കേള്‍ക്കാന്‍ വളരെ സുഖമുള്ള ഒരു വാര്‍ത്തയാണല്ലേ? ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിയ്ക്കാന്‍ തയ്യാറായാല്‍ 200 ഡോളര്‍ നല്‍കാമെന്ന കരാര്‍ ഒരു അച്ഛനും മകളും തമ്മിലാണെന്നതാണ് ഏറ്റവും രസകരം. പോള്‍ ബെയര്‍ എന്ന അച്ഛനാണ് തന്റെ 14 വയസ്സുള്ള മകളുമായി ഇത്തരമൊരു കരാറില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. പോള്‍ തന്റെ ബ്ലോഗില്‍ ഈ ഫേസ്ബുക്ക് കരാറിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്.
5 മാസത്തേയ്ക്കാണ് ഈ വിലക്ക് വിജയകരമായി ഈ കരാര്‍ പാലിച്ചാല്‍ മകള്‍ക്ക് അച്ഛന്‍ 200 ഡോളര്‍ സമ്മാനമായി നല്‍കും. ഈ സമയത്ത് അച്ഛന്‍ മകളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പാസ്‌വേഡ് മാറ്റി അക്കൗണ്ട് ഡീയാക്ടിവേറ്റ് ചെയ്യും. ഏപ്രിലില്‍ 50 ഡോളര്‍, ജൂണില്‍ 150 ഡോളര്‍ എന്നിങ്ങനെയായിരിയ്ക്കും സമ്മാനം നല്‍കപ്പെടുന്നത്.
പോളിന്റെ ഈ ബ്ലോഗ് പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിയ്ക്കുന്നത്. ഇന്നത്തെ കാലത്തെ ഒരു കൗമാരക്കാരി ഫേസ്ബുക്കില്‍ നിന്ന് മാറി നില്‍ക്കുക എന്ന് പറയുന്നത് കനത്ത ഒരു വ്രതത്തിന് തുല്യമാണെന്ന് ഊഹിയ്ക്കാമല്ലോ. ഈ പെങ്കൊച്ചിനെ സമ്മതിയ്ക്കണം.