ലിപ്-സിങ്ക് ഫീച്ചറുമായി ഫെയ്‌സ്ബുക്ക്; ഇനി ഇഷ്ട പാട്ടുകള്‍ ലൈവായി പാടാം

By GizBot Bureau
|

പകര്‍പ്പവകാശം ലംഘിച്ച് പാട്ടുകള്‍ ഫെയ്‌സ്ബുക്കില്‍ ഉപയോഗിക്കുന്നത് തടയാനൊരുങ്ങി ഫെയ്‌സ്ബുക്ക്. ഇതിന് പുറമെ ലിപ് സിങ്കിങ് ടു മ്യൂസിക്കിന് സമാനമായ ഫീച്ചറും ഫെയ്‌സ്ബുക്ക് അവതരിപ്പിക്കും.

ലിപ്-സിങ്ക് ഫീച്ചറുമായി ഫെയ്‌സ്ബുക്ക്; ഇനി ഇഷ്ട പാട്ടുകള്‍ ലൈവായി പാടാ

പ്രമുഖ സംഗീതജ്ഞരുടെയും പ്രശസ്ത പാട്ടുകളുടെയും ലൈബ്രറി ഉണ്ടാക്കുന്നതിനായി ഫെയ്‌സ്ബുക്ക് ശ്രമം ആരംഭിച്ചിട്ട് നാളുകളേറെയായി. ഇതിനാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ഇനി നിങ്ങളുടെ വീഡിയോകളില്‍ Ed Sheeran, Camila Cabello തുടങ്ങിയ പ്രമുഖ പോപ് താരങ്ങളുടെ പാട്ടുകള്‍ ചേര്‍ക്കാന്‍ കഴിയും.

ലിപ് സിങ്ക് ലൈവ്

ഇതോടൊപ്പം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ഫീച്ചര്‍ ആണ് ലിപ് സിങ്ക് ലൈവ്. Musical.ly, ഡബ്മാഷ് എന്നിവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഫെയ്‌സ്ബുക്ക് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പറയാം.

Musical.ly, ഡബ്മാഷ് എന്നിവയില്‍ ഓഫ്‌ലൈനായി റിക്കോഡ് ചെയ്യുമ്പോള്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി പാടാം. ലൈവ് സ്ട്രീമില്‍ ഇഷ്ടപ്പെട്ട പാട്ട് തിരഞ്ഞെടുത്ത് കൂടെ പാടിയാല്‍ മാത്രം മതി. കൂട്ടുകാരെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചില്‍ പാട്ടില്‍ പങ്കാളികളാക്കാനും അവസരമുണ്ട്. ലിപ് സിങ്ക് ലൈവ് വീഡിയോയില്‍ ആര്‍ട്ടിസ്റ്റിനെയും പാട്ടും ഹൈലൈറ്റ് ചെയ്തിരിക്കും. ഇതില്‍ അമര്‍ത്തി ആര്‍ട്ടിസ്റ്റിനെ നിങ്ങള്‍ക്ക് ഫോളോ ചെയ്യാം.

ഫോൺ ക്യാമറയിൽ ഫോട്ടോ എടുക്കുമ്പോഴുള്ള ശബ്ദം എങ്ങനെ ഒഴിവാക്കാം?ഫോൺ ക്യാമറയിൽ ഫോട്ടോ എടുക്കുമ്പോഴുള്ള ശബ്ദം എങ്ങനെ ഒഴിവാക്കാം?

ഈ ഫീച്ചറുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കിയിട്ടില്ല. ഇവ കൂടുതല്‍ മികവുറ്റതാക്കാനുള്ള പരിശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. അതുകൊണ്ട് ലൈവായി പാടാന്‍ തയ്യാറായിരിക്കുക!

Best Mobiles in India

Read more about:
English summary
Facebook with lip-sync feature; You can sing the songs anymore

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X