നിങ്ങൾ വാങ്ങിയ മദ്യം വ്യാജമാണോ, അല്ലയോ എന്ന് പരിശോധിക്കാൻ ഇതാ ഒരു മാർഗം

  |

  വർധിച്ചു വരുന്ന മദ്ധ്യത്തിന്റെ ആവശ്യകത, മദ്ധ്യം മറിച്ച് വില്കുന്നവർക്ക് പ്രയോജനകരമായി മാറുകയാണ്, ഈ അവസ്ഥയാണ് ഇപ്പോൾ കാണുവാൻ കഴിയുന്നത്. മദ്യത്തിൻറെ ആവശ്യകത യഥാർത്ഥത്തിൽ ചെറുകിട മദ്യവില്പനക്കാർ മുതലാക്കുകയാണ് ചെയ്യുന്നത്.

  നിങ്ങൾ വാങ്ങിയ മദ്യം വ്യാജമാണോ, അല്ലയോ എന്ന് പരിശോധിക്കാൻ ഇതാ ഒരു മാർഗ

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  നിലവാരം കുറഞ്ഞ മദ്ധ്യം
   

  നിലവാരം കുറഞ്ഞ മദ്ധ്യം

  ജോണി വോക്കർ അല്ലെങ്കിൽ ഷിവാസ് റീഗൽ തുടങ്ങിയ വില കൂടിയ മദ്ധ്യം ലഭിക്കുന്നതിനായി ഇത്തരം ചെറുകിട പണം കൊടുക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾക്ക് ലഭിക്കുന്നത് പുതിയ കുപ്പിയിൽ നിറച്ച നിലവാരം കുറഞ്ഞ മദ്ധ്യം ആയിരിക്കാം.

  മദ്യത്തിന്റെ ഗുണനിലവാരം

  ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നത്, വ്യാജവും ആധികാരികവുമായ മദ്യം തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടെത്തുന്നതിന് ഉപയോക്താക്കൾ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. കൊടുക്കുന്ന ബ്രാൻഡിന്റെ മധുരം ലഭിക്കുന്നതിനായി ഈ ചെറുകിട മദ്യവില്പനക്കാർ പലതരത്തിലുള്ള മദ്യങ്ങളും ചേർക്കുന്നു. നിങ്ങൾ വാങ്ങിയ മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഒരു സമർപ്പിത ഗവൺമെന്റ് വെബ്സൈറ്റും ലഭ്യമാണ്.

  ദില്ലി സർക്കാർ

  വാങ്ങിയ മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഡൽഹി ഗവണ്മെന്റ് ഒരു വെബ്സൈറ്റ് രൂപവത്കരിച്ചിട്ടുണ്ട്. ഇതുവഴി, നിങ്ങൾ വാങ്ങിയ മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്. ദില്ലി സർക്കാർ എക്സൈസ് വകുപ്പിന്റെ ഓൺലൈൻ സർവീസ് സേവനം ഉപയോഗിച്ച് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വാങ്ങിയ മദ്യത്തിന്റെ കുപ്പിയിൽ കാണുന്ന ബാർകോഡ് അല്ലെങ്കിൽ സീരിയൽ നമ്പർ ഉപയോഗിച്ച് ഡൽഹി യൂണിയൻ പ്രദേശത്ത് നിന്ന് വാങ്ങുന്ന മദ്യത്തിന്റെ സത്യസന്ധത പരിശോധിക്കാം.

   

  "mLiquorSaleCheck" ആപ്പ്

  ആൻഡ്രോയിഡിൽ ലഭിക്കുന്ന "mLiquorSaleCheck" എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക ആപ്ലിക്കേഷനും ഉണ്ട്, അതിൽ നിന്നും ഇതേ സേവനം പ്രയോജനപ്പെടുത്താം. അപ്ലിക്കേഷൻ പ്രയോജനപ്പെടുത്തുന്നതിനായി നിങ്ങൾക്ക് സീരിയൽ നമ്പർ ടൈപ്പ് ചെയ്യേണ്ടതില്ല, പകരം, ആപ്ലിക്കേഷന്റെ ബാർകോഡ് സ്കാനർ ഉപയോഗിച്ചാൽ മതിയാകും.

  എവിടെയാണ് ബാർകോഡ് അല്ലെങ്കിൽ സീരിയൽ നമ്പർ ലഭ്യമായിട്ടുള്ളത്?

  ഡൽഹിയിൽ വിൽക്കുന്ന എല്ലാ മദ്യക്കുപ്പികളുംQR / ചേർന്ന സീരിയൽ നമ്പർ സ്റ്റിക്കറാണ്. ഈ സ്റ്റിക്കർ കുപ്പിക്കും അടപ്പിനുമിടയിലായി മുറുകെ ഉറപ്പിക്കുന്നു. അതുകൊണ്ട് തന്നെ, ഈ സ്റ്റിക്കറിലുള്ള സീരിയൽ നമ്പർ മദ്യത്തിന്റെ ഗുണവും ഉറവിടവും പരിശോധിക്കേണ്ടതാണ്. സ്റ്റിക്കാറില്ലാത്ത മദ്യം ഡൽഹിയിൽ നിന്നും വാങ്ങരുത്.

  മദ്യത്തിൻറെ യഥാർത്ഥ വിലയും ഗുണവിശേഷണവും വെബ്സൈറ്റിൽ പരിശോധിക്കേണ്ടത് എങ്ങനെ ?

  1. https://delhiexcise.gov.in/Portal/liquorsalecheck - ഈ കാണുന്ന വെബ്സൈറ്റ് പരിശോധിക്കുക.

  2. സ്റ്റിക്കറിൽ കാണുന്ന സീരിയൽ നമ്പർ ടൈപ്പ് ചെയ്യുക. അത് 28 ഡിജിറ്റസിൽ അകത്തായിരിക്കും. സ്റിക്കറിൽ കാണുന്ന ബാക്കിയുള്ള ചിഹ്നങ്ങൾ ഒഴിവാക്കി വേണം ടൈപ്പ് ചെയ്യാൻ.

  3. സീരിയൽ നമ്പർ ശരിയായി ടൈപ്പ് ചെയ്ത ശേഷം 'സബ്മിറ്റ്' ബട്ടൺ അമർത്തുക.

  4. വെബ്സൈറ്റ് അതിന്റെ സ്റ്റാറ്റസ് കാണിക്കും, പരിശോധിച്ച മദ്യം നല്ലതാണെങ്കിൽ "ദി ലിക്കർ ഈസ് ഫ്രം ഓതറൈസ്‌ഡ്‌ സപ്പ്ളൈ സോഴ്സ്" (The Liquor is from an authorized supply source) എന്ന് കാണിക്കും.

  "mLiquorSaleCheck" ആപ്പ് എങ്ങനെയാണ് ഉപയോഗിക്കുന്നത്?

  ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലെയിൽ കണ്ടെത്തുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. പകരം 'സെർച്ച്' എന്ന ബോക്സിൽ "ദൽഹി എക്സൈസ്" തിരയാൻ ഉപയോക്താക്കളെ ഞങ്ങൾ ശുപാർശ ചെയ്യുന്നു. "എക്സൈസ്, എന്റർടൈൻമെന്റ് & ലക്ഷ്വറി ടാക്സ്" എന്നിവ ഈ ആപ്ലിക്കേഷൻ നൽകുന്നത് ശ്രദ്ധിക്കുക. നിങ്ങൾ ശരിയായ ആപ്പാണ് ഡൗൺലോഡ് ചെയ്യുന്നത് എന്ന് ഉറപ്പാക്കുക.

  എങ്ങനെയാണ് ഉപയോഗിക്കുന്നത്?

  1. "mLiquorSaleCheck" ആപ്പ് ഡൗൺലോഡ് ചെയ്യുക.

  2. സ്‌ക്രീനിൽ കാണുന്ന ബാർകോഡ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക, അപ്പോൾ ഒരു ക്യാമറ ഉയർന്നുവരികയും സ്റിക്കറിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്യുകയും ചെയ്യുന്നു.

  ബാർകോഡ് സ്‌കാനർ

  3. ബാർകോഡ് സ്‌കാനർ കോഡ് സ്കാൻ ചെയ്യുന്നത് പരാജയപ്പെട്ടാൽ, നിങ്ങൾ സീരിയൽ നമ്പർ ടൈപ്പ് ചെയ്യ്ത് നൽകണം. ഇത് 28 അക്കത്തിലപ്പുറം വരുവാൻ പാടില്ല.

  4. സീരിയൽ നമ്പർ ശരിയായി നൽകിയ ശേഷം,സബ്‌മിറ്റ് എന്ന ബട്ടൺ ക്ലിക്കുചെയ്യുക.

  5. അപ്പോൾ ആപ്പ് അതിൻറെ സ്റ്റാറ്റസ് കാണിക്കും.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Having said that there is a dedicated government website to check the genuineness of the liquor that you have purchased. The online service offered by the Delhi government excise department verifies the genuineness of the liquor purchased within the past one month from Union Territory of Delhi using barcode or serial number.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more