ഇന്‍സ്റ്റാഗ്രാം വ്യാജ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡില്‍

Posted By: Staff

ഇന്‍സ്റ്റാഗ്രാം വ്യാജ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡില്‍

ആപ്പിള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ആഴ്ചകള്‍ മുമ്പ് ആന്‍ഡ്രോയിഡിലെത്തിയ ഇന്‍സറ്റാഗ്രാമിന് നേരെ വ്യാജ ഭീഷണി. ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനോട് സാമ്യമുള്ള വ്യാജ ആപ്ലിക്കേഷന്‍ കണ്ടെത്തിയതായി സെക്യൂരിറ്റി കമ്പനിയായ സോഫോസാണ് റിപ്പോര്‍ട്ട് ചെയ്നത്. (ചിത്രത്തില്‍ കാണുന്നതുപോലെയാണ് വ്യാജ ആപ്ലിക്കേഷന്‍ പേജ്)

വ്യാജ ഇന്‍സ്റ്റാഗ്രാം ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സ്മാര്‍ട്‌ഫോണിലെ സുപ്രധാന ഡാറ്റകള്‍ സൈബര്‍ കുറ്റവാളികള്‍ കൈക്കലാക്കും.

കൂടാതെ സ്മാര്‍ട്‌ഫോണ്‍ ഉടമ അറിയാതെ എസ്എംഎസുകള്‍ അയച്ച് ഫോണ്‍ ഉടമയ്ക്ക് പണനഷ്ടം ഉണ്ടാക്കുന്നതുമാണ്. ഇന്‍സ്റ്റാഗ്രാമിന്റെ ഔദ്യോഗിക വെബ്‌സൈറ്റെന്ന വ്യാജേന ഒരു റഷ്യന്‍ വെബ്‌സൈറ്റാണ് ഈ അപകടകരമായ ആപ്ലിക്കേഷന് പിന്നില്‍.

വ്യാജ ആപ്ലിക്കേഷനില്‍ ക്ലിക് ചെയ്താല്‍ ഒരു ഇന്‍സ്റ്റാള്‍ പേജിലാണ് എത്തുക. 'Andr/Boxer-F' എന്ന പ്രോഗ്രാമാണ് ഈ അപകടകരമായ ആപ്ലിക്കേഷനിലുള്ളതെന്ന് സോഫോസ് വ്യക്തമാക്കി. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായി ദിവസങ്ങള്‍ക്കകമുണ്ടായ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കല്‍ ഇന്‍സ്റ്റാഗ്രാമിന്റെ പ്രശസ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. 100 കോടി ഡോളറിനാണ് ഫെയ്‌സ്ബുക്ക് ഇന്‍സ്്റ്റാഗ്രാമിനെ ഏറ്റെടുത്തത്.

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot