ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വ്യാജ ഭീം ആപ്‌സുകള്‍: ശ്രദ്ധിക്കുക!
ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പലര്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒറിജിനല്‍ ബീം ആപ്പിനേക്കാള്‍ കൂടുതല്‍ വ്യാജ ഭീം ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ മുഴുവന്‍.
നരേന്ദ്ര മോദി ഇയിടെയാണ് ഭീം ആപ്പ് കൊണ്ടു വന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വേണ്ടി ഡിസംബര്‍ ഒന്നിനാണ് ഈ ആപ്പ് നിലവില്‍ എത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളില്‍ ടോപ്പ് ലിസ്റ്റില്‍ എത്തിയിരിക്കുകയാണ് ഭീം ആപ്പ്.
ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പലര്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഒറിജിനല്‍ ബീം ആപ്പിനേക്കാള്‍ കൂടുതല്‍ വ്യാജ ഭീം ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ മുഴുവന്‍. സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നതിനാല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ വളരെ കരുതല്‍ വേണം.

ഭീം ആപ്പിന്റെ രൂപകല്പന നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും മാത്രം ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, കൂടാതെ എല്‍പിസിഐയുടെ (NPCI) മുദ്ര ഇല്ലാതെ ഭീം ആപ്പ് ഒരിക്കലും ഡൗണ്‍ലോഡ് ചെയ്യരുത്.
ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ വ്യാജ ഭീം ആപ്പ് ഇതൊക്കെയാണ്: ഭീം യുപിഐ ബാങ്ക് നമ്പര്‍ ഇന്റര്‍നെറ്റ്, ഭീം മോദി, ഭീം പേയ്‌മെന്റ് യുപിഐ ഗെയിഡ്, ഭീം ബാങ്കിങ്ങ് ഗയിഡ്, ഭീം ബാങ്കിങ്ങ്, മോദി കാ ഭീം എന്നീ ആപ്പുകളാണ് വ്യാജ ഭീം ആപ്പുകള്‍.
ഭീം ആപ്പ് ഏങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം....

ഡൗണണ്‍ലോഡ് ചെയ്യുക
ആദ്യം നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

ഭാഷ തിരഞ്ഞെടുക്കുക
അതിനു ശേഷം ആപ്പ് തുറന്ന് ഭാഷ തിരഞ്ഞെടുക്കുക.

ഫോണ്‍ ആപ്പ് വേരിഫിക്കേന്‍
ഇനി അടുത്തതായി ഫോണ്‍ എസ്എംഎസ് ആക്‌സസ് ചോദിക്കും. ഫോണുമായി ആപ്പ് വേരിഫിക്കേഷന്‍ ചെയ്യുക. എസ്എംഎസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് പെര്‍മിഷന്‍ നല്‍കുക.

പിന്‍ നമ്പര്‍ തിരഞ്ഞെടുക്കുക
എസ്എംഎസ്, ഫോണ്‍ കോള്‍ വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നാല് അക്ക പിന്‍ നമ്പര്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ്.

ബാങ്ക് തിരഞ്ഞെടുക്കുക
ഇനി നിങ്ങളുടെ ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ നിരദ്ദേശിക്കുന്നതാണ്. ബാങ്ക് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ നല്‍കുക.

ഓപ്ഷനുകള്‍ കാണാം
ഇനി നിങ്ങള്‍ക്ക് മൂന്നു ഓപ്ഷനുകള്‍ കാണാം, സെന്റ്, റിക്വസ്റ്റ്, സ്‌കാന്‍ ആന്റ് പേ. അതായത് പണം കൈമാറാന്‍ നിങ്ങളുടെ ആപ്പ് തയ്യാറായി എന്ന് അര്‍ത്ഥം.

ഭീം ആപ്പിന്റെ സൗകര്യം
നിങ്ങളുടെ പ്രൊഫൈല്‍ ഇടപാടുകളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് ഓപ്ഷന്‍ എന്നിവ ഈ ആപ്പില്‍ കാണാന്‍ സാധിക്കും. എപ്പോള്‍ വേണമെങ്കിലും യുപിഐ പിന്‍ മാറ്റാം. നിലവില്‍ ബന്ധിപ്പിച്ചിട്ടുളള ബാങ്ക് അക്കൗണ്ട് മാറ്റാനും ആപ്പിലൂടെ സഹായിക്കും.


Click it and Unblock the Notifications








