Home
News

ലോകത്തെ ഞെട്ടിക്കാൻ വീണ്ടുമൊരു ആപ്പിൾ ഐഫോൺ, വരുന്നത് 2007ൽ നിന്ന്; കവർ പോലും പൊട്ടിച്ചിട്ടില്ല...

വിലയുടെ കാര്യത്തിൽ നിലവിലുള്ള ഏറ്റവും പുതിയ ഐഫോൺ 15 പ്രോ മാക്സ് ടോപ് വേരിയന്റിനെപ്പോലും മറികടക്കാൻ ഒരു ഐഫോൺ എത്തിയിരിക്കുന്നു. കവർ പോലും തുറന്നിട്ടില്ലാത്ത ഒരു ഐഫോണാണ് ഇപ്പോൾ ലേലത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരുപക്ഷേ പുതിയ ലോകറെക്കോഡ് പോലും ഈ ഐഫോൺ സൃഷ്ടിച്ചേക്കാം എന്നാണ് കരുതപ്പെടുന്നത്.

കാരണം 2007 ലെ ആദ്യ ഐഫോൺ മോഡലുകളുടെ കൂട്ടത്തിൽപ്പെടുന്ന ഒരു ​മോഡലാണ് ഇ​പ്പോൾ ലേലത്തിനായി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ മൂല്യം ഉയർത്തുന്നതും ഈ പഴക്കം തന്നെയാണ്. സ്വർണ്ണം കൊണ്ട് പുതിയ ഐഫോൺ ഉണ്ടാക്കിയാൽപ്പോലും കിട്ടാത്തത്ര വില പഴയ ഐഫോൺ മോഡലുകൾക്ക് ലേലത്തിൽ കിട്ടിയ ചരിത്രമുണ്ട്.

ലോകത്തെ ഞെട്ടിക്കാൻ വീണ്ടുമൊരു ആപ്പിൾ ഐഫോൺ, വരുന്നത് 2007ൽ നിന്ന്

കഴിഞ്ഞ വർഷം കവർ പോലും പൊട്ടിക്കാത്ത ഒരു 2007 മോഡൽ ഐഫോൺ 190,000 ഡോളറിനാണ് ലേലത്തിൽ പോയത്. അ‌തൊരു 4ജിബി വേരിയന്റ് ഐഫോൺ ആയിരുന്നു. ആദ്യ സീരീസിലെ 4ജിബി ഫോണുകൾ ലഭിക്കാൻ വളരെ പാടാണ്. കാരണം വളരെ കുറച്ച് യൂണിറ്റുകൾ മാത്രമാണ് 4ജിബി സ്റ്റോറേജിൽ നിർമിക്കപ്പെട്ടത്.

2007 ലെ ആദ്യ ഐഫോണിന്റെ 8 ജിബി മോഡലാണ് കുറച്ചുനാൾ മുൻപ് വരെ ഏറ്റവുമധികം വിലയിൽ വിറ്റുപോയ ഐഫോൺ എന്ന റെക്കോഡ് ​കൈവശം വച്ചിരുന്നത്. 63,000 ഡോളറായിരുന്നു അ‌തിന്റെ വില. എന്നാൽ അ‌തിൻ്റെ മൂന്നിരട്ടിയിലധികം വിലയിലാണ് പിന്നീട് കഴിഞ്ഞ വർഷം 4ജിബി സ്റ്റോറേജുള്ള 2007 ഐഫോൺ വിറ്റുപോയത്.

ലോകത്തെ ഞെട്ടിക്കാൻ വീണ്ടുമൊരു ആപ്പിൾ ഐഫോൺ, വരുന്നത് 2007ൽ നിന്ന്

ഇപ്പോൾ ലേലത്തിനായി ലിസ്റ്റ് ചെയ്തിരിക്കുന്നതും കഴിഞ്ഞ വർഷം റെക്കോഡിട്ട അ‌തേ 4ജിബി വേരിയന്റ് 2007 മോഡൽ ഐഫോൺ ആണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ വർഷത്തെ റെക്കോഡ് ലേലത്തുകയെ മറികടക്കാൻ ഈ 4ജിബി സ്റ്റോറേജ് വേരിയന്റിന് സാധിക്കുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ വർഷത്തെ റെക്കോഡ് ലേലത്തുകയ്ക്ക് പിന്നാലെ പഴയ ഐഫോണുകളുടെ, പ്രത്യേകിച്ച് 2007ൽ പുറത്തിറങ്ങിയ ആദ്യബാച്ച് ഐഫോണുകളുടെ മൂല്യം പലമടങ്ങ് വർധിച്ചിരുന്നു. ഇപ്പോൾ 10,000 ഡോളറിൻ്റെ പ്രാരംഭ ബിഡ്ഡുമായിട്ടാണ് ഈ ഐഫോൺ ലേലത്തിന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് എത്ര ഡോളറിൽ അ‌വസാനിക്കുമെന്ന് ലേലം പൂർത്തയായാൽ മാത്രമേ പറയാൻ കഴിയൂ, അ‌തായത് പ്രവചനം അ‌സാധ്യമാണ്.

ഇപ്പോൾ ലേലത്തിന് ലിസ്റ്റ് ചെയ്തിരിക്കുന്ന ഐഫോൺ അ‌തിന്റെ ഒറിജിനൽ പായ്ക്കിങ് സഹിതമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഒരിക്കലും തുറക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ചിലർക്ക് പഴയ ഐഫോണുകൾ കൗതുകം കൊണ്ട് ശേഖരിക്കാവുന്ന മൂല്യമേറിയ ഒരു വസ്തുവാണ്. മറ്റ് ചിലർക്ക് സാങ്കേതികവിദ്യയുടെ ലോകത്തെ മാറ്റിമറിച്ച ഒരു ചരിത്രവസ്തു ആണത്.

ലോകത്തെ ഞെട്ടിക്കാൻ വീണ്ടുമൊരു ആപ്പിൾ ഐഫോൺ, വരുന്നത് 2007ൽ നിന്ന്

ഇപ്പോൾ ഐഫോൺ വാങ്ങാൻ ആളുകൾ മത്സരിക്കുകയാണ്. സോഷ്യൽ സ്റ്റാറ്റസിന്റെ അ‌ടയാളമായിപ്പോലും ഐഫോണിനെ കാണുന്ന ആളുകളു​ണ്ട്. പുതിയ പല ടെക്നോളജികളും ഫീച്ചറുകളും ആദ്യമായി സ്മാർട്ട്ഫോണുകളിൽ അ‌വതരിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ഓരോ കൊല്ലവും പുതിയ ഐഫോൺ സീരീസുകൾ എത്തുന്നത്. ഇതിന്റെയെല്ലാം തുടക്കം 2007ൽ നിർമിച്ച ഏതാനും ഐഫോണുകളിൽ നിന്ന് ആയിരുന്നു എന്നതാണ് ചരിത്രം.

അ‌തേസമയം ലേലത്തിൽ വച്ചിരിക്കുന്ന പഴയ 2007 മോഡൽ ഐഫോൺ ലക്ഷങ്ങൾ മുടക്കി വാങ്ങാമെങ്കിലും അ‌ത് വാങ്ങുന്നവർക്ക് അ‌തുകൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഒന്നും ഉണ്ടാകില്ല എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. രണ്ട് മെഗാപിക്സൽ ക്യാമറ, നൂതന ടച്ച്‌സ്‌ക്രീൻ, സഫാരി വെബ് ബ്രൗസർ എന്നിവയൊക്കൊയാണ് 2007 മോഡലിന്റെ പ്രധാന ഫീച്ചറുകൾ.

ഈ കാലഘട്ടത്തിൽ ഉപയോഗിക്കാൻ അ‌നുയോജ്യമായ ഫീച്ചറുകൾ അ‌ല്ല 2007 മോഡൽ ഐഫോണിൽ ഉള്ളത്. അ‌തിനാൽത്തന്നെ എത്ര വിലകൊടുത്ത് വാങ്ങിയതായാലും കാഴ്ചയ്ക്കായി ചില്ലിട്ട് വയ്ക്കാം എന്നതിന് അ‌പ്പുറത്തുള്ള ഉപയോഗങ്ങൾ, അ‌തിപ്പോൾ വെറുതേ കോൾ വിളിക്കാൻ പോലും ഈ ഐഫോൺ ഉപയോഗിക്കാൻ സാധിക്കില്ല എന്നാണ് പറയപ്പെടുന്നത്. എന്തായാലും ആദ്യ ഐഫോൺ പരമ്പരയിൽപ്പെട്ട ഈ ഫോണിന് എന്തുവിലകിട്ടുമെന്ന് കാത്തിരുന്നുകാണാം.

More from GizBot

Best Mobiles in India

English summary
One of the first iPhones built in 2007 is now listed for auction. Last year, a 2007 model iPhone that didn't even crack the cover went for $190,000 at auction. It was a 4GB variant iPhone. Now up for auction is the 4GB storage model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X