Just In
- 1 hr ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 1 hr ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 3 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 5 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
Don't Miss
- Movies
'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!
- Sports
IND vs NZ: അര്‍ഷ്ദീപ് വരുത്തുന്ന പിഴവ് ഇതാണ്! നോ ബോളുകളുടെ കാരണമറിയാം
- Automobiles
എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- News
സാനിയയെ കുറിച്ച് ഷുഹൈബിന്റെ പുതിയ കുറിപ്പ്; സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍, കമന്റുകളുമായി ആരാധകര്‍
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
Amazon Fake review: വ്യാജ റിവ്യൂസ് കൊണ്ട് പൊറുതിമുട്ടി; ഒടുവിൽ വാളെടുത്ത് ആമസോൺ
ആമസോണും ഫ്ലിപ്പ്കാർട്ടും പോലെയുള്ള ഇ കൊമേഴ്സ് സൈറ്റുകളിലും മറ്റും വ്യാജ റിവ്യൂസിന്റെ തേർവാഴ്ചയാണെന്നത് ഒരു പുതിയ കാര്യമൊന്നും അല്ല. ഇത്തരം റിവ്യൂകൾ വായിച്ചതിന്റെ പേരിൽ മാത്രം നിലവാരമില്ലാത്ത പ്രോഡക്ടസ് വാങ്ങി പൈസ കളഞ്ഞ ഒരുപാട് ഒരുപാട് അനുഭവങ്ങൾ എല്ലാവർക്കും പറയാൻ ഉണ്ടാകും. വ്യാജ ഉത്പന്നങ്ങൾ കിട്ടിയതും പ്രോഡക്ട്സേ കിട്ടാത്തതുമായ സംഭവങ്ങളും നിരവധി. പഴയത് പോലെ ചെറിയ രീതിയിൽ അല്ല, വലിയ മാഫിയ സംഘങ്ങൾ എന്ന രീതിയിലാണ് ഇന്നത്തെ ഫേക്ക് റിവ്യൂ ഗ്രൂപ്പുകളുടെ പ്രവർത്തനം. പണം മോഹിച്ച് സാധാരണക്കാരും വിദ്യാർഥികളും വരെ ഇത്തരം സംഘങ്ങൾക്കൊപ്പം ചേരുന്നുണ്ടെന്നതാണ് വിഷമകരമായ കാര്യം. എന്നാൽ ഇനിയിത് അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയാണ് ഇ കൊമേഴ്സ് ഭീമൻ ആയ ആമസോൺ (Amazon fake review).

വ്യാജ റിവ്യൂകളുടെ പേരിൽ 10,000ത്തിൽ അധികം ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻമാർക്കെതിരെ കേസ് നൽകിയിരിക്കുകയാണ് കമ്പനി. യുഎസ്, യുകെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ആമസോൺ സ്റ്റോറുകളിൽ ( വെബ്സൈറ്റുകളിൽ ) സ്ഥിരമായി വ്യാജ റിവ്യൂസ് പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പുകൾക്കെതിരെയാണ് കമ്പനി നിയമ നടപടി സ്വീകരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ മറഞ്ഞിരുന്ന് ഇത്തരം റിവ്യൂ ലോബികളെ നിയന്ത്രിക്കുന്നവരെ വെളിച്ചത്ത് കൊണ്ട് വരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിയമ നടപടികളിലൂടെ നേടിയ വിവരങ്ങൾ ഉപയോഗിച്ച് ഇത്തരം ആളുകളെയും അക്കൌണ്ടുകളെയും തിരിച്ചറിയുമെന്നും അവർ നടത്തിയിട്ടുള്ള വ്യാജ റിവ്യൂസ് നീക്കം ചെയ്യുമെന്നും ആമസോണിന്റെ സെല്ലിംഗ് പാർട്‌ണർ സേവനങ്ങളുടെ വൈസ് പ്രസിഡന്റ് ധർമേഷ് മേത്ത പറഞ്ഞു.

ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ധർമേഷ് മേത്ത പറയുന്നു. ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള പല മാർഗങ്ങളിൽ ഒന്നാണ് ഇതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇത്തരം ഗ്രൂപ്പുകൾ 100 കണക്കിന് ഉൽപ്പന്നങ്ങൾക്ക് വ്യാജ റിവ്യൂസ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.

ഇ കൊമേഴ്സ് രംഗത്തിന്റെ ശാപം വ്യാജ റിവ്യൂസ്
ചീപ്പും കണ്ണാടിയും മുതൽ വലിയ അലമാരകളും ഫർണീച്ചറുകളും എല്ലാം ഓൺലൈനിൽ നിന്ന് വാങ്ങുന്നവരാണ് നമ്മൾ. ഒരു ഉത്പന്നത്തിന്റെ ഫോട്ടോ കണ്ട് അത് നല്ലതായിരിക്കുമെന്നും ക്വാളിറ്റി നൽകുമെന്നും നാം പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷയ്ക്ക് ഒന്നാമത്തെ കാരണം അത് വാങ്ങുന്ന പ്ലാറ്റ്ഫോമിനോടുള്ള വിശ്വാസ്യത തന്നെയാണ്.

രണ്ടാമത് അല്ലെങ്കിൽ പ്ലാറ്റ്ഫോമിനൊടൊപ്പം തന്നെ വിശ്വാസത്തിൽ എടുക്കാറുള്ള കാര്യമാണ് പ്രോഡക്ടിന് താഴെ വരുന്ന യൂസർ റിവ്യൂകൾ. ഉത്പന്നങ്ങൾ വാങ്ങിയവർ എന്ന പേരിൽ അടിപൊളി, കിടിലൻ, കൊടുക്കണ പണത്തിന് മൂല്യം എന്നിങ്ങനെയുള്ള കമന്റുകളുമായി പ്രോഡക്ടിന് താഴെ വരുന്നവരിൽ നല്ലൊരു ശതമാനവും യഥാർഥത്തിൽ അത് വാങ്ങിയവർ ആകണമെന്നില്ലെന്നതാണ് യാഥാർഥ്യം.

നേരത്തെ ഒറ്റപ്പെട്ട സംഭവങ്ങളായി നടന്നിരുന്ന ഈ വ്യാജ റിവ്യൂ പരിപാടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗ്രൂപ്പുകൾ സൃഷ്ടിച്ചും വെബ്സൈറ്റുകൾ ഉണ്ടാക്കിയും കൂടുതൽ സംഘടിതം ആയിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകൾ സജീവമായതോടെ, പ്രതിദിനം മില്യൺ കണക്കിന് വ്യാജ റിവ്യൂസ് ആണ് യൂസേഴ്സ് കാണുന്നതിന് മുമ്പ് തന്നെ കമ്പനികൾ നീക്കം ചെയ്യുന്നത്.

പണത്തിനും സൌജന്യമായി പ്രോഡക്ട്സ് ലഭിക്കുന്നതിനും വേണ്ടിയാണ് ആളുകൾ ഇത്തരം ഗ്രൂപ്പുകളിൽ അംഗമാകുന്നത്. പതിനായിരത്തിൽ അധികം ഫേസ് ഗ്രൂപ്പുകൾക്കെതിരെയാണ് ആമസോൺ നടപടി സ്വീകരിച്ചത്. എന്നാൽ ഇതിലും കൂടുതൽ ഗ്രൂപ്പുകൾ ഇപ്പോഴും സജീവമായിട്ടുണ്ടെന്നത് തന്നെയാണ് യാഥാർഥ്യം.

ആമസോൺ നൽകിയ കേസിൽ തിരിച്ചറിഞ്ഞ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഒന്നാണ് ആമസോൺ പ്രോഡക്ട് റിവ്യൂ. ഈ വർഷം ആദ്യം ഗ്രൂപ്പ് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യുന്നത് വരെ 44,000ത്തോളം ആളുകൾ ഈ ഗ്രൂപ്പിൽ അംഗങ്ങളായി ഉണ്ടായിരുന്നുവെന്ന് ആലോചിക്കുമ്പോഴാണ് ഈ മാഫിയയുടെ വ്യാപ്തി മനസിലാകുന്നത്.

ഇത്തരം സംഘങ്ങളുടെ വ്യാജ റിവ്യൂകൾ ഇല്ലാതാക്കുന്നത് പോലും കമ്പനികൾക്ക് വലിയ പണച്ചിലവ് ഉള്ള പരിപാടിയാണ്.ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയാനും മറ്റുമായി മാത്രം 12,000ത്തിൽ അധികം ജീവനക്കാരെയാണ് ആമസോൺ നിയമിച്ചിരിക്കുന്നത്. 2020 മുതൽ, ആമസോൺ ഫേസ്ബുക്കിലെ പതിനായിരത്തിൽ അധികം വ്യാജ റിവ്യൂ ഗ്രൂപ്പുകൾ മെറ്റയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആമസോണിന്റെ റിപ്പോർട്ട് പരിഗണിച്ച മെറ്റ തങ്ങളുടെ നയങ്ങൾ ലംഘിച്ച അയ്യായിരത്തിൽ അധികം ഫേസ്ബുക്ക് ഗ്രൂപ്പുകൾ നീക്കം ചെയ്തിരുന്നു. ബാക്കിയുള്ളവയ്ക്ക് എതിരായ നടപടികളും മുന്നോട്ട് പോകുകയാണ്. ഓരോ ഗ്രൂപ്പിന്റെയും സ്വഭാവം വിലയിരുത്തിയാണ് മെറ്റ നടപടി സ്വീകരിക്കുന്നത്. ബാക്കിയുള്ള ഗ്രൂപ്പുകൾക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പനികൾക്കും ഉപഭോക്താക്കൾക്കും ഒരു പോലെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവയാണ് ഇത്തരം സംഘങ്ങൾ. റിവ്യൂ കണ്ട് സാധനങ്ങൾ വാങ്ങി പണം കളയേണ്ടി വരുന്ന യൂസേഴ്സ് ഒരു വശത്ത്. ഇത്തരം തട്ടിപ്പുകൾ മൂലം യൂസേഴ്സ് പ്ലാറ്റ്ഫോം തന്നെ ഉപേക്ഷിച്ച് പോകുമെന്ന കമ്പനികളുടെ ആശങ്ക ഒരു വശത്ത്. ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ആമസോണിന്റെ നിലപാട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470