മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് സമ്മാനം നേടി (വീഡിയോ)

Posted By: Staff

മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് സമ്മാനം നേടി (വീഡിയോ)

മൊബൈല്‍ വലിച്ചെറിയല്‍ മത്സരത്തില്‍ ആതിഥേയ രാജ്യമായ ഫിന്‍ലാന്റിന് വിജയം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ വര്‍ഷത്തെ മൊബൈല്‍ വലിച്ചെറിയല്‍ മത്സരം (mobile throwing contest). 101.46 മീറ്റര്‍ ഉയരത്തിലേക്ക് ഒരു പഴയ നോക്കിയ ഫോണ്‍ വലിച്ചെറിഞ്ഞ് ഇത്തവണ സമ്മാനം നേടിയത്  എരെ കര്‍ജാലെയ്‌നന്‍ എന്ന ഫിന്‍ലാന്റുകാരനാണ്.

50 പേരെ തോല്‍പിച്ചാണ് കര്‍ജാലെയ്‌നന്‍ സമ്മാനം നേടിയത്. കര്‍ജാലെയ്ന്‍ തോല്‍പിച്ചവരില്‍ ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും എത്തിയവരും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും നോക്കിയയുടെ ആസ്ഥാനവും പ്രമുഖ മൊബൈല്‍ വിപണിയുമായ ഫിന്‍ലാന്റിന് തന്നെ വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുകയാണ് രാജ്യം. 2000ല്‍ ഫിന്‍ലാന്റിലാണ് ഈ അന്താരാഷ്ട്ര മത്സരത്തിന് തുടക്കം കുറിച്ചതും.

വീഡിയോ

ഇത്തവണ മത്സരം നഷ്ടപ്പെട്ടെന്ന് കരുതി വിഷമിക്കണ്ട, അടുത്ത തവണത്തേയ്ക്ക് പഴയ മൊബൈല്‍ എല്ലാം എടുത്തുവെച്ചോളൂ, ഒരു കൈ നോക്കാം.

"http://www.youtube.com/embed/Sgw99VoCssU" frameborder="0" allowfullscreen>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot