Just In
- 16 min ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 2 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 2 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- 4 hrs ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
Don't Miss
- Movies ജാസ്മിനും ഗബ്രിയും ഫേക്ക് ആണ്, അവരുടെ ബന്ധം സത്യമല്ല! ബിഗ് ബോസിലെ അവസ്ഥകളെ പറ്റി യമുന റാണി
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
എസിയുള്ള ഹെല്‍മറ്റ് എത്തിക്കഴിഞ്ഞു; ഇനി വിയര്‍ക്കാതെ ബൈക്കോടിക്കാം
ബൈക്ക് യാത്രക്കാരുടെ സുരക്ഷും ഹെല്‍മറ്റുമായി വലിയ ബന്ധമുണ്ട്. എന്നാല്‍ ഇരുചക്രവാഹന വ്യവസായ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്നത് പോലുള്ള മാറ്റങ്ങളൊന്നും ഹെല്‍മറ്റ് വിപണിയില്‍ ദൃശ്യമല്ല. ചില്ലറ മുഖംമിനുക്കലുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും രൂപത്തിലും ഘടനയിലുമൊന്നും കാര്യമായ ഒരുമാറ്റവും വന്നിട്ടില്ല.
സ്കള്ളി എആര്‍ ഹെല്‍മറ്റ്
എന്നാല്‍ സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പല കോണുകളിലും ആരംഭിച്ചിട്ടുണ്ട്. 2016-ല്‍ പാതിവഴിയില്‍ നിര്‍ത്തിയ സ്കള്ളി എആര്‍ ഹെല്‍മറ്റ് പ്രോജക്ടിന് ഇപ്പോള്‍ ജീവന് വച്ചിരിക്കുന്നത് ഈ മാറ്റത്തിന്റെ സൂചനയാണ്.
ബൈക്കോടിക്കുമ്പോള്‍
വേനല്‍ക്കാലത്ത് ഹെല്‍മറ്റ് വച്ച് ബൈക്കോടിക്കുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പല വഴികളുമുണ്ട്. പക്ഷെ അതുപോലെ ചൂടില്‍ നിന്ന് തടിതപ്പാനാകില്ല! ഇന്ത്യ പോലെ പൊതുവെ ചൂടുള്ള കാലാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ ബൈക്ക് യാത്രികര്‍ ഹെല്‍മറ്റിന്റെ 'ചൂട്' നിരന്തരം അറിയുന്നവരാണ്.
ഫെഹര്‍ ACH-1
ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് ബ്ലൂആര്‍മര്‍ ഹെല്‍മറ്റ് കൂളര്‍ ഇന്ത്യന്‍ വിപണിയിലിറക്കിയത്. എന്നാല്‍ ഇത് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ വെള്ളം ആവശ്യമായിരുന്നു. മാത്രമല്ല ഇടയ്ക്കിടെ ചാര്‍ജും ചെയ്യണം. അതുകൊണ്ട് തന്നെ ഹെല്‍മറ്റ് കൂളറിന് വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല.
ഹെല്‍മറ്റ് കൂളറിന്റെ പോരായ്മകള്‍ പരിഹരിച്ച് എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ള ഹെല്‍മറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഫെഹര്‍. എസിയുള്ള ആദ്യ ഹെല്മറ്റായി മാറിയിരിക്കുകയാണ് ഫെഹര്‍ ACH-1.
സ്റ്റീവ് ഫെഹര്‍
അമേരിക്കക്കാരനായ സ്റ്റീവ് ഫെഹര്‍ രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റ് പ്രവര്‍ത്തിക്കുന്നത് തെര്‍മോഇലക്ട്രിക് സാങ്കേതികവിദ്യയിലാണ്. ഇത് തണുപ്പ് ഹെല്‍മറ്റിനകത്ത് ഒരുപോലെ വിതരണം ചെയ്യും. ട്യൂബുലാര്‍ സ്പേസര്‍ തുണിയാണ് ഹെല്‍മറ്റിനകത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ഫെഹര്‍ പേറ്റന്റും സ്വന്തമാക്കിക്കഴിഞ്ഞു. റോള്‍സ് റോയ്സ്, ബെന്റ്ലെ, ലക്സസ്, ഫെറാറി, ഇന്‍ഫിനിറ്റി തുടങ്ങിയ മുന്തിയയിനം കാറുകളുടെ സീറ്റുകളില്‍ ഉപയോഗിക്കുന്നത് തെര്‍മോ ഇലക്ട്രിക് സാങ്കേതികവിദ്യയാണ്.
ബൈക്കിലെ ബാറ്ററിയുമായി ഘടിപ്പിച്ചാണ്
ബൈക്കിലെ ബാറ്ററിയുമായി ഘടിപ്പിച്ചാണ് ഹെല്‍മറ്റ് ഉപയോഗിക്കേണ്ടത്. ഇതിനുള്ള ക്വിക് ഡിസ്കണക്ട് കോര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് ഹെല്‍മറ്റ് വരുന്നത്. പ്രത്യേക ബാറ്ററി യൂണിറ്റും പ്രയോജനപ്പെടുത്താം. 3000 mAh ബാറ്ററിയില്‍ രണ്ട് മണിക്കൂറും 12000 mAh ബാറ്ററിയില്‍ 6 മണിക്കൂറും ഹെല്‍മറ്റ് പ്രവര്‍ത്തിക്കുമെന്ന് ഫെഹര്‍ അവകാശപ്പെടുന്നു.
ഹെല്‍മറ്റിന്റെ വില
ലോകോത്തര ഹെല്‍മറ്റ് ബ്രാന്‍ഡുകളായ ഷോയി, അരായ്, ഷൂബെര്ത്ത് മുതലായവയിലേത് പോലെ ഫൈബര്‍ ഗ്ലാസാണ് ACH-1-ന്റെ നിര്‍മ്മാണത്തിനും ഉപയോഗിച്ചിരിക്കുന്നത്. ഭാരം വെറും 1450 ഗ്രാം. DOT, ECE 22.05 സര്‍ട്ടിഫിക്കറ്റുകളോട് കൂടിയ ഹെല്‍മറ്റിന്റെ വില 599 ഡോളര്‍ (ഏകദേശം 42000 രൂപ) ആണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470