ഡോഡിലിലെ 'മുത്തശ്ശികഥ'..!!

Written By:

"ഒരിടത്തൊരിടത്ത്..." എന്ന്‍ തുടങ്ങുന്ന കഥകള്‍ കുട്ടിക്കാലത്ത് നമ്മളൊരുപാട് കേട്ടിട്ടുണ്ട്. ആ കഥകളിലെവിടെയോ കണ്ട മുഖങ്ങളാണിന്ന് ഗൂഗിള്‍ തുറക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഗൂഗിളിലെന്തിനാണ് ഈ കഥകളൊക്കെ രാവിലെ തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്?

ഡോഡിലിലെ 'മുത്തശ്ശികഥ'..!!

'ഫെയറിടെയിലുകള്‍' അഥവാ മുത്തശ്ശി കഥകളുടെ തലതൊട്ടപ്പനെന്ന്‍ വിശേഷപ്പിക്കാവുന്ന വ്യക്തിയാണ് ചാള്‍സ് പെറോല്‍റ്റ്. അദ്ദേഹത്തിന്‍റെ 388മത് പിറന്നാള്‍ പ്രമാണിച്ചാണ് ഗൂഗിള്‍ അദ്ദേഹത്തിന്‍റെ പ്രശസ്തമായ ഫെയറിടെയിലുകളായ സ്ലീപിംഗ് ബ്യൂട്ടിയെയും(Sleeping Beauty) സിണ്ട്രല്ലയെയുമാണ്‌(Cinderella) ആസ്പദമാക്കിയാണ് ഡോഡില്‍ തയ്യാറാക്കിയിട്ടുള്ളത്.

ഡോഡിലിലെ 'മുത്തശ്ശികഥ'..!!

60 വയസിന് ശേഷമാണ് ചാള്‍സ് ഫെയറിടെയിലുകള്‍ എഴുതുന്നതില്‍ സജീവമാകുന്നത്. പഴകിയ ആഖ്യാനരീതിയില്‍ നിന്ന്‍ വ്യത്യസ്തമായ ശൈലി കഥകളെ ആവിഷ്കരിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. ചാള്‍സിനോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഗൂഗിളിന് വേണ്ടി ഈ ഡോഡില്‍ രൂപകല്പന ചെയ്തത് സോഫി ഡിയോ എന്ന കലാകാരിയാണ്.

English summary
Fairytales In Google Doodle.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot