പുതുവര്‍ഷ സമ്മാനമായി ഫ്‌ളിപ്കാര്‍ട്ടില്‍ മൊബൈല്‍ ബൊണാന്‍സ സെയില്‍

|

പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കൊഴുപ്പേകി 2018 മൊബൈല്‍ ബൊണാന്‍സ സെയിലുമായി ഫ്‌ളിപ്കാര്‍ട്ട്. ജനുവരി 5 വരെ തുടരുന്ന സെയിലില്‍ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡുകള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാനാകും.

 
പുതുവര്‍ഷ സമ്മാനമായി ഫ്‌ളിപ്കാര്‍ട്ടില്‍ മൊബൈല്‍ ബൊണാന്‍സ സെയില്‍

ഐഫോണ്‍ 8, ഗൂഗിള്‍ പിക്‌സല്‍ 2, ഗൂഗിള്‍ പിക്‌സല്‍ 2XL, ഷവോമി Mi A1, റെഡ്മി നോട്ട് 4, മോട്ടോ G5 പ്ലസ്, ലെനോവ K5 നോട്ട്, സാംസങ് ഗാലക്‌സി S7 തുടങ്ങിയ മുന്‍നിര മോഡലുകളുള്‍പ്പെടെ ബൊണാന്‍സ സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

വിലക്കിഴിവിന് പുറമെ നോ കോസ്റ്റ് ഇഎംഐ, ബൈബാക്ക് ഗ്യാരന്റി, ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയും ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. വെറും 99 രൂപയ്ക്കാണ് ബൈ ബാക്ക് ഗ്യാരന്റി നല്‍കുന്നത്.

64000 രൂപ വിലയുള്ള 64 GB ഐഫോണ്‍ 8-ന് ബൊണാന്‍സ സെയിലില്‍ 54999 രൂപയ്ക്ക് ലഭിക്കും. ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2XL എന്നിവയ്ക്ക് വില 39999 രൂപയാണ്. ഇവയുടെ യഥാര്‍ത്ഥ വില ആരംഭിക്കുന്നത് 61000-ല്‍ നിന്നാണ്.

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്, ഇഎംഐ വ്യവസ്ഥയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് 8000 രൂപ കിഴിവും നല്‍കും. ഇതിന് പുറമെ 18000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ നേടാനും അവസരമുണ്ട്. 38500 രൂപ വരെയാണ് ഉറപ്പുനല്‍കുന്ന ബൈ ബാക്ക് ഗ്യാരന്റി.

ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഇന്ത്യയില്‍ സിം കാര്‍ഡ് വാങ്ങാം എളുപ്പത്തില്‍ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും ഇന്ത്യയില്‍ സിം കാര്‍ഡ് വാങ്ങാം എളുപ്പത്തില്‍

വിലക്കിഴിവ് ലഭിക്കുന്ന ഷവോമി ഫോണുകള്‍ Mi A1, റെഡ്മി നോട്ട് 4 എന്നിവയാണ്. അടുത്തിടെ പുറത്തിറങ്ങിയ Mi A1-ന് 2000 രൂപ കിഴിവ് ലഭിക്കും. ബൊണാന്‍സ സെയിലില്‍ Mi A1-ന്റെ വില 12999 രൂപയാണ്. 4GB റാമും 64 GB സ്റ്റോറേജ് ശേഷിയുമുള്ള റെഡ്മി നോട്ട് 4-ന് വില 10999 രൂപയാണ്. 12999 രൂപയ്ക്കാണ് ഈ ഫോണ്‍ വിറ്റുകൊണ്ടിരുന്നത്.

64 GB സ്‌റ്റോറേജോട് കൂടിയ ലെനോവ K5 നോട്ട്, ഇരട്ട ക്യാമറയുള്ള അസൂസ് സെന്‍ഫോണ്‍ 4 സെല്‍ഫി, ലെനോവ K8 പ്ലസ്, 3GB റാമുള്ള പാനസോണിക് റേ X, ലാവ A52, സൈ്വപ് എലീറ്റ് സ്റ്റാര്‍ 4G എന്നീ ഫോണുകളും ഈ പുതുവര്‍ഷ സെയിലില്‍ ലഭ്യമാണ്.

16 GB സ്‌റ്റോറേജ് ശേഷിയുള്ള ഗാലക്‌സി On Ntx-ക്ക് വില 9999 രൂപയാണ്. ഇതോടെ ഏറ്റവും വില കുറഞ്ഞ 3GB റാം ഫോണ്‍ എന്ന ഖ്യാതി ഗാലക്‌സി On Ntx നേടിയിരിക്കുകയാണ്. സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഗാലക്‌സി S7-ന്റെ വില 26999 രൂപ മാത്രം.

46000 രൂപയായിരുന്നു ഇതിന്റെ മുന്‍ വില. 16999-ല്‍ നിന്ന് മോട്ടോ G5 പ്ലസിന്റെ വില 9999 രൂപയിലേക്ക് താഴ്ത്തിയിരിക്കുന്നു. 3GB റാം ഉള്ള പാനാസോണിക് Eluga-യ്ക്ക് വില 6999 രൂപയാണ്. ഇതിന്റെ യഥാര്‍ത്ഥ വില 1149 രൂപയായിരുന്നു.

ഫ്‌ളിപ്കാര്‍ട്ട് 2018 ബൊണാന്‍സ സെയിലില്‍ വിലക്കിഴിവ് ലഭിക്കുന്ന മറ്റ് മോഡലുകളും വിലയും. സാംസങ് ഗാലക്‌സി On മാക്‌സ് (4GB)- 13900 രൂപ. മൈക്രോമാക്‌സ് ക്യാന്‍വാസ് ഇന്‍ഫിനിറ്റി- 9449 രൂപ. 6GB റാം ഓപ്പോ F3 പ്ലസ്- 17990 രൂപ. 2GB റാം സാംസങ് J3 പ്രോ- 6990 രൂപ.

Best Mobiles in India

Read more about:
English summary
Flipkart has kick started its 2018 Mobile Bonanza sale today to let the buyers celebrate the onset of the new year. The sale will last until January 5 and many smartphones are being sold at attractive deals and discounts. Flipkart provides buyback guarantee at Rs. 99, no cost EMI options and great exchange offers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X