വെളിച്ചം കൂട്ടാന്‍ മിന്നാമിനുങ്ങ് തുണ

Posted By: Super

വെളിച്ചം കൂട്ടാന്‍ മിന്നാമിനുങ്ങ് തുണ

ലൈറ്റ് എമിറ്റിംഗ് ഡയോഡുകളുടെ (എല്‍ ഇ ഡി) പ്രകാശ വര്‍ദ്ധന സംബന്ധിച്ച പഠനങ്ങള്‍ നടത്തിവരുന്ന ശാസ്ത്രജ്ഞര്‍ വിപ്ലവകരമായ കണ്ടുപിടിത്തം നടത്തിയിരിയ്ക്കുന്നു. മിന്നാമിനുങ്ങാണ് ഈ കണ്ടെത്തലിന് അവരെ സഹായിച്ചത്.

സാധാരണ എല്‍ഇഡികളില്‍ ഉല്പാദിപ്പിയ്ക്കപ്പെടുന്ന വെളിച്ചത്തിന്റെ നല്ല ഒരു പങ്ക് അതിലേയ്ക്ക് തന്നെ പ്രതിഫലിയ്ക്കുന്നതും. വായുവിലൂടെയുള്ള എല്‍ഇഡി പ്രകാശത്തിന്റെ സഞ്ചാരത്തിലെ പ്രത്യേകതകളുമാണ് അവയുടെ പ്രകാശ തീവ്രത കുറയ്ക്കുന്ന കാരണങ്ങള്‍ എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ബെല്‍ജിയം, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള  നിരീക്ഷകര്‍ പനാമയില്‍ കാണപ്പെടുന്ന ഒരു തരം മിന്നാമിനുങ്ങില്‍ പരീക്ഷണം നടത്തിയിരുന്നു. പ്രകാശശോഷണം തടയാനുള്ള മിന്നാമിനുങ്ങിന്റെ ശാരീരിക പ്രത്യേകതകള്‍ പഠനവിഷയമാക്കിയ ഗവേഷകര്‍ മിന്നാമിനുങ്ങിന്റെ അടിവയറ്റിന്റെ ക്രമരഹിതമായ ഘടന കണ്ടെത്തിയിരുന്നു. അറ്റം കൂര്‍ത്ത അത്തരം ഘടന ഉപയോഗപ്പെടുത്തിയപ്പോള്‍ എല്‍ഇഡിയില്‍ സാധാരണയെ അപേക്ഷിച്ച് ഏതാണ്ട് 55 ശതമാനം വെളിച്ച വര്‍ദ്ധനവ് പ്രകടമായതായി ഒപ്റ്റിക്കല്‍ എക്‌സ്പ്രസ്സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏതായാലും ഈ വിദ്യ പ്രയോഗത്തില്‍ വന്നാല്‍ എല്‍ഇഡികളുടെ പ്രകാശത്തിന്റെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധന പ്രതീക്ഷിയ്ക്കാം. പ്രകൃതിയില്‍ നിന്നും ശാസ്ത്രം ഇനിയും ഏറെ പഠിയ്ക്കാനിരിയ്ക്കുന്നു.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot