അന്ധാളിപ്പിക്കുന്ന ഗൂഗിള്‍ ഉളളറകളിലൂടെ...!

സമാനതകളില്ലാത്ത സാങ്കേതിക വിപ്ലവമാണ് ഗൂഗിള്‍ നടത്തികൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റിനെ ജനകീയമാക്കുന്നതില്‍ ഗൂഗിള്‍ വഹിച്ച പങ്ക് ചെറുതല്ല.

വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ സ്വപ്‌നം കാണുന്ന ടെക്ക് കമ്പനികള്‍...!

ഗൂഗിളിന്റെ ഈ ജൈത്രയാത്രയ്ക്ക് പുറകില്‍ ഊടും പാവും നല്‍കുന്ന കുറച്ച് വസ്തുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിപിഎ-കളും പരീക്ഷകളിലെ ഉന്നത വിജയവും ആളുകളെ ജോലിക്ക് നിയമിക്കാന്‍ മാനദണ്ഡമായി ഗൂഗിള്‍ കണക്കാക്കുന്നില്ല. ഗൂഗിളിലെ 14% ജീവനക്കാരും കോളേജിന്റെ പടിവാതില്‍ കാണാത്തവരാണ്.

ഗൂഗിളിന്റെ ആദ്യ നാമം ബാക്ക്‌റബ് ആയിരുന്നു.

എക്‌സൈറ്റ് എന്ന കമ്പനിക്ക് ഗൂഗിള്‍ വില്‍ക്കാന്‍ 1999-ല്‍ സ്ഥാപകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എക്‌സൈറ്റ് ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു.

1998-ല്‍ സ്ഥാപകര്‍ പങ്കെടുത്ത ബേര്‍ണിങ് മാന്‍ ഫെസ്റ്റിവലിന് സമര്‍പ്പിച്ചതായിരുന്നു ആദ്യ ഗൂഗിള്‍ ഡൂഡില്‍.

'askew' എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍, ഉളളടക്കം ചെറുതായി വലത്തേക്ക് ചെരിയുന്നതാണ്.

ഒരു ഗൂഗിള്‍ ജീവനക്കാരന്‍ മരിച്ചാല്‍, അവരുടെ പങ്കാളിക്ക് പകുതി ശബളം 10 കൊല്ലത്തേക്ക് കമ്പനി നല്‍കുന്നു. കൂടാതെ 1,000 ഡോളര്‍ എല്ലാ മാസവും അവരുടെ മക്കള്‍ക്ക് 19 വയസ്സ് തികയുന്നത് വരെ ലഭിക്കുന്നു.

അറിയപ്പെടുന്ന 129 മില്ല്യണ്‍ പുസ്തകങ്ങള്‍ 2020-ന് മുന്‍പ് സ്‌കാന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

ഗൂഗിള്‍ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്തവയാണ് 16% തിരയലുകളിലായി ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത്.

മരുഭൂമിയുടെ സ്ട്രീറ്റ് വ്യൂ സൃഷ്ടിക്കുന്നതിനായി ഗൂഗിള്‍ ഒട്ടകത്തെ വാടകയ്ക്ക് എടുക്കുകയുണ്ടായി.

ഗൂഗിളിന് പകരം ബിങ് ഉപയോഗിക്കാന്‍ മൈക്രോസോഫ്റ്റ് നിങ്ങള്‍ക്ക് പണം നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facts about Google.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot