ജൂലൈ മുതല്‍ മൂന്നരലക്ഷം കമ്പ്യൂട്ടറുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കില്ല

Posted By: Staff

ജൂലൈ മുതല്‍ മൂന്നരലക്ഷം കമ്പ്യൂട്ടറുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കില്ല

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 3.5 ലക്ഷം പേഴ്‌സണല്‍ കമ്പ്യൂട്ടറു(പിസി)കളുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലയ്ക്കുമെന്ന് അമേരിക്കന്‍

ഏജന്‍സിയായ എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍). യുഎസിലെ 80,000 കമ്പ്യൂട്ടറുകള്‍, യുകെയിലെ 20,000 കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെ മൂന്നരലക്ഷത്തോളം പിസികളെയാണ് എഫ്ബിഐ ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കാതെ ബ്ലോക്ക് ചെയ്യുക. ഇതില്‍ ഇന്ത്യയിലെ ആയിരക്കണക്കിന് കമ്പ്യൂട്ടറുകളും ഉള്‍പ്പെടുമെന്നാണ് ചില റിപ്പോര്‍ട്ടുകളിലെ സൂചന.

ജൂലൈ 9 മുതല്‍ ഇവയ്ക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കാതിരിക്കാനാണ് എഫ്ബിഐ തീരുമാനം. ഡിഎന്‍എസ് ചെയ്ഞ്ചര്‍ എന്ന കമ്പ്യൂട്ടര്‍ വൈറസ് വൈറസ് ബാധിച്ച സിസ്റ്റങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് ലഭിക്കാതിരിക്കുക. വൈറസ് ബാധിച്ചത് കണ്ടെത്തിയിട്ട്  കുറച്ചായെങ്കിലും ഇതു വരെ ഒരു വേറിട്ട താത്കാലിക സര്‍വ്വര്‍ വഴിയായിരുന്നു ഈ കമ്പ്യൂട്ടറുകള്‍ക്ക് എഫ്ബിഐ ഇന്റര്‍നെറ്റ് കണക്ഷന്‍ അനുവദിച്ചിരുന്നത്.

എന്നാല്‍ ഈ സര്‍വ്വര്‍ പ്രവര്‍ത്തനം ഏറെ ചെലവേറിയ സാഹചര്യത്തിലാണ് ഈ കമ്പ്യൂട്ടറുകള്‍ക്കുള്ള പിന്തുണ ഏജന്‍സി പിന്‍വലിക്കുന്നത്.  വൈറസ് ബാധ കണ്ടെത്തിയ വളരെ കുറച്ച് സിസ്റ്റങ്ങളാണ് ഇതു വരെ അതില്‍ നിന്ന് മോചനം നേടിയിട്ടുള്ളത്. ഭൂരിഭാഗം സിസ്റ്റങ്ങള്‍ക്കും ഇപ്പോഴും ഈ ട്രോജന്‍ വൈറസിന്റെ നിയന്ത്രണത്തിലാണ്. ജൂലൈ 9ന് മുമ്പായി ഈ വൈറസ് മുക്തമാകാത്ത സിസ്റ്റങ്ങളെയാകും ഇന്റര്‍നെറ്റ് നിരോധനം ബാധിക്കുക.

ഡിഎന്‍എസ് ചെയ്ഞ്ചര്‍ വെറസ് ബാധിച്ച കമ്പ്യൂട്ടറാണോ നിങ്ങളുടേതെന്ന് കണ്ടെത്താന്‍ ഡിസിഡബ്ല്യുജി (ഡിഎന്‍എസ് ചെയ്ഞ്ചര്‍ വര്‍ക്കിംഗ് ഗ്രൂപ്പ്) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനാണ് എഫ്ബിഐ നിര്‍ദ്ദേശിക്കുന്നത്. എഫ്ബിഐ സൈറ്റിലും ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot