ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ചാറ്റ് ചെയ്യാം... ഫയര്‍ ചാറ്റ് ആപ്ലിക്കേഷനിലൂടെ

Posted By:

വാട്‌സ്്ആപും ഫേസ്ബുക് മെസഞ്ചറും ഉള്‍പ്പെടെ നിരവധി ചാറ്റിംഗ് ആപ്ലിക്കേഷനുകള്‍ നിലവിലുണ്ടെങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ ഇതെല്ലാം വെറുെതയാണ്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷനോ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കോ ഇല്ലാതെതന്നെ ചാറ്റിംഗ് സാധ്യമാക്കുന്ന പുതിയൊരാപ്ലിക്കേഷന്‍ ഉണ്ട്. ഫയര്‍ ചാറ്റ്.

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ചാറ്റ് ചെയ്യാം... ഫയര്‍ ചാറ്റിലൂടെ

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ ഓപണ്‍ ഗാര്‍ഡന്‍ എന്ന കമ്പനിയാണ് ഫയര്‍ചാറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഫയര്‍ചാറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത രണ്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച്, വൈ-ഫൈയോ, മറ്റ് ഡാറ്റാ കണക്ഷനോ ഇല്ലാതെ തന്നെ ചാറ്റ് ചെയ്യാം. എന്നാല്‍ 30 അടി അകലത്തിനുള്ളില്‍ മാത്രമേ ചാറ്റിംഗ് സാധ്യമാവു.

ഓപണ്‍ ഗാര്‍ഡന്‍സ് കമ്പനിയുടെ മെഷ് നെറ്റ്‌വര്‍ക്കിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് ഇത് സാധ്യമാവുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ മാത്രമല്ല, മൊബൈല്‍ കവറേജും ആവശ്യമില്ല എന്നതും ഫയര്‍ ചാറ്റിന്റെ പ്രത്യേകതയാണ്.

30 അടി ദൂരത്തിനുള്ളില്‍ ഒരു വ്യക്തിയുമായോ അല്ലെങ്കില്‍ ഗ്രൂപുമായോ ചാറ്റിംഗ് സാധ്യമാവും. അതിനായി 'എവിരവണ്‍ മോഡ്', 'നിയര്‍ബൈ മോഡ്' എന്നിങ്ങനെ രണ്ടു രീതിയില്‍ ചാറ്റിംഗ് സാധ്യമാവും. പാസ്‌വേഡോ ഇ മെയില്‍, ഫേസ്ബുക് ലോഗ് ഇന്നോ ആവശ്യമില്ല ഫയര്‍ചാറ്റില്‍ ചാറ്റ് ചെയ്യുന്നതിന്.

ഐ.ഒ.എസ് ഉപകരണങ്ങള്‍ക്കുള്ള ഫയര്‍ ചാറ്റ് ആപ് കഴിഞ്ഞ ആഴ്ചതന്നെ പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ ആന്‍ഡ്രോയ്ഡിനുള്ളതും ലോഞ്ച് ചെയ്തു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്‌ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot