1983ലെ ആപ്പിളിന്റെ ആദ്യത്തെ ഐഫോണ്‍ കാണണോ ?

Posted By: Staff

1983 ല്‍ തന്നെ ആപ്പിള്‍ അവരുടെ ഐഫോണ്‍ സ്വപ്‌നം കണ്ടിരുന്നു. ആ ഫോണ്‍ ശരിയ്ക്കും ടച്ച്‌സ്‌ക്രീനോട് കൂടിയ ഒരു ലാന്‍ഡ് ലൈന്‍ ഹാന്‍ഡ്‌സെറ്റ് മോഡലായിരുന്നു.  ഒരു ചെറിയ പേന (സ്റ്റൈലസ്) ഉപയോഗിച്ച് നിയന്ത്രിയ്ക്കാവുന്ന ഇന്‍ ബില്‍റ്റ് ടച്ച്  സ്‌ക്രീനാണ് ഇതില്‍ ഉണ്ടായിരുന്നത്‌. ഹാര്‍ട്ട്മുട്ട് എസ്ലിഞ്ചെര്‍ എന്ന ഡിസൈനറാണ് ഈ ഫോണിന്റെ രൂപകല്പന നിര്‍വ്വഹിച്ചത്. ആപ്പിളിന്റെ ആദ്യത്തെ പോര്‍ട്ടബിള്‍ കമ്പ്യൂട്ടറായ ആപ്പിള്‍ IIc ഡിസൈന്‍ ചെയ്തതും ഇദ്ദേഹമായിരുന്നു.

ഒരിക്കലും യാഥാര്‍ത്ഥ്യമാകാതെ പോയ ഒട്ടേറെ മോഡലുകള്‍ക്കൊപ്പം ഇതും സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ആപ്പിള്‍ രേഖകളുടെ ശേഖരത്തില്‍ അവശേഷിയ്ക്കുന്നുണ്ട്. 1997 ല്‍ സ്റ്റീവ് ജോബ്‌സ് കമ്പനിയില്‍ തിരികെയെത്തിയതിന് ശേഷംസംഭാവന നല്‍കിയതാണ് ഈ രേഖകള്‍. അതിലുള്ള പല മോഡലുകളും ഇന്നും യാഥാര്‍ത്ഥ്യമാക്കാവുന്ന തരത്തിലുള്ളവയാണ്. മാത്രമല്ല ഇപ്പോള്‍ പുറത്തിറങ്ങുന്ന പല മോഡലുകള്‍ക്കും സമാനമായ മാതൃകകള്‍ ഈ ശേഖരത്തിലുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ സൂക്ഷിയ്ക്കപ്പെടുന്ന ഈ രേഖകള്‍ കാണാന്‍ ചുരുക്കം ചില സ്ഥാപനങ്ങള്‍ക്കും, പത്രപ്രവര്‍ത്തകര്‍ക്കും യൂണിവേഴ്‌സിറ്റി അവസരം നല്‍കിയിരുന്നു.  ജെമിനി കളര്‍ ലാബിലും മറ്റും റിലീസ് കാത്ത് കിടക്കുന്ന അസംഖ്യം ചിത്രങ്ങളേപ്പോലെ ഇവിടെയും കുറേ അനാഥ ആശയങ്ങള്‍, രൂപം നേടുന്നതും സ്വപ്‌നം കണ്ട് കിടക്കുകയാവും.

ഏതായാലും ആദ്യ ഐഫോണ്‍ മാതൃകയുടെ ചില ചിത്രങ്ങള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot