ജപ്പാനില്‍ പറക്കും ട്രെയിന്‍; വേഗത മണിക്കൂറില്‍ 500 കിലോമീറ്റര്‍

Posted By:

ടെസ്ല മോട്ടോഴ്‌സ് സി.ഇ.ഒ. എലന്‍ മസ്‌ക് ഹൈപര്‍ലൂപ് എന്ന പേരില്‍ ലോകത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ വിഭാവനം ചെയ്യുമ്പോള്‍ ജപ്പാനില്‍ അത്തരമൊരു ട്രെയില്‍ ഓടിത്തുടങ്ങി. എന്നാല്‍ എലന്‍ മസ്‌കിന്റെ ഹൈപര്‍ലൂപ് സങ്കല്‍പവുമായി യാതൊരു ബന്ധവും ഈ അതിവേഗ ട്രെയിനിനില്ല.

മണിക്കൂറില്‍ അഞ്ഞൂറു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന JR ടൊകായി LO സീരീസ് ഷിന്‍കാന്‍സെന്‍ എന്ന ട്രെയിന്‍ നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇറക്കിയിരിക്കുന്നത്. ടോക്കിയോ- നഗോയ എന്നീ നഗരങ്ങള്‍ക്കിടയിലാണ് സഞ്ചാരം. 200 മൈല്‍ വരുന്ന ഈ ദുരം സഞ്ചരിക്കാന്‍ മറ്റു ബുള്ളറ്റ് ട്രെയിനുകള്‍ 95 മിനിറ്റ് എടുക്കുമ്പോള്‍ പുതിയ ട്രെയിന്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തും. 2027-ഓടെ ഇത് രാജ്യത്ത് വ്യാപകമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

16 കോച്ചുകളുള്ള ട്രെയിനില്‍ 1000 പേര്‍ക്ക് ഒരു സമയം സഞ്ചരിക്കാന്‍ കഴിയും. വായു പ്രതിരോധം പരമാവധി കുറയ്ക്കാന്‍ കുര്‍ത്ത രൂപത്തിലാണ് എന്‍ജിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കാന്തിക ശക്തിയുള്ള റെയിലും വീലുമാണ് ട്രെയിനിനുള്ളത്. അതുകൊണ്ടുതന്നെ പാളത്തില്‍ നിന്ന് അല്‍പം ഇയര്‍ന്ന് വായുവാലാണ് ട്രെയിന്‍ സഞ്ചരിക്കുക.

പദ്ധതി പൂര്‍ണമായും പ്രാബല്യത്തില്‍ വരുത്തുന്നതിന് ഏകദേശം 100 ബില്ല്യന്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ട്രെയിനിന്റെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പറക്കും ട്രെയിന്‍

ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റേഷനുകളിലൊന്ന്.

പറക്കും ട്രെയിന്‍

പുതിയ ട്രെയിന്‍ പൊതുജനങ്ങള്‍ക്ക് കാണാനായി അവസരമൊരുക്കിയപ്പോള്‍

പറക്കും ട്രെയിന്‍

ട്രെയിനിന്റെ പെയിന്റിംഗ്

പറക്കും ട്രെയിന്‍

വിമാനത്തെ ഓര്‍മിപ്പിക്കുന്ന ഇന്റീരിയര്‍

പറക്കും ട്രെയിന്‍

ട്രെയിനിന്റെ ഉള്‍വശം

പറക്കും ട്രെയിന്‍

ട്രെയിനിന്റെ സഞ്ചാരപഥവും വേഗതയും എഴുതിക്കാണിക്കുന്ന സ്‌ക്രീനുകള്‍ ഓരോ കോച്ചിലുമുണ്ട്.

പറക്കും ട്രെയിന്‍

ട്രെയിനില്‍ നിന്ന് പുറത്തേക്കു നോക്കുമ്പോഴുള്ള കാഴ്ച

പറക്കും ട്രെയിന്‍

വേഗത സൂചിപ്പിക്കുന്ന സ്‌ക്രീന്‍

പറക്കും ട്രെയിന്‍

ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എടുത്ത ചിത്രം

പറക്കും ട്രെയിന്‍

റെയിലിനു താഴ്ഭാഗത്തുനിന്നുള്ള കാഴ്ച

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot