ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എത്തും....!

Written By:

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ അതികായന്മാരായ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റൊരു പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നു. 'ഫേസ്ബുക്ക് അറ്റ് വര്‍ക്ക്' എന്നാണ് പദ്ധതിയുടെ പേര്.

നിലവിലെ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം പോലെ ന്യൂസ്ഫീഡും ഗ്രൂപ്പുകളും മെസ്സേജിങ്ങുമെല്ലാം ഉള്‍ക്കൊള്ളുന്നതാകും ഫേസ്ബുക്ക് അറ്റ് വര്‍ക്കും. അതേസമയം ഒഫീഷ്യല്‍ പേജും പേഴ്‌സണല്‍ പേജും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകില്ല. അതായത് ഒഫീഷ്യല്‍ പേജിലെ വിവരങ്ങള്‍ പേഴ്‌സണല്‍ പേജിലോ പേഴ്‌സണല്‍ പേജിലെ വിവരങ്ങള്‍ ഒഫീഷ്യല്‍ പേജിലോ കാണാന്‍ സാധിക്കില്ല.

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫേസ്ബുക്ക് അറ്റ് വര്‍ക്ക് എത്തും....!

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് 'ഫെയ്‌സ്ബുക്ക് അറ്റ് വര്‍ക്കി'ല്‍ ഉള്‍ക്കൊളളിക്കുക. സഹപ്രവര്‍ത്തകര്‍ക്ക് പരസ്പരം മെസേജ് ചെയ്യാനും കമ്പനിക്ക് ഒന്നായി പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനുളള ടൂളുകള്‍, ഡോക്യുമെന്റ് ഷെയറിങ് സങ്കേതങ്ങള്‍, സ്‌റ്റോറേജ് തുടങ്ങിയവയും ഈ പ്ലാറ്റ്‌ഫോമില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot