300ലധികം വ്യാജ അക്കൗണ്ടുകളുണ്ടാക്കിയ സ്ത്രീയുടെ ലക്ഷ്യം ഞെട്ടിപ്പിക്കുന്നത്

|

369 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്നും 18 ഇമെയില്‍ അഡ്രസുകളില്‍ നിന്നും നിരന്തരം ഭീഷണി സന്ദേശം മറ്റുള്ളവർക്ക് അയക്കുന്നു. ഈ ഗുരുതരമായ കുറ്റകൃത്യം നടത്തിയത് ഒരു സ്ത്രീയാണ്, ഈ അക്കൗണ്ടുകളുടെയെല്ലാം ഉടമ ഒരാള്‍ തന്നെയാണ്. സൈബർ സ്റ്റാക്കിംഗിന് ടമ്മി സ്റ്റെഫന് 5 വർഷം തടവ് ശിക്ഷ വിധിച്ചു. ഫിറ്റ്‌നസ് ട്രെയ്‌നറും നാല്കുട്ടികളുടെ അമ്മയുമാണ് ശിക്ഷിക്കപ്പെട്ട ടമ്മി സ്റ്റെഫെന്‍. ഫ്‌ളോറിഡയിലാണ് ഈ സംഭവം അരങ്ങേറിയത്. ഈ സൈബർ കുറ്റകൃത്യത്തിന് അഞ്ചു വർഷത്തെ തടവാണ് ടമ്മി സ്‌റ്റെഫാന് കോടതി വിധിച്ചത്.

 

ടമ്മി സ്റ്റെഫെന്‍

ടമ്മി സ്റ്റെഫെന്‍

ബോഡി ബില്‍ഡിങ് രംഗത്തെ തന്റെ എതിരാളികളേയും ഒരു മുന്‍ വ്യവസായ പങ്കാളിയേയും ഭീഷണിപ്പെടുത്താനാണ് ടമ്മി ഈ വ്യാജ അക്കൗണ്ടുകളെല്ലാം നിയമവിരുദ്ധമായി ഉപയോഗിച്ചത്. ഓണ്‍ലൈനായി ഭീഷണി സന്ദേശം അയച്ചതിന് വെള്ളിയാഴ്ചയാണ് ഇവര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ കോടതി ശരി വെച്ചത്. നിന്നെ കൊന്നുകളയും, നിന്റെ ചോര ഞാന്‍ കുടിക്കും എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിന്നും ടമ്മി അയച്ചത്.

5 വർഷം തടവ് ശിക്ഷ കോടതി വിധിച്ചു

5 വർഷം തടവ് ശിക്ഷ കോടതി വിധിച്ചു

മുന്‍ വ്യവസായ പങ്കാളി തനിക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന ഭീതിയില്‍ അയാള്‍ക്കെതിരെ വ്യാജ തട്ടിക്കൊണ്ടുപോകല്‍ ആരോപണവും ടമ്മി നടത്തിയതായി അന്യോഷണത്തിൽ തെളിഞ്ഞു. തന്റെ മകളെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം നടന്നുവെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ പോലീസ് മകളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ടമ്മിയുടെ കാര്യങ്ങൾ വെളിച്ചത്താകുന്നത്.

300ലധികം വ്യാജ അക്കൗണ്ടുകള്‍
 

300ലധികം വ്യാജ അക്കൗണ്ടുകള്‍

പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനും വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതിനുമായി ജൂലായ് 17 നാണ് ഇവരെ പോലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. പിന്നീടാണ് സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി ഭീഷണി സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ ഇവര്‍ വീണ്ടും പിടിയിലായത്. കൂടാതെ, ഭീഷണി നൽകുന്ന വോയിസ് ക്ലിപ്പുകൾ, അതുപോലെയുള്ളവ ഉപയോഗിച്ച് ഇവർ നിരന്തരം മറ്റുള്ളവരിൽ ഭീതി സൃഷ്ടിച്ചുകൊണ്ടേയിരുന്നു. നിരവധി പൊല്ലാപ്പുകളാണ് ഇവർ ഇതിനോടകം സൃഷ്ട്ടിച്ചിരിക്കുന്നതെന്ന് പോലീസ് അന്യോഷണത്തിൽ തെളിഞ്ഞു.

Best Mobiles in India

Read more about:
English summary
Tammy Steffen has been sentenced to practically 5 years in penal complicated for cyber-stalking. The threats came from 369 Instagram accounts and 18 varied email addresses. Nonetheless they had been all controlled by one girl.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X