മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ആദ്യ ട്വീറ്റ് എന്തായിരുന്നു; കാണുക...

By Bijesh
|

പ്രമുഖ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ഇന്നലെയാണ് 8-ാം വയസിലേക്ക് കടന്നത്. 2006 മാര്‍ച് 21 -ന് ആരംഭിച്ച് സോഷ്യല്‍ സൈറ്റ് ഇന്ന് ലോകത്തെ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ്. ഫേസ്ബുക്കില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ നേതാക്കള്‍, ചലചിത്ര താരങ്ങള്‍ തുടങ്ങിയ സെലബ്രിറ്റികളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുമെന്നതും ഈ സൈറ്റിന്റെ പ്രത്യേകതയാണ്.

എന്തായാലും എട്ടാം വാര്‍ഷികം പ്രമാണിച്ച് ഒരോരുത്തരുടേയും ആദ്യ ട്വീറ്റ് അറിയാനുള്ള സംവധാനം ട്വിറ്റര്‍ ഒരുക്കിയിരുന്നു. ഇതുപയോഗിച്ച് നമ്മുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ ലാല്‍, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയവരുടെയൊക്കെ ആദ്യ ട്വീറ്റുകള്‍ എന്താണെന്നറിയാന്‍ നിങ്ങള്‍ക്കും താല്‍പര്യമുണ്ടോ.

എങ്കില്‍ ഇതാ ചുവടെ കൊടുക്കുന്നു. 50 ഇന്ത്യന്‍ ചലച്ചിത്ര താരങ്ങളുടെ ആദ്യ ട്വീറ്റുകള്‍.

#1

2009 ജൂലൈ നാലിനാണ് മമ്മൂട്ടിയുടെ ആദ്യ ട്വീറ്റ്. ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി എന്നതാണ് എഴുതിയിരിക്കുന്നത്.

 

#2

ട്വിറ്ററില്‍ ചേരാന്‍ പ്രേരിപ്പിച്ചതിനും ജീവിതത്തില്‍ പ്രചോദനമാവുന്നതിനും അമിതാഭ് ബച്ചന് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് മോഹന്‍ലാലിന്റെ ആദ്യ ട്വീറ്റ്.

 

#3

മകന്‍ അഭിഷേക് ബച്ചനോട് താന്‍ ട്വിറ്ററില്‍ ചേര്‍ന്നു എന്നറിയിച്ചുകൊണ്ടാണ് ബിഗ് ബിയുടെ ആദ്യ ട്വീറ്റ്‌

 

 

#4

ഒരിക്കലും ഇത്തരം പ്ലാറ്റ്‌ഫോമില്‍ വരുമെന്ന് വിചാരിച്ചതല്ല. എന്നാല്‍ തന്റെ സുഹൃത്ത് കരണ്‍ ജോഹര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് ട്വിറ്ററില്‍ അംഗമായത് എന്നുപറഞ്ഞാണ് കിംഗ് ഖാന്റെ ആദ്യത്തെ ട്വീറ്റ്.

 

#5

സഹോദരന്‍ അര്‍ബാസ് പറഞ്ഞതുകൊണ്ട് ട്വീറ്റ് ചെയ്യുന്നു എന്നാണ് സല്‍മാന്‍ ഖാന്റെ ആദ്യ ട്വീറ്റ്.

 

#6

ടെസ്റ്റിംഗ്.. ആമിര്‍ എന്നുമാത്രമാണ് ആമിര്‍ഖാന്റെ ആദ്യ ട്വീറ്റ്.

 

#8

മക്കളുടെ പ്രേരണയാല്‍ ഒടുവില്‍ ഞാനും ട്വിറ്ററില്‍ എത്തി എന്നാണ് അനില്‍ കപൂര്‍ ആദ്യം എഴുതിയത്.

 

#8

'ട്വിറ്ററില്‍ ആദ്യമായിട്ടാണ്... എങ്ങനെയാണ് ഇതുമായി മുന്നോട്ടുപോകുന്നതെന്ന് അറിയില്ല' ഇതായിരുന്നു ബോളിവുഡിലെ ഹോട് ഗേള്‍ ആയ പൂനം പാണ്ഡേയുടെ ആദ്യ ട്വീറ്റ്.

#9

അയാം ഓണ്‍... ഇതുമാത്രമാണ് ജോണ്‍ ഏബ്രഹാം ആദ്യമായി കുറിച്ചത്.

 

#10

'ഒടുവില്‍ ഞാനും ട്വിറ്ററില്‍. മക്കള്‍ക്ക് നന്ദി, എങ്ങനെയാണ് ഉപയോഗമെന്ന് ഇപ്പോഴും പഠിച്ചുകൊണ്ടരിക്കുന്നു' ഇതാണ് ശ്രീദേവിയുടെ ആദ്യ ട്വീറ്റ്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X