തങ്ങളെ ആരെങ്കിലും രഹസ്യമായി പ്രണയിക്കുന്നുണ്ടോ ? ഫേസ്ബുക്കിൻറെ 'സീക്രട്ട് ക്രഷസ്' പറഞ്ഞുതരും

|

'സീക്രട്ട് ക്രഷസ്' എന്ന പേരിലാണ് ഡേറ്റിങ് സേവനവുമായി ഫേസ്ബുക്ക് വരുന്നത്. ഡേറ്റിങ് സേവനം ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

 
തങ്ങളെ ആരെങ്കിലും രഹസ്യമായി പ്രണയിക്കുന്നുണ്ടോ ? ഫേസ്ബുക്കിൻറെ

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഫേസ്ബുക്ക് സുഹൃത്തുക്കളിലാരെങ്കിലും തങ്ങളെ രഹസ്യമായി പ്രണയിക്കുന്നുണ്ടോയെന്ന് ഈ സൗകര്യം വഴി ഉപയോക്താക്കൾക്ക് അറിയാനാകും.

ഡേറ്റിങ് സേവനം

ഡേറ്റിങ് സേവനം

പുതിയ ഫെയ്സ്ബുക്ക് ഡേറ്റിംഗ് സേവനത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത് ഡേറ്റിംഗ് ആപ്പുകളായ ഹിംഗ്, ടിൻഡർ പോലെയുള്ളവയുടെ സേവനമാണ് ലഭ്യമാക്കുന്നത് എന്നാണ്. ഈ പുതിയ സവിശേഷത ഫേസ്ബുക്ക് ഡേറ്റിംഗ് സേവനത്തിന്റെ ഭാഗമാണ്, ഇത് 19 രാജ്യങ്ങളിൽ ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഡേറ്റിങ് സേവനം

ഡേറ്റിങ് സേവനം

18 വയസിനു മുകളിലുള്ളവർക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. പൂർണ്ണമായും പരസ്യമില്ലാത്ത സേവനമായിരിക്കും ഇതിലൂടെ ലഭിക്കുക. പണം നൽകിയാൽ ചില പ്രത്യേക സേവനങ്ങൾക്കൂടി ലഭ്യമാകുമെന്നും ഫേസ്ബുക്ക് വൃത്തങ്ങൾ വ്യക്തമാക്കി.

സീക്രട്ട് ക്രഷസ്
 

സീക്രട്ട് ക്രഷസ്

ഫേസ്ബുക്കിൽ നിന്നും ഒമ്പതുപേരെ വരെ സീക്രട്ട് ക്രഷസായി തെരഞ്ഞെടുക്കാം. ഫ്രണ്ട്സ് ലിസ്റ്റിൽ നിന്നും ഒരാളെ സീക്രട്ട് ക്രഷായി തെരഞ്ഞെടുക്കുമ്പോൾ ആ വ്യക്തിക്ക് ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ അയക്കും. പ്രണയം നേരിട്ടുപറയാതെ അവതരിപ്പിക്കാനുള്ള സേവനമാണിത്.

ടിൻഡർ

ടിൻഡർ

ടിൻഡർ പോലുള്ള ഡേറ്റിങ് ആപ്പുകളുടെ മാതൃകയിലായിരിക്കും ഈ സൗകര്യം പ്രവർത്തിക്കുക. എന്നാൽ ഫ്രണ്ട്സ് ലിസ്റ്റിൽ ഇല്ലാത്തവരുമായി ഡേറ്റിങ് നടത്താൻ കഴിയില്ല. ചില രാജ്യങ്ങളിൽ ഈ സേവനം ലഭ്യമാണെങ്കിലും ലോകത്താകമാനം ഈ സേവനം എപ്പോൾ ലഭ്യമാകുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല.

ഫേസ്ബുക്കിൻറെ 'സീക്രട്ട് ക്രഷസ്'

ഫേസ്ബുക്കിൻറെ 'സീക്രട്ട് ക്രഷസ്'

ഈ ഫെയ്സ്ബുക്ക് ഡേറ്റിംഗ് സർവീസ് സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ ഇപ്പോൾ ലഭ്യമാണ്: പരാഗ്വേ, കൊളംബിയ, കാനഡ, അർജന്റീന, മെക്സിക്കോ, ബ്രസീൽ, ഇക്വഡോർ, വിയറ്റ്നാം, ഗയാന, പെറു, ബൊളീവിയ, ചിലി, ഉറുഗ്വേ, ലാവോസ്, മലേഷ്യ, തായ്ലാന്റ്, ഫിലിപ്പൈൻസ്, സിംഗപ്പൂർ, സുരിനാം എന്നിവിടങ്ങളിലും ഈ സേവനം ലഭ്യമാണ്.

ഗ്രിൻഡർ

ഗ്രിൻഡർ

ഇത് യു.കെ, അമേരിക്ക എന്നിവിടങ്ങളിൽ ഇപ്പോൾ ലഭ്യമല്ലെങ്കിലും ഈ വർഷാവസാനത്തോടെ ലഭ്യമാകും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമായും, ഈ സവിശേഷത ഫേസ്ബുക് ഗ്രൂപ്പുകളുമായും മറ്റും സംയോജിപ്പിക്കും, ഇത് ഉപയോക്താക്കളെ ഓഫ്ലൈനിലുള്ള പങ്കാളികളുമായി ഇടപഴകുവാൻ സഹായിക്കുന്നു.

Best Mobiles in India

English summary
This new feature is a part of the Facebook Dating service that has been launched in 19 countries so far. The feature will allow users to express their romantic interest in up to nine friends. If any of the short-listed friends also use Facebook Dating and like the user back, both will be notified about the mutual crush on each other.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X