യൂട്യൂബിനെ കടത്തി വെട്ടാന്‍ ഫേസ്ബുക്ക്...!

Written By:

ഫേസ്ബുക്ക് വീഡിയോ ഷെയറിങ്ങിലും ഗൂഗിളിനെ പിന്നിലാക്കും. ഗൂഗിളിന്റെ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിനെ ഫേസ്ബുക്ക് വരും നാളുകളില്‍ പിന്തളളിയേക്കാം. സോഷ്യല്‍ മീഡിയ അനലിറ്റിക്‌സ് കമ്പനി സോഷ്യല്‍ബേക്കേര്‍സിന്റെ പുതിയ റിപ്പോര്‍ട്ടില്ലാണ് ഈ പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

20,000 ഫേസ്ബുക്ക് പേജുകളിലെ 180,000 പോസ്റ്റുകള്‍ ഒരു വര്‍ഷത്തിലേറെ നിരീക്ഷണം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ടു വന്നിരിക്കുന്നത്. കൂടാതെ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട മെറ്റീരിയലുകള്‍ ഫേസ്ബുക്കിലേക്ക് നേരിട്ടാണ് അപ്‌ലോഡു ചെയ്യുന്നത്. യൂട്യൂബിനേക്കാള്‍ പ്രാമുഖ്യം ലഭിക്കാന്‍ ഇത് കാരണമായിട്ടുണ്ടെന്നാണ് സോഷ്യല്‍ബേക്കേര്‍സിന്റെ നിരീക്ഷണം. കൂടുതല്‍ ആളുകള്‍ കാണാനുള്ള സാധ്യതയും മികച്ച പ്രതികരണങ്ങളും മൂലം മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍ ഫേസ്ബുക്കില്‍ തന്നെ തുടരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

യൂട്യൂബിനെ കടത്തി വെട്ടാന്‍ ഫേസ്ബുക്ക്...!

ഉപയോക്താക്കളുടെ ബാഹുല്യം കാരണം പരസ്യങ്ങള്‍ക്കും ക്യാമ്പെയിനുകള്‍ക്കുമായി തുറസ്സായ സ്ഥലമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ യൂട്യൂബിന് ഇത് തിരിച്ചടിയാണെന്നാണ് സോഷ്യല്‍ബേക്കേര്‍സിന്റെ വിലയിരുത്തല്‍. സൈറ്റില്‍ പ്രതിദിനം 10 ലക്ഷം വീഡിയോകളാണ് അപ്‌ലോഡു ചെയ്യപ്പെടുന്നതെന്നാണ് ഫേസ്ബുക്കിന്റെ അവകാശവാദം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot