ലോകത്തെ ആദ്യ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സന്നദ്ധമാണെന്ന് യുവാവ്...!

Written By:

ലോകത്തെ ആദ്യ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശരീരം സംഭാവന നല്‍കാന്‍ വാലേറി സ്പിരിഡോനോവ് എന്ന റഷ്യക്കാരന്‍ സമ്മതം അറിയിച്ചിരിക്കുന്നു. ശസ്ത്രക്രിയ വിജയകരമായാല്‍ അത് വൈദ്യശാസ്ത്ര രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കാവുന്ന സംഭവമായിരിക്കും.

ആദ്യ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സന്നദ്ധമാണെന്ന് യുവാവ്...!

പേശികള്‍ ക്ഷയിക്കുന്ന അപൂര്‍വ്വ രോഗം ബാധിച്ച് വീല്‍ ചെയറിലാണ് മുപ്പതുകാരനായ സ്പിരിഡോനോവ്. സാധാരണ ഈ അസുഖം ബാധിച്ചവര്‍ യൗവന പ്രായത്തിലെത്തുന്നതിന് മുന്‍പ് മരിക്കാറാണ് പതിവ്.

ഏതു നിമിഷവും തേടിയെത്താവുന്ന മരണത്തെ കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ ലോകത്തെ ആദ്യ തല മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ശരീരം സമര്‍പ്പിച്ച് ഇദ്ദേഹം ചരിത്രത്തിലിടം നേടുകയാണ്.

ആദ്യ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സന്നദ്ധമാണെന്ന് യുവാവ്...!

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷം ഇറ്റാലിയന്‍ ഡോക്ടറായ സെര്‍ജിയോ കാനവരോയാണ് ലോകത്തെ ആദ്യത്തെ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കാന്‍ തയാറെടുക്കുന്നത്. സ്പിരിഡോനോവിന്റെ തല മറ്റൊരാളിലേക്ക് ശ്ത്രക്രിയയിലൂടെ മാറ്റി വയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

10,000 രൂപയ്ക്ക് താഴെയുളള "പാറയുടെ ഉറുപ്പുമായി" എത്തുന്ന ഗ്ലാസ്സുളള 10 ഫോണുകള്‍...!

ആദ്യ തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സന്നദ്ധമാണെന്ന് യുവാവ്...!

36 മണിക്കൂറും, 100-ലധികം ഡോക്ടര്‍മാരുടെ സേവനവും, പതിനഞ്ച് ദശലക്ഷം ഡോളര്‍ ചെലവും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ്ക്ക് വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ശസ്ത്രക്രിയയുടെ വിജയസാധ്യതയെക്കുറിച്ചും, ഇത്തരമൊരു ശസ്ത്രിക്രിയയുടെ ധാര്‍മ്മികതയെക്കുറിച്ചും വിമര്‍ശനങ്ങളുയര്‍ന്നു കഴിഞ്ഞു.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ സുവിശേഷങ്ങള്‍...!

വിമര്‍ശകരോട് വലിയ കാര്യങ്ങള്‍ക്കായി വലിയ വിട്ടുവീഴ്ച്ചകള്‍ക്ക് തയാറാകാനാണ് ഡോക്ടര്‍ സെര്‍ജിയോ പറയുന്നത്. വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ ഇതിനാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കാനവാരോ. 2017 ക്രിസ്മസ് ദിനത്തില്‍ ലോകത്തെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനാകുമെന്നാണ് ഡോക്ടര്‍ കാനവാരോ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

Read more about:
English summary
First Head Transplant Operation Aims for Immortality, Surgeon Says.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot