ചളു യൂണിയന്‍ തീരെ ചളു അല്ലെന്ന് ഫേസ്ബുക്ക്; പേജ് തിരികെ ലഭിച്ചു...!
ലോഗോയുടെ ആധികാരികതയെ ചൊല്ലി നഷ്ടമായ ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ പേജ് ഫേസ്ബുക്ക് തിരിച്ച് കൊടുത്തു. ലോഗോ തങ്ങളുടേതാണെന്ന് തെളിവ് സഹിതം ബോധ്യപ്പെടുത്തിയതോടെ പേജ് ഫേസ്ബുക്ക് തിരികെ നല്‍കുകയായിരുന്നു.

യോദ്ധാ എന്ന സിനിമയിലെ സംഭാഷണത്തെ അനുസ്മരിപ്പിക്കുന്ന, "ദേ തോറ്റുതുന്നമ്പാടി വന്നിരിക്കുന്നു നിന്റെ പേജ്..." എന്നു രേഖപ്പെടുത്തിയ കവര്‍ പേജാണ് നിലവില്‍ ഐസിയുവിനുള്ളത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 14-നാണ് ഐസിയു പേജിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഒരു കനേഡിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ ലോഗോ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് പേജ് ഫേസ്ബുക്ക് നീക്കം ചെയ്യുകയായിരുന്നു.

എന്നാല്‍ ലോഗോ തങ്ങളുടേതാണെന്ന വിശദമായ തെളിവ് സഹിതം ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഫേസ്ബുക്ക് നടത്തിയ വിശദമായ പരിശോധനയ്ക്കുശേഷമാണ് ഇവര്‍ക്ക് പേജ് വീണ്ടും കിട്ടിയത്.


Click it and Unblock the Notifications







