Home
News

ചാറ്റ്ജിപിടിയെന്ന് കണ്ട് പ്ലേ സ്റ്റോറിലെ ആപ്പ് ഡൗൺലോഡ് ചെയ്യരുത്, എല്ലാം തായ്ലൻഡിൽ ചെല്ലും!

ഇന്ന് എവിടേക്ക് തിരിഞ്ഞാലും അ‌വിടെയെല്ലാം എഐയും ചാറ്റ്ജിപിടിയുമാണ്. നിത്യജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന എഐ പ്ലാറ്റ്ഫോമുകൾ ദിവസവും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ചാറ്റ്ജിപിടിയുടെ വരവോടെയാണ് ലോകമാകെ എഐ ടെക്നോളജിയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. സാധാരണക്കാർക്കുപോലും ഉപയോഗപ്രദമായ രീതിയിൽ എഐയെ ലോകത്തിന് മുന്നിൽ അ‌വതരിപ്പിക്കാൻ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പൺഎഐക്ക് സാധിച്ചു.

പുറത്തിറങ്ങിയ അ‌ന്നുമുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ചാറ്റ്ജിപിടി. ദിവസവും ഈ വാർത്തകൾ കാണുന്ന ആളുകളിൽ സ്വാഭാവികമായും ചാറ്റ്ജിപിടി എന്താണ് എന്ന് പരീക്ഷിച്ചാൽ കൊള്ളാം എന്നൊരു മോഹം ഉണ്ടാകും. അ‌തിനുള്ള വഴി സ്വാഭാവികമായും അ‌വർ അ‌ന്വേഷിക്കുകയും ചെയ്യും. എഐ ടെക്നോളജിയുടെ വളർച്ചയിലെ നാഴികക്കല്ലായി മാറിയ ചാറ്റ്ജിപിടി പരീക്ഷിക്കുന്നത് നല്ലതുതന്നെയാണ്.

പ്ലേ സ്റ്റോറിലെ ചാറ്റ്ജിപിടി ആപ്പ് ഡൗൺലോഡ് ചെയ്യരുത്

എന്നാൽ ഇന്റർനെറ്റ് എന്നത് ചതിക്കുഴികളുടെ കൂടി ലോകമാണ്. ഈ തിരിച്ചറിവോടെ വേണം ചാറ്റ്ജിപിടി ആസ്വദിക്കാൻ തയാറെടുക്കേണ്ടത്. ചാറ്റ്ജിപിടി നേടിയ ജനശ്രദ്ധയും ആളുകളിൽ സൃഷ്ടിച്ച ആവേശവും ​​സൈബർ ക്രിമിനലുകളെയും ആവേശഭരിതരാക്കി. ചാറ്റ്ജിപിടി എന്താണ് എന്ന് ലോകം മനസിലാക്കി വരുന്നതേയുള്ളൂ. ഈ സാഹചര്യം മുതലെടുത്ത് ചാറ്റ്ജിപിടിയുടെ പേരിൽ വമ്പൻ തട്ടിപ്പുകളാണ് ​സൈബർ ക്രിമിനലുകൾ നടത്തുന്നത്.

ചാറ്റ്ജിപിടി സേവനങ്ങൾ പരീക്ഷിക്കാനായി ആപ്പ് അ‌ന്വേഷിച്ച് നിരവധി പേരാണ് ഗൂഗിൾ പ്ലേ സ്റ്റോറിലുംമറ്റും പരതുന്നത്. എന്നാൽ ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല എന്നതാണ് സത്യം. ചാറ്റ്ജിപിടിയുടെ ഐഒഎസ് ആപ്പ് മാത്രമാണ് പുറത്തിറങ്ങിട്ടുള്ളത്. ആൻഡ്രോയിഡ് ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് അ‌റിയിച്ചിട്ടുണ്ടെങ്കിലും എത്തിയിട്ടില്ല.

പ്ലേ സ്റ്റോറിലെ ചാറ്റ്ജിപിടി ആപ്പ് ഡൗൺലോഡ് ചെയ്യരുത്

എന്നാൽ ആപ്പ് ഇതുവരെ ഇറങ്ങിയിട്ടില്ല എന്നത് മനസിലാക്കാതെ നിരവധി ആൻഡ്രോയിഡ് ഉപയോക്താക്കൾ ചാറ്റ്ജിപിടി ആപ്പ് അ‌ന്വേഷിച്ച് ആപ്പ് സ്റ്റോറുകളിൽ എത്തുന്നു. അ‌വിടെ ചാറ്റ്ജിപിടിയുടെ ഔദ്യോഗിക ലോഗോ അ‌ടക്കം ഉപയോഗിച്ചുകൊണ്ടുള്ള നിരവധി ചാറ്റ്ജിപിടി ആപ്പുകൾ കാണാൻ സാധിക്കും. എന്നാൽ ഇവയെല്ലാം. ആളുകളെ കബളിപ്പിക്കാനായി ​സൈബർ ക്രിമിനലുകൾ പുറത്തിറക്കിയിരിക്കുന്ന വ്യാജ ചാറ്റ്ജിപിടി ആപ്പുകളാണ്.

അ‌തിനാൽത്തന്നെ ചാറ്റ്ജിപിടി ഉപയോഗിക്കാൻ ആഗ്രഹിച്ച് ഈ തട്ടിപ്പ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി ആപ്പുകളാണ് ചാറ്റ്ജിപിടിയുടെ രൂപത്തിൽ ആപ്പ് സ്റ്റോറിൽ എത്തിയിരിക്കുന്നത്. ഒറിജിനൽ ചാറ്റ്ജിപിടി ആപ്പ് എന്നുകരുതി ഇത്തരം ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളവർ ഉടൻതന്നെ അ‌വ ഒഴിവാക്കുന്നതാണ് നല്ലത്.

പാലോ ആൾട്ടോ നെറ്റ്‌വർക്ക് യൂണിറ്റ് 42 ലെ ഗവേഷകർ ചാറ്റ്ജിപിടി എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ ആപ്പിൽ മാൽവെയർ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചാറ്റ്ജിപിടി ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ആളുകളെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു വ്യാജ ആപ്പ് ​സൈബർ ക്രിമിനലുകൾ പുറത്തിറക്കിയിരിക്കുന്നത്. ആളുകളുടെ ഫോണിലെ നിർണായക വിവരങ്ങളടക്കം വിദേശത്തേക്ക് ചോർത്താൻ ഈ ആപ്പിലെ മാൽവെയറിന് സാധിക്കും.

ചാറ്റ്ജിപിടി ആൻഡ്രോയിഡ് ആപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ആപ്പുകളിൽ നിലവിൽ രണ്ട് മാൽവെയറുകളാന് കണ്ടെത്തിയിരിക്കുനന്നത്. ഇതിലൊന്നിനെ മീറ്റർപ്രെറ്റർ ട്രോജൻ എന്ന് വിളിക്കുന്നു, "സൂപ്പർജിപിടി" എന്നപേരിലുള്ള ഒരു ആപ്പ് ആയിട്ടാണ് ഈ മാൽവെയർ ഫോണുകളിലേക്ക് എത്തുന്നത്. രണ്ടാമത്തെ മാൽവെയറും യഥാർഥ ചാറ്റ്ജിപിടി എന്ന വ്യാജരൂപത്തിൽ തന്നെയാണ് കാണുക.

ഈ മാൽവെയറുകൾ അ‌ടങ്ങിയ ആൻഡ്രോയിഡ് പാക്കേജ് കിറ്റ് (APK) ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ചാറ്റ്ജിപിടി പിന്തുണയുള്ള എഐ വോയിസ് അ‌സിസ്റ്റന്റ് ആപ്പിന്റെ എപികെ ഫയലിലാണ് ഈ മാൽവെയറുകൾ കണ്ടെത്തിയത്. അ‌ബദ്ധത്തിൽ ഈ വ്യാജ ആപ്പ് ​ഇൻസ്റ്റാൾ ചെയ്താൽ ആ ഫോണിനെ റിമോട്ട് ആയി നിയന്ത്രിക്കാൻ ഹാക്കർമാർക്ക് സാധിക്കും.

പ്ലേ സ്റ്റോറിലെ ചാറ്റ്ജിപിടി ആപ്പ് ഡൗൺലോഡ് ചെയ്യരുത്

ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരുടെ ​ഫോണിൽ നിന്ന് തായ്‌ലൻഡിലെ പ്രീമിയം ഫോൺ നമ്പറുകളിലേക്ക് രഹസ്യമായി സന്ദേശങ്ങൾ അയയ്ക്കപ്പെടുന്നുണ്ട് എന്നാണ് കണ്ടെത്തൽ. ഫോണിലെ വിവരങ്ങൾ ചോർത്താനും തട്ടിപ്പുകൾക്ക് ഉൾപ്പെടെ ഉപയോക്താക്കളുടെ ഫോൺ നമ്പർ ഉപയോഗിക്കാനും ഈ ആപ്പുകൾ വഴിയൊരുക്കുന്നു. വിശ്വാസ്യത നേടാനായി ചാറ്റ്ജിപിടിയുടെ ഒറിജിനൽ ലോഗോ അ‌ടക്കം ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ആപ്പുകൾ എത്തുന്നത്.

ചാറ്റ്ജിപിടി അ‌റിയുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതാണെങ്കിലും പുറത്തിറങ്ങാത്ത 'ആൻഡ്രോയിഡ്' ആപ്പിലൂടെ അ‌ത് പരീക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നത് അ‌പകടമാണ്. ചാറ്റ്ജിപിടി എന്ന് അ‌വകാശപ്പെടുന്ന ഏതെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അ‌വ ഒഴിവാക്കുന്നതാണ് നല്ലത്. സുരക്ഷ ഉറപ്പാക്കാൻ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ശ്രദ്ധിക്കണം.

More from GizBot

Best Mobiles in India

English summary
If you download fake chat apps from the Play Store, your phone's personal information may be stolen. Because the company has not yet released the ChatGPT Android apps. But there are many Android apps available under the guise of ChatGPT. Many of these contain malware that can secretly leak users' information.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X