റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

Written By:

റിലയന്‍സ് ജിയോ സിം ലഭിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്, കാരണം അതിലെ ആകര്‍ഷകമായ വെല്‍ക്കം ഓഫര്‍ തന്നെ.

എന്നാല്‍ റിലയന്‍സ് ജിയോ സേവനത്തിനെ കുറിച്ച് ദിവസവും നിരവധി റൂമറുകള്‍ കേള്‍ക്കുന്നുണ്ട്, പ്രത്യേകിച്ചും അതിലെ വെല്‍ക്കം ഓഫറിന്റെ ദിവസത്തെക്കുറിച്ച്.

ബിഎസ്എന്‍എല്‍ ജോബ് ഓഫര്‍: 80,000 രൂപ പ്രതിമാസ ശമ്പളം!

റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ ബില്‍ 27,000 രൂപ?

എന്നാല്‍ ഒരു ഞെട്ടിക്കുന്ന വിവരമാണ് ഇന്റര്‍നെറ്റില്‍ ഉടനീളം റിലയന്‍സ് ജിയോയെ കുറിച്ച് പരന്നു കൊണ്ടിരിക്കുന്നത്.

അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ ബില്‍ 27,718 രൂപ

ഇത് കൊല്‍ക്കത്തയിലെ ഒരു ജിയോ ഉപഭോക്താവിന്റെ പേരില്‍ (മിസിസ് അയുനുദിന്‍ മെന്‍ഡാല്‍) +917003324437 എന്ന നമ്പറില്‍ 27,718 രൂപ ബില്ലു വന്നു എന്നതാണ് ഇന്റര്‍നെറ്റില്‍ വാര്‍ത്തയായിക്കൊണ്ടിരിക്കുന്നത്.

പെനാല്‍റ്റി 1,100 രൂപ?

ബില്‍ തുക 27,718 ആണ് കാണിക്കുന്നത്, അടക്കേണ്ട അവസാന തീയതി 2016 നവംബര്‍ 20. ഇതിന് മുന്‍പ് ബില്‍ അടച്ചില്ലെങ്കില്‍ 1,100 രൂപ പിഴയായി അടക്കേണ്ടി വരുമെന്നും ബില്ലില്‍ പറയുന്നു.

വെല്‍ക്കം ഓഫര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമാണ്

ഡിസംബര്‍ 31-ാം തീയതി വരെയുളള ജിയോ വെല്‍ക്കം ഓഫറില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ ഓഫറുകളാണ് ലഭിക്കുന്നത്. ഈ ഓഫര്‍ ആസ്വദിക്കാനായി ഉപഭോക്താക്കള്‍ ഒന്നും തന്നെ നല്‍കേണ്ടതില്ല. എന്നാല്‍ ഈ വന്നിരിക്കുന്ന വ്യാജ ബില്‍ ഉപഭോക്താളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

ഇത് വ്യാജമാണ്

വെല്‍ക്കം ഓഫര്‍ നടക്കുന്ന സമയത്ത് ഒരിക്കലും കമ്പനി ഇങ്ങനെ ഒരു ബില്‍ ഉപഭോക്താക്കള്‍ക്ക് അയക്കില്ല. എന്നിരുന്നാലും ഇത് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ജിയോ ഉപഭോക്താക്കള്‍ പിരിഭ്രാന്തരാകേണ്ട ആവശ്യം ഇല്ല.

റിലയന്‍സ് ജിയോയില്‍ നിന്നും ഔദ്യാഗിക വിവരങ്ങള്‍ ഒന്നും തന്നെ ഇല്ല

ഈ വ്യാജ ബില്ലിനെ കുറിച്ച് റിലയന്‍സ് ജിയോ ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ല. ഫേസ്ബുക്കില്‍ പേജില്‍ വൈറലാകുന്ന ബില്‍ ഔദ്യോഗിക ബില്‍ അല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is the rage right now and everyone wants to get a SIM card from the service provider just to enjoy the benefits offered by the Welcome Offer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot