ഫേസ്ബുക് സി.ഒ.ഒ അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കും!!!

Posted By:

ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ടെക്‌ലോകത്തെ അറിയപ്പെടുന്ന വനിതയുമായ ഷെര്‍ലി സാന്‍ഡ്ബര്‍ഗ് അടുത്തമാസം ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്നു? ഇതാദ്യമായാണ് ഫേസ്ബുക്കിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ഒരാള്‍ ഇന്ത്യയില്‍ വരുന്നത്.

എന്നാല്‍ സാന്‍ഡ്‌ബെര്‍ഗിന്റെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫേസ്ബുക് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായോ മന്ത്രിമാരുമായോ കൂടിക്കാഴ്ച നടത്തുമോ എന്നും വ്യക്തമല്ല.

ഫേസ്ബുക് സി.ഒ.ഒ അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കും!!!

ജൂലൈയില്‍ ഷെര്‍ലി സാന്‍ഡ്ബര്‍ഗ് ഇന്ത്യ സന്ദര്‍ശിക്കുമെന്നറിയിച്ച ഫേസ്ബുക് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ല എന്നാണ് അറിയിച്ചത്.

അതേസമയം ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരുമായും വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായും അവര്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമായ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അവര്‍ സന്ദര്‍ശിക്കുമോ എന്നാണ് എല്ലാവരും ആകാംഷയോടെ നോക്കിക്കാണുന്നത്.

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാറാണ് നിലവില്‍ ഇന്ത്യയിലുള്ളതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന സാഹചര്യത്തില്‍ മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot