ലോകകപ്പ് ഫുട്‌ബോള്‍; കോര്‍ടാനയുടെ പ്രവചനങ്ങള്‍ ഫലിച്ചു

Posted By:

വിന്‍ഡോസ് ഫോണുകളിലുള്ള മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റ് ആണ് കോര്‍ട്ടാന. അതായത് ഫോണില്‍ സ്പര്‍ശിക്കാതെ തന്നെ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ബ്രൗസിംഗ് ഉള്‍പ്പെടെ എന്തും കോര്‍ട്ടാനയോട് പറഞ്ഞാല്‍ മതി, സാധിച്ചുതരും.

എന്നാല്‍ ഇപ്പോള്‍ പ്രവചനം നടത്തിയും വാര്‍ത്തകളില്‍ നിറയുകയാണ് ഈ ഡിജിറ്റല്‍ അസിസ്റ്റന്റ്. കഴിഞ്ഞ ദിവസങ്ങളില്‍ ലോകകപ്പ് ഫുട്‌ബോളില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ഫലമാണ് കൃത്യമായ കോര്‍ട്ടാന പ്രവചിച്ചത്.

ലോകകപ്പ് ഫുട്‌ബോള്‍; കോര്‍ടാനയുടെ പ്രവചനങ്ങള്‍ ഫലിച്ചു

ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു മുമ്പായി, ബ്രസീല്‍ കൊളംബിയയോടും ജര്‍മനി ഫ്രാന്‍സിനേയും പരാജയപ്പെടുത്തുമെന്ന് കോര്‍ട്ടാന പ്രവചിച്ചു. അത് ശരിയാവുകയും ചെയ്തു. എന്നാല്‍ അവിടെ തീര്‍ന്നില്ല, അടുത്ത ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ അര്‍ജന്റീനയും ഹോളണ്ടുമാണ് വിജയിക്കുക എന്നും പ്രവചിച്ചു. അതും ശരിയായി.

മൈക്രോസോഫ്റ്റിന്റെ സെര്‍ച് എഞ്ചിനായ ബിംഗിലൂടെയാണ് കോര്‍ട്ടാനയുടെ പ്രവചനം പുറത്തുവന്നത്. ഓരോ ടീമിന്റെയും ഇതുവരെയുള്ള ജയ പരാജയങ്ങള്‍, ക്വാളിഫയിംഗ് മത്സരത്തിലെ പ്രകടനം, ഓരോ സ്ഥലത്തും ഇവര്‍ നടത്തിയ പ്രകടനങ്ങള്‍, കാലാവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് കോര്‍ട്ടാന പ്രവചനങ്ങള്‍ നടത്തിയതെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞു.

എന്തായാലും ഇനിയുള്ള മത്സരങ്ങളിലും കോര്‍ട്ടാന പ്രവചനം നടത്തുമോ എന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot