വ്യാജചിത്രം: കേരള ഫോലീസ് ഫേസ്ബുക്കിനെ സമീപിച്ചു

Posted By: Super

വ്യാജചിത്രം: കേരള ഫോലീസ് ഫേസ്ബുക്കിനെ സമീപിച്ചു

ഡല്‍ഹി പീഢനക്കേസിലെ പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വ്യാജചിത്രം പോസ്റ്റ് ചെയ്ത അക്കൗണ്ടിന്റെ വിവരങ്ങള്‍ അറിയാനായി കേരളാ സൈബര്‍സെല്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ടു. ചിത്രത്തിലെ പെണ്‍കുട്ടിയെ തനിയ്ക്കറിയാമെന്ന് പറഞ്ഞ് കുവൈറ്റില്‍ നിന്ന് ലഭിച്ച ഒരു ഈമെയില്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി. ഈമെയില്‍ അയച്ച വ്യക്തിയോട്, ചിത്രത്തിന്റെ ഉടമയായ പെണ്‍കുട്ടിയോട് കേരളാ പോലീസ്‌നേരിട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മരിച്ച പെണ്‍കുട്ടിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് വന്ന പോസ്റ്റ് ആണെങ്കിലും, മറ്റൊരാളുടെ ചിത്രം അനധികൃതമായി ഉപയോഗിച്ചതാണ് കേസിന് വഴി തെളിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഈ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഫേസ്ബുക്കില്‍ നിന്നും ലഭിയ്ക്കുന്ന മറുപടി അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് സെല്‍ ഡെപ്യൂട്ടി ആര്‍ വിനയകുമാരന്‍ നായര്‍ അറിയിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot