പോള്‍ വാള്‍ക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ടീമിന്റെ വീഡിയോ

Posted By:

കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ഹോളിവുഡ് നടന്‍ പോള്‍ വാള്‍ക്കറോടുള്ള ആദര സൂചകമായി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്ന സിനിമയുടെ നിര്‍മാതാക്കള്‍ അവതവരിപ്പിച്ച വീഡിയോ വൈറലാകുന്നു. സിനിമയുടെ നിര്‍മാതാക്കളായ യുണിവേഴ്‌സല്‍ പിക്‌ചേഴ്‌സും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് വീഡിയോ ഇറക്കിയത്.

<center><center><iframe width="100%" height="360" src="//www.youtube.com/embed/o8UCI7r1Aqw?feature=player_embedded" frameborder="0" allowfullscreen></iframe></center></center>

ഫാസ്റ്റ്ആന്‍ഡ് ഫ്യൂരിയസ് എന്ന ചിത്രത്തില്‍ പോള്‍ വാള്‍ക്കര്‍ അഭിനയിച്ച രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് 2 മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗായിക സ്‌കൈലാറിന്റെ ഐ ആം കമിംഗ് ഹോം എന്ന പാട്ടാണ് പിന്നണിയില്‍ ഉള്ളത്.

നിലവില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7-ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയൊരയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവച്ചതായും യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് അറിയിച്ചു. മാത്രമല്ല, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6 എന്ന ചിത്രത്തിന്റെ വരുമാനത്തില്‍ ഒരു ഭാഗം പോള്‍വാള്‍ക്കര്‍ നടത്തിയിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി വിനിയോഗിക്കുമെന്നും യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് അറിയിച്ചു.

പോള്‍ വാള്‍ക്കറിന് വിവിധ സ്ഥലങ്ങളിലായി ആദരാഞ്ജലി അര്‍പ്പിക്കുന്ന വരുടെ ചിത്രങ്ങള്‍ ചുവടെ

പോള്‍ വാള്‍ക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ വൈറലാകുന്

ചിത്രങ്ങള്‍ക്ക് കടപ്പാട്: www.mirror.co.uk

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot