ലോകകപ്പ് ഫുട്‌ബോള്‍ സ്മാര്‍ട്‌ഫോണിലും കാണാം... ഈ ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കില്‍

Posted By:

ലോകം മുഴുവന്‍ കാല്‍പന്തു കളിയുടെ ആവശത്തിലാണ്. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് ബ്രസീലില്‍ ലോകകപ്പ് 2014-ന് തുടക്കമാവും. ഒരുമാസക്കാലം നമുക്ക് ഉറക്കമില്ലാത്ത രാവുകളാണ്.

പതിവുപോലെ രാത്രികളില്‍ ടെലിവിഷനു മുന്നില്‍ കൂടിയിരുന്ന് മത്സരങ്ങള്‍ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കളിയുടെ ഓളവും ആരവവും നുരഞ്ഞുപൊന്തുന്നത് കൂട്ടമായി ലോകകപ്പ് വീക്ഷിക്കുമ്പോഴാണ്.

എന്നാല്‍ എല്ലാവര്‍ക്കും എല്ലാ മത്സരങ്ങളും വീട്ടിലിരുന്ന് കാണാന്‍ കഴിഞ്ഞെന്നു വരില്ല. യാത്രകളിലും മറ്റും പ്രത്യേകിച്ചും. പക്ഷേ സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലത്ത് അതേകുറിച്ചോര്‍ത്ത് ഇനി വിഷമിക്കേണ്ട കാര്യമില്ല.

കൈയില്‍ സ്മാര്‍ട്‌ഫോണോ ടാബ്ലറ്റോ ഉണ്ടെങ്കില്‍ എവിടെയിരുന്നും മത്സരങ്ങള്‍ സംബന്ധിച്ച തത്സമയ വിവിരങ്ങള്‍ ലഭ്യമാവും. അതിന് സഹായിക്കുന്ന അഞ്ച് ആപ്ലിക്കേഷനുകളാണ് ചുവടെ കൊടുക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഈ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകകപ്പിനു മുന്നോടിയായി പരിഷ്‌കരിച്ച ഡിസൈനുമായി അടുത്തിടെയാണ് ഈ ആപ്ലിക്കേഷന്‍ വീണ്ടും അവതരിപ്പിച്ചത്. മത്സരഫലം ലൈവായി അറിയുന്നതിനൊപ്പം ഓരോ ടീമിന്റെയും പ്രകടനം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പ്രത്യേകം ലഭ്യമാവും. കൂടാതെ ESPN ടീം നല്‍കുന്ന വിശകലനവും ആപ്ലിക്കേഷനില്‍ ഉണ്ടാവും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

 

ലോകകപ്പിലെ 31 മത്സരങ്ങള്‍ ലൈവായി കാണാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. കൂടാശത മത്സരം ആരംഭിക്കുന്നതു മുതല്‍ ഒരോ അപ്‌ഡേറ്റുകളും കൃത്യമായി അറിയിക്കുകയും ചെയ്യും. മത്സരങ്ങളുടെ ഹൈലൈറ്റുകള്‍ മാത്രം കാണാനുള്ള പാക്കേജും ബി.ബി.സി അവതരിപ്പിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

 

ഏറ്റവും ആധികാരികവും വിശ്വസനീയവുമായ ആപ്ലിക്കേഷനാണ് ഇത്. മത്സരങ്ങള്‍ സംബന്ധിച്ച തത്സമയ വിവരങ്ങള്‍ക്കു പുറമെ ഓരോ ടീമിലേയും കളിക്കാര്‍, കോച്ച് തുടങ്ങി എല്ലാ വിവരങ്ങളും വിശദമായി അറിയാനും സാധിക്കും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

 

പതിവു കമന്‍ട്രികള്‍ക്കു വിപരീതമായി സെലിബ്രിറ്റികള്‍, മുന്‍ കളിക്കാര്‍, കോച്ചുകള്‍ എന്നിവര്‍ മത്സരങ്ങളെ വിലയിരുത്തുന്നത് കേള്‍ക്കാന്‍ കഴിയുമെന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷത. അതോടൊപ്പം ഓരോ മത്സരങ്ങളും സംബന്ധിച്ച കൃത്യമായ അപ്‌ഡേറ്റുകളും ലഭിക്കും.  ഐ.ഒ.എസ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

 

ഫുട്‌ബോളിനെ അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഫുട്‌ബോള്‍ ആല്‍ബം. ഓരോ ടീമിന്റെയും ആരാധകര്‍ക്ക് ഒത്തുചേരാനും വിവരങ്ങള്‍ പങ്കുവയ്ക്കാനും സാധിക്കും ഈ ആപ്ലിക്കേഷനിലൂടെ. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot