സാങ്കേതികവിദ്യയോടുള്ള ഭ്രാന്തിന്റെ 5 ലക്ഷണങ്ങള്‍!

|

സാങ്കേതികവിദ്യയിലാണ് നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത്. കമ്പ്യൂട്ടര്‍- മൊബൈല്‍ സ്‌ക്രീനുകളില്‍ കണ്ണുംനട്ടിരിക്കുന്ന മണിക്കൂറുകള്‍ ദിവസത്തിന്റെ നല്ലൊരു ഭാഗം വരും. സാങ്കേതികവിദ്യയോടുള്ള അഭിനിവേശം മൂലം നമ്മളുമായി സഹകരിക്കുന്നവരും ബുദ്ധിമുട്ടുന്നുണ്ട്. സാങ്കേതികവിദ്യയുടെ അടിമകളായി നമ്മള്‍ മാറിക്കഴിഞ്ഞുവെന്ന് സൂചന തരുന്ന ചില ദുശ്ശീലങ്ങളുണ്ട്. അവയില്‍ നിന്ന് പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.

 1. സ്‌ക്രീനിലേക്കുള്ള എത്തിനോട്ടം

1. സ്‌ക്രീനിലേക്കുള്ള എത്തിനോട്ടം

ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ഇടയ്ക്കിടെ മൊബൈല്‍ സ്‌ക്രീനിലേക്കോ സ്മാര്‍ട്ട് വാച്ചിലേക്കോ നോക്കുന്നുവെന്ന് കരുതുക. നിങ്ങള്‍ക്കുണ്ടാകുന്ന വികാരം എന്തായിരിക്കും? നിങ്ങള്‍ പറയുന്ന കാര്യങ്ങളിലെ താത്പര്യമില്ലായ്മ പ്രകടിപ്പിക്കുകയാണെന്നല്ലാതെ എന്തുകരുതാന്‍. സ്മാര്‍ട്ട് വാച്ചിലാണ് നോക്കുന്നതെങ്കില്‍ കാര്യം കൂടുതല്‍ ഗുരുതരമാകും. സംസാരിക്കുന്നയാള്‍ നിങ്ങളുടെ വിലപ്പെട്ട സമയം കവര്‍ന്നെടുക്കുന്നതിലെ അപ്രീതിയാണ് ഈ നോട്ടത്തിന് പിന്നിലെന്ന് തെറ്റിദ്ധരിക്കപ്പെടാം.

ഇതിനെക്കാള്‍ മോശമായ മറ്റൊരു 'എത്തിനോട്ടം' കൂടിയുണ്ട്. ഒരു കാര്യവുമില്ലാതെ കാണുന്ന ഏത് സ്‌ക്രീനിലും നോക്കുന്നതാണിത്. റെയില്‍വെ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നുവേണ്ട ഓഫീസുകളില്‍ പോലും ഇത്തരക്കാരെ കാണാന്‍ കഴിയും. നിങ്ങള്‍ എടിഎമ്മില്‍ നിന്ന് പണമെടുക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്നയാള്‍ എത്തിനോക്കുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കുക. ഇതില്‍ ഏത് ശീലം നിങ്ങള്‍ക്കുണ്ടെങ്കിലും ഇന്നുതന്നെ നിര്‍ത്തുക!

2. ഈ പാട്ട് കേട്ടോ? ഇത് കണ്ടില്ലേ?

2. ഈ പാട്ട് കേട്ടോ? ഇത് കണ്ടില്ലേ?

പാര്‍ട്ടികളിലും കൂട്ടായ്മകളിലും ചിലര്‍ 'ഈ പാട്ടൊന്ന് കേള്‍ക്കണം കേട്ടോ' എന്നുപറഞ്ഞ് തുടങ്ങാറുണ്ട്. ഇത് സാവധാനം പാട്ടില്‍ നിന്ന് വീഡിയോയിലേക്ക് മാറും. പിന്നെ ഇതൊക്കെ മറ്റുള്ളവര്‍ക്ക് അയക്കാന്‍ തുടങ്ങും. മറ്റുള്ളവരുടെ ആവശ്യമോ മനോനിലയോ ഒന്നും മനസ്സിലാക്കാതെ പെരുമാറുന്ന ഇത്തരക്കാര്‍ പാര്‍ട്ടി കുളമാക്കും!

ആളുകളുടെ താത്പര്യം നശിക്കുന്ന വിധത്തില്‍ പെരുമാറാതിരിക്കുക. നിങ്ങളുടെ ഫോണില്‍ നല്ല പാട്ടുകളും രസകരമായ വീഡിയോകളും ഉണ്ടെന്ന് അറിഞ്ഞാല്‍ ആവശ്യക്കാര്‍ നിങ്ങളോട് ചോദിച്ച് വാങ്ങിക്കൊള്ളും. അതുകൊണ്ട് സാഹചര്യം അറിഞ്ഞ് പ്രവര്‍ത്തിക്കുക, പ്രത്യേകിച്ച് മറ്റുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍.

3. നിരന്തരം വിളിക്കുക

3. നിരന്തരം വിളിക്കുക

ഫോണ്‍ വിളിച്ചാല്‍ കിട്ടിയില്ലെങ്കില്‍ തുടരെ തുടരെ വിളിക്കുന്നത് ചിലരുടെ ശീലമാണ്. എന്തെങ്കിലും വിധത്തിലുള്ള തിരക്കുകളോ മറ്റോ ഉള്ളതുകൊണ്ടായിരിക്കും അവര്‍ ഫോണ്‍ എടുക്കാത്തതെന്ന കാര്യം മനസ്സിലാക്കുക. ഇത്തരം സാഹചര്യങ്ങളില്‍ എസ്എംഎസ് വഴിയോ മറ്റോ നിങ്ങള്‍ എന്തിനാണ് വിളിച്ചതെന്ന് അവരെ അറിയിക്കുക. ഒരിക്കലും കോളുകള്‍ കൊണ്ട് പെരുമഴ പെയ്യിക്കരുത്!

4. സ്പീക്കര്‍ ഫോണിന്റെ അനാവശ്യ ഉപയോഗം

4. സ്പീക്കര്‍ ഫോണിന്റെ അനാവശ്യ ഉപയോഗം

ചിലര്‍ പ്രത്യേകിച്ച് ഒരു കാര്യവുമില്ലെങ്കിലും സ്പീക്കര്‍ ഫോണിലേ സംസാരിക്കുകയുള്ളൂ. സ്പീക്കര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തത കുറയും. മറുതലയ്ക്കലുള്ളവര്‍ക്ക് നിങ്ങള്‍ എന്താണ് പറഞ്ഞതെന്ന് വീണ്ടും വീണ്ടും ചോദിക്കേണ്ടിവരും. കോണ്‍ഫറന്‍സ് കോളുകളിലാണ് ഇത് വലിയ തലവേദന സൃഷ്ടിക്കുന്നത്. അതിനാല്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ മാത്രം സ്പീക്കര്‍ ഫോണില്‍ സംസാരിക്കുക.

5. ഗ്രൂപ് സ്പാമ്മിംഗ്

5. ഗ്രൂപ് സ്പാമ്മിംഗ്

വാട്‌സാപ്പ് പോലുള്ള ഇന്‍സ്റ്റന്റ് മെസഞ്ചറുകളില്‍ ആളുകളുടെ അനുവാദമില്ലാതെ അവരെ ചേര്‍ത്ത് ഗ്രൂപ്പുകളുണ്ടാക്കി സന്ദേശങ്ങള്‍ അയക്കുന്നത് നല്ല ശീലമല്ല. തമാശകള്‍ എന്ന പേരില്‍ എന്തെങ്കിലുമൊക്കെ പങ്കുവയ്ക്കുന്നതിന് വേണ്ടി മാത്രമായിരിക്കും ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നത്. ഗ്രൂപ്പുകളിലേക്ക് ആളുകളെ ചേര്‍ക്കുന്നതിന് മുമ്പ് അവരുടെ അനുവാദം ചോദിക്കുക. അല്ലാത്തപക്ഷം ഇത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാം.

മൂന്നുമാസം നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി നല്‍കി എയര്‍ടെല്‍; വരിസംഖ്യ ബില്ലിനൊപ്പം അടയ്ക്കാംമൂന്നുമാസം നെറ്റ്ഫ്‌ളിക്‌സ് സൗജന്യമായി നല്‍കി എയര്‍ടെല്‍; വരിസംഖ്യ ബില്ലിനൊപ്പം അടയ്ക്കാം

Best Mobiles in India

Read more about:
English summary
Five Annoying Habits That Make You Look Like a Technology Douche

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X