ഫ്‌ളിപ്കാര്‍ട്ടും ഐഡിയയും കൂടിച്ചേര്‍ന്നു 14ജിബി സൗജന്യ ഡാറ്റ നല്‍കുന്നു

Written By:

ഫ്‌ളിപ്കാര്‍ട്ടും ഐഡിയയും ഒത്തു ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി പുതിയ 4ജി ഓഫര്‍ കൊണ്ടു വന്നിരിക്കുകയാണ്. അതായത് ഈ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ നിന്നും ഒരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയാണെങ്കില്‍ 15ജിബി മൊബൈല്‍ ഡാറ്റ ഐഡിയ സെല്ലുലാര്‍ 1ജിബി ഡാറ്റയുടെ വിലയില്‍ നല്‍കുന്നു. തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഡിയ ഫ്‌ളിപ്കാര്‍ട്ട് 4ജി ഓഫര്‍ എങ്ങനെ ലഭിക്കും?

ഈ ഓഫര്‍ ലഭിക്കാനായി നിങ്ങള്‍ രണ്ട് കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. നിങ്ങള്‍ ഒരു ഐഡിയ 4ജി ഉടമയായിരിക്കണം കൂടാതെ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഒരു 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയും വേണം.

ഷവോമി റെഡ്മി നോട്ട് 4നു പകരക്കാരനായ സ്മാര്‍ട്ട്‌ഫോണുകള്‍!

ഈ സ്മാര്‍ട്ട്‌ഫോണുകള്‍

ഈ ഓഫറിന് യോഗ്യതയുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഐഡിയയുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഇഷ്ടമുളളത് നിങ്ങള്‍ക്കു വാങ്ങാം. അതിനു ശേഷം 15ജിബി 4ജി ഡാറ്റ 1ജിബി വിലയില്‍ ആസ്വദിക്കാം. ഐഡിയയുടെ 4ജി നെറ്റ്‌വര്‍ക്ക് എല്ലാ സര്‍ക്കിളുകളിലും ലഭിക്കില്ല. എന്നാല്‍ നിങ്ങള്‍ ഇതിന് യോഗ്യരാണോ ഇല്ലയോ എന്ന് അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സൗജന്യ കോളുകള്‍, 300എംബി ഡാറ്റ 149 രൂപയ്ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നു!

ഫോണ്‍ വാങ്ങിയതിനു ശേഷം ഈ ഘട്ടങ്ങള്‍ പാലിക്കുക

നിങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങിയ ഫോണില്‍ ഐഡിയ സിം ഇടുക. അതിനു ശേഷം ഐഡിയ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഫ്‌ളിപ്കാര്‍ട്ട് വഴി വാങ്ങിയ ഫോണ്‍ രജിസ്റ്റല്‍ ചെയ്യുക. രജിസ്‌ട്രേഷന്‍ കഴിഞ്ഞതിനു ശേഷം സാധാരണ രീതിയില്‍ 1ജിബി റീച്ചാര്‍ജ്ജ് ചെയ്യുക. അതിനു ശേഷം 14ജിബി നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നു ചേരുന്നതാണ്.

ഐഡിയ-ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ വിവരങ്ങള്‍

ഈ റീച്ചാര്‍ജ്ജ് പാക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ്. 1ജിബി ഡാറ്റ വിലയില്‍ 15ജിബി ഡാറ്റ നിങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ മൂന്നു തവണ ചെയ്യാം.

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യേക ഡാറ്റ ഉപയോഗിക്കാനായി 255 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യാം. അതില്‍ നിങ്ങള്‍ക്ക് ഏതു സിമ്മും ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങിയ ഫോണില്‍ ഉപയോഗിക്കാം. 48-72 മണിക്കൂറിനുളളില്‍ ഈ ഓഫര്‍ ആക്ടിവേറ്റ് ആകുന്നതായിരിക്കും.

എന്നാല്‍ ആക്ടിവേറ്റ് ചെയ്യാനായി *121*999# / 121999 എന്നതില്‍ ഡയല്‍ ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea to offer 14GB additional data to its 1GB users
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot