2100 രൂപയ്ക്ക് കാമുകി റെഡി

Posted By: Vivek

എല്ലാവരും പ്രണയത്തെ സൈബര്‍ തലത്തില്‍ ആഘോഷിയ്ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ കാട്ടാന്‍ ഒരു കാമുകിയില്ലാതെ വിഷമിയ്ക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഒരു 2100 രൂപയെടുക്കാനുണ്ടോ കൈയ്യില്‍. എങ്കില്‍ ഇനി മുതല്‍ ഫേസ്ബുക്കില്‍ നിങ്ങള്‍ക്കും ഒരു കാമുകി റെഡി. NamoroFake.com എന്ന ബ്രസീലിയിന്‍ സൈറ്റാണ് ഇത്തരത്തില്‍ ഫേസ്ബുക്കില്‍ കാമുകിയെ വിതരണം ചെയ്യുന്നത്.ഈ സൈറ്റില്‍ പണം മുടക്കി രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ക്കും ഒരൊന്നാന്തരം കാമുകി റെഡി. വ്യത്യസ്ത പ്ലാനുകള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. നിങ്ങളുടെ ആവശ്യമുള്ള ഒരു പ്രണയിനിയെ തെരഞ്ഞെടുത്താല്‍ മാത്രം മതി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക് കാമുകി

വെറും കാമുകി അക്കൗണ്ട് മാത്രമല്ല 30 ദിവസത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസുകളും, കമന്റുകളും, മറ്റ് അപ്‌ഡേറ്റുകളും അടക്കമുള്ള ഒരു പ്രൊഫൈലാണ് ഈ സൈറ്റ് നിങ്ങള്‍ക്ക് വേണ്ടി ഒരുക്കിത്തരുന്നത്.

ഇനി വെര്‍ച്വല്‍ കാമുകന്മാരെ ആവശ്യമുള്ള സ്ത്രീകള്‍ക്കു വേണ്ടി അതിനുള്ള വഴി ഉടനെ ഉണ്ടാക്കും എന്ന് ഈ ബ്രസീലിയന്‍ സൈറ്റ് വാക്കു നല്‍കുന്നു.

 

 

 

 

ഫേസ്ബുക്ക് കാമുകി

ഫേസ്ബുക്കില്‍ പ്രണയം വിതരണം ചെയ്യുന്ന ആദ്യത്തെ സൈറ്റല്ല ഇത്. Cloud Girlfriend എന്ന സൈറ്റ് ഇത്തരത്തില്‍ വെര്‍ച്വല്‍ കാമുകിയെ നല്‍കാനായി എത്തിയ സൈറ്റാണ്. ഒരു യഥാര്‍ത്ഥ കാമുകിയേ പോലെ ഫേസ്ബുക്കില്‍ നിങ്ങളോട് പെരുമാറുന്ന കാമുകിയെ തരാം എന്നാണ് ഇവരുടെ വാഗ്ദാനം.

 

 

ഫേസ്ബുക്ക് കാമുകി

ഏതായാലും ഫേസ്ബുക്കില്‍ സുഹൃത്തുക്കളെക്കൊണ്ട് 'അളിയാ നിന്റെ യോഗം' എന്ന് പറയിപ്പിയ്ക്കാന്‍ മോഹമുള്ളവര്‍ക്കും, ചെലവാക്കാന്‍ കാശുള്ളവര്‍ക്കും ഇനി കാമുകിയ്ക്ക് പഞ്ഞമില്ല.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot