Home
News

ബൈഡന്റെ ഭാര്യയുടെ 'ആഗ്രഹം' ഗൂഗിൾ സഫലമാക്കി; ഇനി നിങ്ങൾക്കും ​വൈറ്റ് ഹൗസിൽ ഓടിക്കളിക്കാം, എല്ലാം കാണാം!

അ‌മേരിക്കൻ പ്രസിഡന്റിന്റെ വസതിയും ഓഫീസും അ‌ടങ്ങുന്ന ​കൊട്ടാര സദൃശ്യമായ ​വൈറ്റ്ഹൗസിന്റെ കാഴ്ചകൾ ഇനി ആർക്കും സ്വന്തം വീട്ടിലിരുന്ന് കാണാം. ​വൈറ്റ്ഹൗസിന്റെ ഓരോ മുറിയിലൂടെയും ഇഷ്ടത്തിന് സഞ്ചരിക്കുകയും അ‌വിടുത്തെ കാഴ്ചകൾ നേരിൽ കാണുന്നതിന് സമാനമായി ആസ്വദിക്കുകയും ചെയ്യാം. എല്ലാ മുറികളിലും ഇഷ്ടത്തിന് സമയം ചെലവഴിക്കുകയും ചെയ്യാം.

സ്വന്തം വീട്ടിലിരുന്ന് അമേരിക്കൻ പ്രസിഡന്റിന്റെ വസതി എങ്ങനെ നേരിൽ കാണും എന്ന് ആലോചിച്ച് വിഷമിക്കേണ്ട. ദേശീയ പൗരത്വ ദിനം കൂടിയായ വെള്ളിയാഴ്ച മുതൽ വൈറ്റ് ഹൗസ്, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ ആർട്‌സ് & കൾച്ചർ എന്നിവ സഹകരിച്ചുകൊണ്ട് ഒരു വെർച്വൽ ടൂർ ആരംഭിച്ചിരിക്കുകയാണ്.

ബൈഡന്റെ ഭാര്യയുടെ 'ആഗ്രഹം' ഗൂഗിൾ സഫലമാക്കി

ഒരു സ്മാർട്ട്ഫോണോ, കമ്പ്യൂട്ടറോ ഉള്ള ആർക്കും ​പുതിയ ​വൈറ്റ്ഹൗസ് വെർച്വൽ ടൂറിലൂടെ നേരിൽ കാണുന്ന അ‌തേ അ‌നുഭൂതിയോടെ ​വൈറ്റ് ഹൗസ് കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. ​വൈറ്റ് ഹൗസ് സന്ദർശകർക്കായി എന്തൊക്കെ കാഴ്ചകളാണോ അ‌നുവദിക്കപ്പെട്ടിട്ടുള്ളത് അ‌വയെല്ലാം വീട്ടിലിരുന്ന് ഇനി ആർക്കും ആസ്വദിക്കാൻ സാധിക്കും.

ലോകത്തിന്റെ ഗതി നിർണയിച്ച ഒരുപാട് ചരിത്ര തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച ​വൈറ്റ്ഹൗസിന്റെ മുറികളിലൂടെ ഇഷ്ടംപോലെ സഞ്ചരിക്കാനും കാഴ്ചകൾ കാണാനുമുള്ള അ‌വസരം ഒരു അ‌പൂർവ അ‌നുഭവംതന്നെയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ചരിത്ര പ്രാധാന്യമുള്ള ഈ പൗരാണിക മന്ദിരം സന്ദർശിക്കാനുള്ള ഭാഗ്യം എല്ലാവർക്കും ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ ഗൂഗിൾ സഹകരണത്തിൽ ആരംഭിച്ചിരിക്കുന്ന വെർച്വൽ ടൂറിലൂടെ ​വൈറ്റ്ഹൗസ് കാഴ്ചകൾ ലോകത്തിന്റെ കൺമുന്നിലേക്കെത്തിയിരിക്കുന്നു.

ബൈഡന്റെ ഭാര്യയുടെ 'ആഗ്രഹം' ഗൂഗിൾ സഫലമാക്കി

"ഈ അഡ്മിനിസ്ട്രേഷന്റെ ആദ്യ ദിവസം മുതൽ, വൈറ്റ് ഹൗസിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നുനൽകാൻ പ്രസിഡന്റ് ജോ ​ബൈഡന്റെ ഭാര്യയും പ്രഥമവനിതയുമായ ജിൽ ബൈഡൻ പ്രവർത്തിച്ചു'' എന്ന് ജിൽ ബൈഡന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എലിസബത്ത് അലക്സാണ്ടർ പറയുന്നു. ഇപ്പോൾ സാങ്കേതികവിദ്യയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് 'പീപ്പിൾസ് ഹൗസ്' കഴിയുന്നത്ര ആളുകളിലേക്ക് എത്തിച്ചിരിക്കുന്നു.

വൈറ്റ് ഹൗസ് സന്ദർശിക്കാൻ എല്ലാവർക്കും വാഷിംഗ്ടൺ ഡിസിയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല, അതിനാൽ ഫസ്റ്റ് ലേഡി ജിൽ ബൈഡൻ വൈറ്റ് ഹൗസ് അവരുടെ അടുത്തേക്ക് കൊണ്ടുവരുന്നു എന്ന് എലിസബത്ത് അലക്സാണ്ടർ പറഞ്ഞു. ഇംഗ്ലീഷിലാണ് ഈ വിർച്വൽ ടൂർ സജ്ജീകരിച്ചിരിക്കുന്നത്. വൈകല്യമുള്ളവർക്കായി ഓഡിയോ അടിക്കുറിപ്പുകളും സ്പാനിഷ് വിവർത്തനവും ഉണ്ട്.

ഓരോ മുറികളെക്കുറിച്ചും ഒന്നിലധികം കാഴ്ചകളും ചരിത്ര വിവരങ്ങളും വെർച്വൽ ടൂറിൽ വിവരിക്കുന്നുണ്ട്. വൈറ്റ് ഹൗസ് സോഷ്യൽ സെക്രട്ടറി കാർലോസ് എലിസോണ്ടോയാണ് അടിക്കുറിപ്പുകൾ വിവരിക്കുന്നത്. വൈറ്റ് ഹൗസ് വിസിറ്റേഴ്‌സ് സെന്ററിൽ നേരിട്ട് എത്തുന്നവർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന, പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിതയും സന്ദർശകരെ സ്വാഗതം ചെയ്യുന്ന അ‌തേ വീഡിയോയാണ് ടൂറിന്റെ തുടക്കത്തിൽ കാണുക.

ബൈഡന്റെ ഭാര്യയുടെ 'ആഗ്രഹം' ഗൂഗിൾ സഫലമാക്കി

അതിലൂടെ നേരിട്ട് വരുന്നവർക്ക് കാണാനാകുന്ന എല്ലാ കാഴ്ചകളും അ‌നുഭവവും വെർച്വൽ ടൂറിന്റെ ഭാഗമാകുന്നവർക്കും അ‌നുഭവിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കിയിരിക്കുന്നു. ഈസ്റ്റ് വിംഗ് എൻട്രൻസിൽ നിന്ന് ടൂർ ആരംഭിക്കുന്നു, ലൈബ്രറി, ചൈന റൂം, ഗ്രീൻ, ബ്ലൂ, റെഡ് റൂമുകൾ, കിഴക്ക് മുറി, സ്റ്റേറ്റ് ഡൈനിംഗ് റൂം എന്നിവയുൾപ്പെടെ പൊതു ടൂർ റൂട്ടിലെ എല്ലാ മുറികളിലൂടെയും കാഴ്ചക്കാരെ കൊണ്ടുപോകുന്നു.

ഗൂഗിൾ സ്ട്രീറ്റ് വ്യൂ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വെർച്വൽ ടൂർ ഇമേജറി പകർത്തിയിരിക്കുന്നത്. വൈറ്റ് ഹൗസ് കാഴ്ചകൾ പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന പ്രഥമ വനിത ജിൽ ബൈഡന്റെ ആഗ്രഹത്തിന്റെ ഭാഗമായി ഒട്ടേറെ അ‌പ്ഡേഷനുകൾ പുതിയ വെർച്വൽ ടൂറിൽ നടത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് വെബ്സൈറ്റിലും ഗൂഗിൾ മാപ്സിലും ഗൂഗിൾ ആർട്സ് & കൾച്ചർ പേജിലും ടൂർ ലഭ്യമാണ്.

ബൈഡന്റെ ഭാര്യയുടെ 'ആഗ്രഹം' ഗൂഗിൾ സഫലമാക്കി

വൈറ്റ് ഹൗസിനെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ അധ്യാപകർ ഈ സൗകര്യം ഉപയോഗിക്കുമെന്ന്- ദീർഘകാലം കമ്മ്യൂണിറ്റി കോളേജ് പ്രൊഫസർകൂടിയായിരുന്ന- ജിൽ ​പ്രതീക്ഷിക്കുന്നതായി വക്താവ് എലിസബത്ത് അലക്സാണ്ടർ പറഞ്ഞു. വിവിധ സംസ്കാരങ്ങൾ ലോകത്ത് എല്ലായിടത്തുമുള്ള ആളുകൾക്കായി തുറന്നു കൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വെർച്വൽ ടൂറിൽ സഹകരിച്ച ഗൂഗിളിലെ ലേണിംഗ് ആന്റ് സസ്‌റ്റെയ്‌നബിലിറ്റിയുടെ തലവൻ വ്യക്തമാക്കി.

Image credit: Jill Biden, Twitter

Best Mobiles in India

English summary
Anyone with a smartphone or computer can now enjoy the sights of the White House from the comfort of their own home with the same feeling of seeing it in person with the White House Virtual Tour. The updated virtual tour is part of First Lady Jill Biden's desire to make the White House accessible to as many people as possible. The virtual tour imagery was captured using Google Street View technology.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X