ഡാർക്ക് സീൻ ആണലോ മച്ചാനേ! ഇന്ത്യാ പോസ്റ്റിന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു
ഇന്ത്യ പോസ്റ്റിൽ നിന്ന് ആണെന്ന് അവകാശപ്പെടുന്ന ഒരു പുതിയ സന്ദേശം എസ്എംഎസ് വഴി പ്രചരിക്കുന്നുണ്ട്. ഉപയോക്താക്കളോട് അവരുടെ വിലാസ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഈ സന്ദേശം ആവശ്യപ്പെടുന്നു. ഇന്ത്യ പോസ്റ്റിൽ നിന്ന് ഉള്ളതാണ് എന്ന് അവകാശപ്പെടുന്ന ഏതൊരു സന്ദേശവും വ്യാജമാണെന്ന് പിഐബി (PIB) ഫാക്റ്റ് ചെക്ക് വ്യക്തമാക്കി. പിഐബി ഫാക്റ്റ് ചെക്ക് അതിൻ്റെ Xലെ പോസ്റ്റിൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) ഇതൊരു വ്യാജ സന്ദേശം ആണ് എന്ന് സ്ഥിരീകരിച്ചു. ഒപ്പം ഉപയോക്താക്കളോട് ജാഗ്രത പാലിക്കാനും ഇന്ത്യ പോസ്റ്റ് ആവശ്യപ്പെട്ടു.
"നിങ്ങളുടെ പാക്കേജ് വെയർഹൗസിൽ എത്തിയെന്ന് പ്രസ്‌താവിക്കുന്ന ഒരു എസ്എംഎസ് കൂടി @IndiaPostOfficeൽ നിന്ന് നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ, പാക്കേജ് തിരികെ ലഭിക്കുന്നത് ഒഴിവാക്കാൻ നിങ്ങളുടെ വിലാസ വിശദാംശങ്ങൾ 48 മണിക്കൂറിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു #PIBFactCheck സൂക്ഷിക്കുക! എന്ന ഈ സന്ദേശം #വ്യാജമാണ്" എന്നാണ് എക്സിൽ പങ്കിട്ട പോസ്റ്റ് പറയുന്നത്.

"ലേഖനങ്ങൾ നൽകുന്നതിന് വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യ പോസ്റ്റ് ഒരിക്കലും അത്തരം സന്ദേശങ്ങൾ അയയ്‌ക്കില്ല. ഇത്തരം വഞ്ചനാപരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്," പിഐബി ഫാക്റ്റ് ചെക്ക് കൂട്ടി ചേർത്തു.പൊതുവെ ഇത്തരം കാര്യങ്ങൾക്ക് മെസ്സേജ് വഴി ഒരു രീതിയിലുള്ള വിവരങ്ങളും ചോദിക്കില്ല എന്നത് ഓർമ്മയിൽ വെക്കുക.
എന്താണ് ഇന്ത്യൻ പോസ്റ്റ് സന്ദേശം? നിങ്ങളുടെ പാക്കേജ് വെയർഹൗസിൽ എത്തി, ഞങ്ങൾ രണ്ട് തവണ ഡെലിവറി ചെയ്യാൻ ശ്രമിച്ചെങ്കിലും അപൂർണ്ണമായ വിലാസ വിവരങ്ങൾ കാരണം കഴിഞ്ഞില്ല. 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യുക, അല്ലാത്തപക്ഷം പാക്കേജ് തിരികെ പോകുന്നതായിരിക്കും. വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് indisposegvs.top/IN എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്‌ഡേറ്റ് പൂർത്തിയായ ശേഷം, പാക്കേജ് 24 മണിക്കൂറിനുള്ളിൽ വീണ്ടും ഡെലിവറി ചെയ്യും.
ഇത്തരം എസ്എംഎസ് ഫ്രോഡിൽ നിന്നും സ്വയം പരിരക്ഷിക്കാനുള്ള ചില ടിപ്പുകൾ ഇതാ.. അജ്ഞാത നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങൾ വിശ്വസിക്കരുത്. പ്രത്യേകിച്ച് അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നവ. ഒരു സന്ദേശം നിയമാനുസൃതമായ കമ്പനിയിൽ നിന്നാണെന്ന് അവകാശപ്പെടുകയാണെങ്കിൽ, ഒരു പരിശോധിച്ച ഫോൺ നമ്പറിലൂടെയോ വെബ്‌സൈറ്റിലൂടെയോ (ടെക്‌സ്റ്റിൽ നൽകിയിട്ടുള്ളതല്ല) അവരെ നേരിട്ട് ബന്ധപ്പെടുക.
സംശയാസ്പദമായ ടെക്സ്റ്റുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. നിങ്ങൾക്ക് ഒരു വെബ്സൈറ്റ് ആക്സസ് ചെയ്യണമെങ്കിൽ, അത് മാനുവൽ ആയി ടൈപ്പ് ചെയ്യുക, അതായത് കോപ്പി പേസ്റ്റ് ചെയ്യാതെ സ്വന്തമായി ടൈപ്പ് ചെയ്ത് നോക്കുക. പാസ്‌വേഡുകളോ അക്കൗണ്ട് നമ്പറുകളോ പോലുള്ള വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ഒരിക്കലും ടെക്‌സ്‌റ്റ് മെസേജ് വഴി പങ്കിടരുത്. നിങ്ങൾക്ക് സംശയാസ്പദമായ എന്തെങ്കിലും മെസ്സേജുകൾ ലഭിക്കുകയാണെങ്കിൽ, അത് ഉടൻ റിപ്പോർട്ട് ചെയ്യുക.
സംശയാസ്പദമായ എസ്എംഎസുകൾ ഏതൊക്കെ ആണ്? പേഴ്സണൽ ഇൻഫോർമേഷൻ ചോദിച്ചുള്ള മെസ്സേജുകൾ, നിങ്ങൾ അംഗീകാരം നൽകിയിട്ടില്ലെന്ന് നിങ്ങൾക്കറിയാവുന്ന ഒരു ഇടപാടിനായി നിങ്ങൾക്ക് ഒരു "ഇൻവോയ്സ്" ഉണ്ടെന്ന് അവകാശപ്പെടുന്ന മെസ്സേജുകൾ, നിങ്ങൾ ഒന്നും ഓർഡർ ചെയ്യാത്തപ്പോൾ നിങ്ങൾക്ക് ഒരു പാക്കേജ് ഡെലിവറി ഉണ്ടെന്ന് അവകാശപ്പെടുന്ന മെസ്സേജുകൾ, സന്ദേശത്തിൽ തെറ്റായ വ്യാകരണമോ ചിഹ്നന പിശകുകളോ കാണപ്പെടുക എന്നീ ഘടകങ്ങൾ എല്ലാം സംശയിക്കേണ്ട എസ്എംഎസ്സുകൾ ആണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications