ന്യൂസ് റീഡിങ് ആപ്ലിക്കേഷന് ഫേസ്ബുക്ക് പദ്ധതിയിടുന്നു.

Posted By: Arathy

പുതിയ ന്യൂസ് റീഡിങ്ങ് ആപ്ലിക്കേഷന്‍ ഇറക്കുവാനുള്ള പദ്ധതിയുമായി ഫേസ്ബുക്ക് വീണ്ടും ജനശ്രദ്ധയാകര്‍ഷിക്കുന്നു. മൊബൈല്‍ ഫോണ്‍ ന്യൂസ് റീഡിങ് ആപ്ലിക്കേഷനായ ഫ്‌ലിപ്പ്‌ബോര്‍ഡ് ആപ്ലിക്കേഷന്‍ പോലൊന്നാണ് ഫേസ്ബുക്ക് നിര്‍മ്മിക്കുവാന്‍ പോകുന്നത്.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ന്യൂസ് റീഡിങ് ആപ്ലിക്കേഷന് ഫേസ്ബുക്ക് പദ്ധതിയിടുന്നു.

ഇന്ന് പല സൈറ്റുകളിലും വാര്‍ത്തകള്‍ വായിക്കുവാന്‍ ആദ്യം ലൈക്ക് ചെയ്യണം. എന്നാല്‍ മാത്രമേ വായിക്കുവാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ വാര്‍ത്തകള്‍ ലൈക്ക് ചെയാതെ വായിക്കുവാന്‍ സാധിക്കുന്നതാണ്. ഈ ആപ്ലിക്കേഷന്റെ വരവോടുകുടി പല മാധ്യമങ്ങളുടേയും, ഏജന്‍സികളുടേയും വാര്‍ത്തകള്‍ ഒന്നിച്ചായിരിക്കും കാണുക. ഫേസ്ബുക്കിന്റെ വരുവാന്‍ പോകുന്ന ഈ ആപ്ലിക്കേഷന്‍ മറ്റ് സോഷ്യല്‍ മീഡിയകള്‍ക്ക്‌ ഒരു വെല്ലുവിളിയാരിക്കും.

ഈ പുതിയ ആപ്ലിക്കേഷനുകളെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും തന്നെ ഫേസ്ബുക്ക് പുറത്ത് വിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫേസ് ബുക്ക് ഉപയോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌.

 

Please Wait while comments are loading...

Social Counting