ഇഷ്ടം എന്താന്നുവച്ചാൽ തുറന്നു പറ, നമുക്ക് വഴിയുണ്ടാക്കാം; പുതിയ നീക്കവുമായി ഫെയ്സ്ബുക്ക്

|

ലോകമെങ്ങുമായി നിരവധി ഉപയോക്താക്കളുള്ള സാമൂഹിക മാധ്യമമാണ് ഫെയ്സ്ബുക്ക് (Facebook ). അ‌വരുടെ സൗകര്യാർഥം അ‌നേകം ഫീച്ചറുകൾ ഫെയ്സ്ബുക്ക് അ‌വതരിപ്പിക്കാറുണ്ട്. ആളുകളെ ഫെയ്സ്ബുക്ക് ഉപയോഗിക്കാൻ കൂടുതൽ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളവയാണ് ഈ ഫീച്ചറുകൾ എന്ന് പ്ര​ത്യേകം പറയേണ്ടതില്ലല്ലോ. പുതുതലമുറയിലെ യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ ഫെയ്സ്ബുക്കിന് സ്വാധീനം താരതമ്യേന കുറഞ്ഞു വരികയാണ്. യുവത്വം മുഴുവൻ ചേക്കേറുന്നത് ഫെയ്സ്ബുക്കിന്റെ തന്നെ സഹോദരസ്ഥാപനമായ ഇൻസ്റ്റാഗ്രാമിലേക്കാണ്.

പോയവർ പോകട്ടെ

അ‌തേസമയം കുറച്ചു കൂടി മുതിർന്ന തലമുറയാകട്ടെ ഫെയ്സ്ബുക്ക് പ്രേമികളും സജീവ ഉപയോക്താക്കളുമാണ്. പോയവർ പോകട്ടെ എന്നാൽ തങ്ങളുടെ ഒപ്പമുള്ളവരെ നന്നായി പരിഗണിക്കണം എന്ന ചിന്തകൊണ്ടാണോ എന്നറിയില്ല, എന്തായാലും ഉപയോക്താക്കൾക്കായി പുതിയ രണ്ട് ഓപ്ഷനുകൾ കൊണ്ടുവരാൻ ഫെയ്സ്ബുക്ക് തയാറെടുത്തു എന്നാണ് വാർത്ത. ഉപയോക്താക്കൾക്ക് വേണ്ടി എന്നു പറയുന്നതിലും ചേരുക ഫെയ്സ്ബുക്ക് തങ്ങൾക്കുവേണ്ടി തയാറെടുക്കുന്നു എന്നുതന്നെയാണ്.

അ‌വസാനം ഐഫോൺ പരമ്പരയിലെ ഇളമുറക്കാരനും ഇന്ത്യയിൽ; ആപ്പിൾ ഐഫോൺ 14 പ്ലസ് വിൽപ്പനയ്ക്ക്അ‌വസാനം ഐഫോൺ പരമ്പരയിലെ ഇളമുറക്കാരനും ഇന്ത്യയിൽ; ആപ്പിൾ ഐഫോൺ 14 പ്ലസ് വിൽപ്പനയ്ക്ക്

കൂടുതൽ പോസ്റ്റുകൾ

സ്വന്തം ഫീഡിൽ എന്താണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് പറയാൻ ഉപയോക്താക്കൾക്ക് അ‌വസരം നൽകുന്നതാണ് പുതിയ നീക്കം. കൂടുതൽ കാണുക("show more"), കുറച്ച് കാണുക"show less" എന്നീ ഓപ്ഷനുകളാണ് ഫീഡിൽ കാണുക. ഇതിൽ കൂടുതൽ കാണുക എന്ന ഓപ്ഷൻ നൽകിയാൻ നിങ്ങൾ കണ്ട പോസ്റ്റിനു സമാനമായ കൂടുതൽ പോസ്റ്റുകൾ നിങ്ങളുടെ ഫീഡിൽ കാണാൻ സാധിക്കും.

കുറച്ചു കാണുക

അ‌തല്ല നിങ്ങൾക്ക് താൽപര്യമില്ല എങ്കിൽ കുറച്ചു കാണുക എന്ന ഓപ്ഷൻ നൽകിയാൽ മതി. നിങ്ങൾ കാണുന്ന പോസ്റ്റിനു താഴെ വേഗത്തിൽ ​കൈകാര്യം ചെയ്യാൻ കഴിയും വിധമാകും ഈ ഓപ്ഷന്റെ ബട്ടനുകൾ നൽകുക. 30-60 ദിവസത്തേക്കായിരിക്കും ഈ ഓപ്ഷന്റെ കാലാവധി. അ‌തു കഴിഞ്ഞ് നിങ്ങൾക്ക് കാണാൻ താൽപര്യമില്ലാത്ത ഇതേ കാറ്റഗറിയിൽ പെട്ട പോസ്റ്റ് വീണ്ടും കണ്ടാൽ അ‌ത് വീണ്ടും 'കുറച്ച് കാണുക' എന്ന ഓപ്ഷൻ നൽകി ഒഴിവാക്കേണ്ടിവരും.

''ഉണ്ടാക്കിയത് മതി, എല്ലാം കെട്ടിപ്പെറുക്കി ഇന്ത്യയിലേക്ക് വിട്ടോ''; ആപ്പിളിന്റെ നി​ർദേശത്തിൽ ഞെട്ടി ​ചൈന''ഉണ്ടാക്കിയത് മതി, എല്ലാം കെട്ടിപ്പെറുക്കി ഇന്ത്യയിലേക്ക് വിട്ടോ''; ആപ്പിളിന്റെ നി​ർദേശത്തിൽ ഞെട്ടി ​ചൈന

ഈ ബട്ടനുകൾ രണ്ടും

ഉടൻ തന്നെ നിങ്ങൾ കാണുന്ന പോസ്റ്റുകളിൽ ഈ ബട്ടനുകൾ രണ്ടും ഇടം പിടിക്കും എന്നാണ് റിപ്പോർട്ട്. തങ്ങളുടെ ഇഷ്ടങ്ങൾ മെറ്റയെ അ‌റിയിക്കാൻ ഉപഭോക്താക്കൾക്ക് കിട്ടുന്ന അ‌വസരമായാണ് പലരും ഇതിനെ കാണുന്നത്. ലിങ്കുകളും ​ഷെയറുകളും വിലയിരുത്തിയും ഫെയ്സ്ബുക്ക് നിങ്ങളുടെ ഇഷ്ടങ്ങൾ മനസിലാക്കുകയും അ‌തിനനുരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇനി ഇത് കുറച്ചുകൂടി എളുപ്പത്തിൽ ഉപയോക്താവിന്റെ നേരിട്ടുള്ള സഹകരണത്തോടെ നടപ്പാക്കാം എന്നാണ് മെറ്റ കണക്ക് കൂട്ടുന്നത്.

ഒരു 'സിഗ്നൽ'

ഉപയോക്താവ് കമ്പനിക്ക് നൽകുന്ന ​ഒരു 'സിഗ്നൽ' ആയാണ് മെറ്റ ഈ സംവിധാനത്തെ കാണുന്നത്. നിങ്ങൾ ഒരു ​ലൈക്ക് ചെയ്യാൻ എടുക്കുന്നതിനെക്കാൾ ഏതാനും സെക്കൻഡ് മാത്രമാണ് ഇതിനായി ആവശ്യം വരിക. നിങ്ങൾ ഒരു കണ്ടന്റ് കാണുന്ന നിമിഷം അ‌തേപ്പറ്റി എന്താണ് ചിന്തിക്കുന്നത് എന്ന് ഫെയ്സ്ബുക്കിന് അ‌റിയാനുള്ള ഒരു മാർഗം കൂടിയാണ് ഈ രണ്ട് ബട്ടനുകളും.

എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

ഉപഭോക്താക്കൾ കാണാൻ ആഗ്രഹിക്കുന്നതെന്തും അ‌വർക്കു മുന്നിൽ പ്രദർശിപ്പിക്കാൻ ഫെയ്സ്ബുക്ക് ഏറെ ശ്രദ്ധ നൽകുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് പറഞ്ഞു. ഫെയ്സ്ബുക്കിന്റെ മുഖ്യ എതിരാളിയായ ടിക്ടോക്ക് ഏറ്റവും അ‌ധികം ഉപയോക്താക്കളെ സമാഹരിക്കുന്നത് ഇത്തരം ഡിസ്കവറികളിലൂടെ ആണ്. ടിക്ടോക്കിന്റെ പ്രധാന ശക്തി തന്നെ റീൽസ് ആണ്. ഫെയ്സ്ബുക്കും റീൽസ് ഇറക്കി സ്വാധീനം വർധിപ്പിക്കാൻ ധാരാളം പരിശ്രമവും പണവും ചെലവഴിക്കുന്നുണ്ട്.

ശല്യപ്പെടുത്തുന്ന പരസ്യങ്ങൾ

എല്ലാ പോസ്റ്റുകളിലും കൂടുതൽ അ‌റിയുക, കുറച്ച് അ‌റിയുക ഓപ്ഷനുകൾ ലഭ്യമാകില്ല. എന്നാൽ ഏറ്റവും പ്രധാനമായ കാര്യം എന്തെന്നാൽ പരസ്യങ്ങളിൽ ഉൾപ്പെടെ ഈ രണ്ട് സ്വിച്ചുകളും പ്രതീക്ഷിക്കാം എന്നതാണ്. അ‌തോടെ ശല്യപ്പെടുത്തുന്ന പരസ്യങ്ങൾ നിശ്ചിത കാലത്തേക്ക് ഒഴിവായിക്കിട്ടും എന്ന മെച്ചവുമുണ്ട്. പരസ്യങ്ങൾ ഒഴിവാക്കുന്നതിനല്ല ഈ ഓപ്ഷൻ കൊണ്ടുവരുന്നത് എങ്കിൽക്കൂടി അ‌തിന് സാധിക്കും എന്നതാകും ഈ രണ്ട് സ്വിച്ചുകളുടെയും ഏറ്റവും വലിയ പ്രസക്തി. ഈ പരീക്ഷണങ്ങളെല്ലാം ഗുണപരമായ അ‌നുഭവങ്ങളാണ് സമ്മാനിക്കക എന്നാണ് ഫെയ്സ്ബുക്ക് പറയുന്നത്.

എന്തൊരു ചതിയെഡേയ്; ​5ജിയിൽ ചെ​ന്നൈയെ പറഞ്ഞു പറ്റിച്ച ജിയോയ്ക്കെതിരേ രോഷം ശക്തംഎന്തൊരു ചതിയെഡേയ്; ​5ജിയിൽ ചെ​ന്നൈയെ പറഞ്ഞു പറ്റിച്ച ജിയോയ്ക്കെതിരേ രോഷം ശക്തം

Best Mobiles in India

Read more about:
English summary
The new move allows users to dictate what they want to see in their own feed. Show more ("show more") and "show less" options in the feed. You can see more posts in your feed that are similar to the post you've viewed by selecting the "See More" option. The tenure of this option is 30–60 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X