കര്‍ബര്‍ഗിനോട് എന്തു ചോദ്യവും ആവാം...!

Written By:

ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലെ മുഴുവന്‍ അംഗങ്ങളുമായും ആശയസംവാദം നടത്തും. നവംബര്‍ 6-നാണ് ഫേസ്ബുക്കിലെ 111 കോടി ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് സക്കര്‍ബര്‍ഗ് മറുപടി പറയുക.

ആഴ്ചയിലെ അവസാന ദിവസം (അതായത് വെള്ളിയാഴ്ച) ഫേസ്ബുക്ക് സി ഇ ഒ ഫേസ്ബുക്കില്‍ ജോലിചെയ്യുന്നവരുമായി ചോദ്യോത്തര പരിപാടി നടത്താറുണ്ട്. ഇത് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സുക്കര്‍ബര്‍ഗ് പുതിയ പദ്ധതിയെ കാണുന്നത്.

നവംബര്‍ 6-ന് സക്കര്‍ബര്‍ഗിനോട് എന്തു ചോദ്യവും ആവാം...!

ഫേസ്ബുക്കിലെ Q&A with Mark എന്ന പേജിലാണ് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കമന്റുകള്‍ ഇടേണ്ടത്. എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി പറയാന്‍ ശ്രമിക്കുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot