ബിജെപിക്ക് വേണ്ടി കള്ളങ്ങൾ പ്രചരിപ്പിക്കാൻ ഉണ്ടാക്കിയത് 1,8000 വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ

|

ബിജെപിക്കു വേണ്ടി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ 18,000 ത്തോളം ട്വിറ്റര്‍ അക്കൗണ്ടുകളുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഓണ്‍ലൈനിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ലക്ഷക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വിശകലനം ചെയ്തതില്‍ നിന്ന് സാമൂഹ്യമാധ്യമ പോര്‍ട്ടലായ റെഡിറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ഗോരിതത്തിന്റെ സഹായത്തോടെ നടത്തിയ പഠനം വ്യക്തമായ രാഷ്ട്രീയ ചായ്‌വുള്ള 4 ലക്ഷത്തോളം ട്വിറ്റര്‍ അക്കൗണ്ടുകളാണ് പരിശോധിച്ചതെന്ന് അര്‍ബന്‍നാസി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കി.

 കോണ്‍ഗ്രസ്
 

ഏകദേശം 1.2 ലക്ഷം കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടുകളും 2.7 ലക്ഷം ബിജെപി അനുകൂല അക്കൗണ്ടുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍നിന്നാണ് 17,779 ബിജെപി അനുകൂല അക്കൗണ്ടുകള്‍ വ്യാജമാണെന്നുള്ള കാര്യം മനസിലായത്. കോണ്‍ഗ്രസ് അനുകൂല വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവയാവട്ടെ 147 എണ്ണം മാത്രമാണ്. സോഫ്റ്റ് വെയര്‍ അനലിസ്റ്റ് സ്റ്റാര്‍ട്ട്അപ്പ് വഴിയാണ് പഠനം നടത്തിയതെന്ന് മാധ്യമവൃത്തങ്ങൾ വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകളില്‍ നിന്ന് വന്‍തോതില്‍ വിദ്വേഷം ജനിപ്പിക്കുന്നതും തെറ്റായ വിവരങ്ങള്‍ കൈമാറുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നരേന്ദ്ര മോദി

ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാനായി ലക്ഷക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകളെ വേര്‍തിരിക്കുന്ന അല്‍ഗോരിതം രീതിയാണ് ആവിഷ്‌കരിച്ചത്. നരേന്ദ്ര മോദിയെ പിന്തുടരുന്നു, അല്ലെങ്കില്‍ ഇന്ത്യ സിഎഎയെ പിന്തുണയ്ക്കുന്നു തുടങ്ങിയവ ട്വിറ്റര്‍ ബയോയില്‍ ഉള്‍പ്പെടുത്തിയവയാണ് ബിജെപി അനുകൂലമാണെന്നു തിരിച്ചറിയാന്‍ ഉപയോഗിച്ചത്. ചിലതാവട്ടെ ഏതെങ്കിലും ബിജെപി ഭാരവാഹിയുടെയോ മന്ത്രിയുടെയോ ഒറിജിനല്‍ അക്കൗണ്ടുകളെ ഫോളോ ചെയ്യുന്നവയോ ആകെ റീട്വീറ്റ് ചെയ്തവയില്‍ 2 ശതമാനമെങ്കിലും ബിജെപി നേതാവിന്റെയോ മന്ത്രിയുടെയോ ഒറിജിനല്‍ അക്കൗണ്ടുകളിലെ ട്വീറ്റുകള്‍ റീ ട്വീറ്റ് ചെയ്തവയോ ആണ്.

ട്വിറ്റര്‍

ട്വിറ്റര്‍ ബയോയില്‍ 'ഐഎന്‍സി സപ്പോര്‍ട്ടര്‍' അല്ലെങ്കില്‍ 'ഞാന്‍ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുന്നു' എന്ന പരാമര്‍ശമുള്ളതോ ആകെ റീട്വീറ്റുകളില്‍ 2 ശതമാനമെങ്കിലും പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ ഏതെങ്കിലും നേതാക്കളുടെയോ ഒറിജിനല്‍ അക്കൗണ്ടുകളിലെ ട്വീറ്റുകളോ ഷെയര്‍ ചെയ്തവയാണെന്നതില്‍ നിന്നാണ് കോണ്‍ഗ്രസ് അനുകൂലമാണെന്ന് തിരിച്ചറിഞ്ഞത്. 24 മണിക്കൂറിനുള്ളില്‍ 3.9 ലക്ഷത്തിലധികം ട്വിറ്റര്‍ അക്കൗണ്ടുകളാണ് ബിജെപിയെയോ കോണ്‍ഗ്രസിനെയോ പിന്തുണയ്ക്കുന്നതാണെന്നു കണ്ടെത്തി പട്ടികപ്പെടുത്തിയത്. 2019 സപ്തംബര്‍ 19ന് ആരംഭിച്ച ഗവേഷണത്തിലെ കണ്ടെത്തലുകള്‍ 2020 ജനുവരി 25നാണ് പ്രസിദ്ധീകരിച്ചത്.

 വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ
 

ഇന്ത്യയിലെ വ്യാജ വാര്‍ത്തകളെക്കുറിച്ചു 2018ല്‍ ബിബിസി നടത്തി പഠനത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച നിരവധി ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ബിജെപി വിരുദ്ധ അക്കൗണ്ടുകളേക്കാള്‍ പതിന്‍മടങ്ങ് ബിജെപി അനുകൂല അക്കൗണ്ടുകളാണെന്നു കണ്ടെത്തിയിരുന്നു. അതേസമയം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളെ അനുകൂലിക്കുന്നില്ലെന്ന് ബിജെപിയും കോണ്‍ഗ്രസും വ്യക്തമാക്കി. പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ തന്ത്രം സന്നദ്ധപ്രവര്‍ത്തകരെ ആശ്രയിച്ചുള്ളതാണെന്ന് ബിജെപിയുടെ ദേശീയ ഐടി, സാമൂഹ്യമാധ്യമ പ്രചാരണ സമിതി അംഗം ഖേംചന്ദ് ശര്‍മ പറഞ്ഞു. ട്വിറ്റര്‍ അക്കൗണ്ടുകളുള്ള സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണത്തിന് കൃത്യമായ നമ്പര്‍ നല്‍കാന്‍ കഴിയില്ല. എന്നാല്‍ പാര്‍ട്ടിക്ക് കുറഞ്ഞത് ഒരു ലക്ഷം സാമൂഹ്യമാധ്യമ വോളന്റിയര്‍മാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍

തെറ്റായ വിവരങ്ങള്‍ കൈമാറി പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ നയമല്ല. ഞങ്ങള്‍ പോസിറ്റീവ് കാംപയിനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, സന്നദ്ധപ്രവര്‍ത്തകര്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് സംഘടനയ്ക്ക് കാര്യമായൊന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ ഞങ്ങള്‍ പ്രചരിപ്പിക്കാറില്ലെന്നും സാമൂഹ്യമാധ്യമത്തിൽ സന്നദ്ധ ഉപയോക്താക്കളെ ആശ്രയിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ മേധാവി രോഹന്‍ ഗുപ്ത പറഞ്ഞു.

സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ

തികച്ചും ആളുകളെ വഞ്ചിക്കുന്ന രീതിയിലുള്ള നയമാണ് ബിജെപി ഇവിടെ സ്വികരിച്ചിരിക്കുന്നത്. ഓൺലൈൻ സാങ്കേതികതയുടെ മറ്റൊരു തെറ്റായ വശമാണ് ഈ രാഷ്ട്രീയ പാർട്ടി ഇവിടെ ഉപയോഗപെടുത്തിയിരിക്കുന്നു എന്നത് പരമാർത്ഥം. ബിജെപി ഇലക്ഷനിൽ വിജയം കൈവരിച്ചത് ഒരുപക്ഷെ ഇത്തരത്തിലുള്ള ബിജെപി അനുകൂല അക്കൗണ്ടുകളുടെ സഹായം കൊണ്ടാണ്. തികച്ചും സൈബർ കുറ്റകൃത്യത്തിന്റെ മറ്റൊരു മുഖമാണ് ഇവിടെ ദൃശ്യമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള അനവധി വ്യാജ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ഉണ്ടെന്ന കാര്യം ഇപ്പോൾ വ്യക്തമാണ്.

Most Read Articles
Best Mobiles in India

English summary
Conducted with the help of an algorithm, the study started by identifying around 4 lakh Twitter accounts with a clear political leaning. Around 1.2 lakh of these accounts were identified as pro-Congress and 2.7 lakh as pro-BJP, according to the research.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X