ഫേസ്ബുക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങള്‍ ഇപ്പോൾ സാധാരണ ഗതിയിൽ

|

ലോകമൊട്ടാകെ പ്രവര്‍ത്തനം തടസപ്പെട്ട ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ ഇപ്പോൾ സാധാരണ ഗതിയിലാണ്. ഫെയ്‌സ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളിലാണ് ഭാഗികമായി തടസം ഉണ്ടായത്. ചിത്രങ്ങളും വീഡിയോകളും വോയ്‌സ് ക്ലിപ്പുകളും തുടങ്ങി സന്ദേശങ്ങളുടെ കൈമാറ്റത്തിലാണ് ഈ പ്രശ്നം പ്രധാനമായും ബാധിച്ചിരിക്കുന്നത്.

ഫേസ്ബുക്, വാട്ട്സ്ആപ്പ്,  ഇൻസ്റ്റാഗ്രാം സേവനങ്ങള്‍ ഇപ്പോൾ സാധാരണ ഗതിയി

ഈ സമൂഹമാധ്യങ്ങളിൽ വന്നിരിക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്നത്: വാട്‌സാപ്പില്‍ ചിത്രങ്ങളും വീഡിയോകളും വോയിസ് ക്ലിപ്പുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ക്കൊപ്പം കൊണ്ടുവന്ന ചിത്രങ്ങള്‍ ഒന്നും തന്നെ ദൃശ്യമാകുമായിരുന്നില്ല. ഇന്‍സ്റ്റാഗ്രാം ഫീഡ് റീഫ്രഷ് ആകുന്നതില്‍ വൻ തടസമുണ്ടായി.

ഫേസ്ബുക്

ഫേസ്ബുക്

ബുധനാഴ്ച വൈകുന്നേരം 5.30-ഓടെയാണ് ഫെയ്‌സ്ബുക്ക് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്‌സൈറ്റ് പറയുന്നു. വ്യാഴാഴ്ച രാവിലെ 5.30-ഓടെയാണ് തടസം നേരിട്ട സേവനങ്ങള്‍ പൂര്‍ണമായും പ്രവർത്തനക്ഷമമായെന്ന് ഫെയ്ബുക്ക് ട്വീറ്റ് ചെയ്തത്. തടസം നേരിട്ടതില്‍ ഫെയ്‌സ്ബുക്ക് ഖേദം പ്രകടിപ്പിച്ചു.

വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പ്

ഈ വര്‍ഷം ആദ്യം സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് 24 മണിക്കൂര്‍ നേരം ഫെയ്‌സ്ബുക്ക് പ്രവര്‍ത്തന- രഹിതമായിരുന്നു. തുടർച്ചയായി നടക്കുന്ന അറ്റകുറ്റപണികളിൽ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഉപയോക്താക്കള്‍ക്ക് മള്‍ട്ടിമീഡിയ സന്ദേശങ്ങളയക്കുന്നതില്‍ തടസം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ എന്താണ് കൃത്യമായ കാരണമെന്ന് ഫെയ്‌സ്ബുക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം

യൂറോപ്പിലും ദക്ഷിണ അമേരിക്കയിലുമാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം നേരിട്ടത്. വ്യക്തികളും, കൂടാതെ വ്യവസായ സ്ഥാപനങ്ങളും സാങ്കേതിക തകരാറില്‍ വളരെയധികം ബുദ്ധിമുട്ടി നേരിടേണ്ടതായി വന്നു. അനവധി പേർ ആകെ ആശയകുഴപ്പത്തിലായി. ചിലർ ഈ സംഭവത്തിന് പുറകെ വ്യാജമായി വാർത്തകൾ സൃഷ്‌ടിച്ചു. പെട്ടന്നുണ്ടായ ഈ പ്രശ്നം ഉപയോക്താക്കളെ ഒന്നാകെ വലച്ചു.

സാങ്കേതിക തകരാർ

സാങ്കേതിക തകരാർ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ ലോകമെമ്പാടും ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളാണ്, കൂടാതെ ഈ മൂന്ന് സേവനങ്ങളും ഫേസ്ബുക്കിൻറെ ഉടമസ്ഥതയിലുള്ളതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഈ സേവനങ്ങൾക്ക് ചില തടസ്സങ്ങളുണ്ട്. എന്നിരുന്നാലും, ഇതാദ്യമായാണ് മൂന്ന് സേവനങ്ങളും വളരെക്കാലമായി പ്രവർത്തനരഹിതമാകുന്നത് (ചില സേവനങ്ങൾ പ്രവർത്തിക്കുന്നില്ല), ഇത് ഫേസ്ബുക്ക് പോലുള്ള ഒരു വലിയ കോർപ്പറേറ്റിലേക്ക് ഒരു വലിയ തിരിച്ചടിയാണ്.

Best Mobiles in India

English summary
Online outage tracker Down Detector began logging several hundred complaints about Instagram at 2pm on Wednesday afternoon. This was followed by a spike in reports of issues with Facebook and WhatsApp just before 3pm.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X