സിം കാര്‍ഡുകള്‍ ലഭിക്കാന്‍ വിരലടയാളം നല്‍കണം

Posted By: Arathy

സിം കാര്‍ഡുകളുടെ ദുരുപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നു. ഇനി മുതല്‍ സിം കാര്‍ഡുകള്‍ എടുക്കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിന് പുറമേ വിരലടയാളം നല്‍കണമെന്ന നിബന്ധനയാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെയ്ക്കുന്നത്.

വിവിധ തരം മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സിം കാര്‍ഡുകള്‍ ലഭിക്കാന്‍ വിരലടയാളം നല്‍കണം

സിം എടുക്കുന്നതിനു മുന്‍പ് വിരലടയാളവും,മറ്റെന്തെങ്കിലും ബയോമെട്രിക് ഫീച്ചറോ,നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം ടെലികോം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. ഇത് ആധാര്‍ കാര്‍ഡ് മാതൃകയില്‍ കൊണ്ടുവരുവാനും ആലോചിക്കുന്നുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു.

2011ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ തൂടര്‍ന്നാണ് സിം കാര്‍ഡുകള്‍ക്ക് ഇങ്ങനെയൊരു രീതി ആഭ്യന്തര മന്ത്രാലയം കൊണ്ടുവരുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്ന് ആക്രമണം നടത്തിയിരുന്ന ഭീകരര്‍ ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ സിമ്മുകളായിരുന്നു. ഈ സിമ്മുകള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് കൈവശമാക്കിയവയായിരുന്നു.

സിം കമ്പനികളുടെ മല്‍സരത്തില്‍ പല രേഖകളും മില്ലാതെ സിമ്മുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആര്‍ക്കാണോ സിം വേണ്ടത് ആ വ്യക്തി തന്നെ ഹാജരായാല്‍ മാത്രമേ സിം നല്‍ക്കാവു എന്ന് കമ്പനികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനി സിം കാര്‍ഡ് വിതരണങ്ങള്‍ വ്യക്തമായി പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot